January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

November 19-നിങ്ങ ദിവസം

ജീന ഷൈജു


ഈ വിശേഷ ദിവസത്തിന് ഒരാഴ്ചയുടെ പഴക്കം ഉണ്ട് …
നവംബർ 19-അച്ചായൻമാരുടെയും ,ഇക്കാമാരുടെയും ,ചേട്ടന്മാരുടെയും ദിവസം -WORLD MEN’S DAY

ഇങ്ങനെ ഒരു ദിവസം ഉണ്ടെന്നു ഞാൻ ഇപ്പഴാണ് അറിഞ്ഞത് …

സ്ത്രീ ശാക്തീകരണത്തിന്റെ കൊടി പിടുത്തത്തിൽ നമ്മൾ കാണാതെ പോകുന്ന എത്ര പുരുഷന്മാരാണുള്ളത് …കേൾക്കാതെയും ,അറിയാതെയും പോകുന്ന എത്ര ഹൃദയങ്ങളാണ് ഭർത്താവായും ,മകനായും ,സഹോദരനായും ,അപ്പനായും ഒക്കെനമ്മുടെ ഒക്കെ വീട്ടിൽ പോലും ഉള്ളത് ….

നീ ഉണ്ടില്ലേലും അവളെ ഊട്ടിക്കണമെന്നു അങ്ങേരോടും അവന്റെ സന്തോഷത്തിലും ,സങ്കടത്തിലും നീ അവനോടൊപ്പം നിക്കണം എന്ന് എന്നോടും പറഞ്ഞതൊക്കെ അന്ന് തലകുലുക്കി കേട്ടതല്ലാതെ ,എല്ലായിപ്പോഴും അത് പ്രാബല്യത്തിൽ വരുത്താൻ എനിക്ക് എന്നല്ല ,ആർക്കും സാധ്യമല്ല .

പക്ഷെ വല്ലപ്പോഴുമെങ്കിലും ആ മനസ്സൊന്നു അറിയാൻ ശ്രമിക്കേണ്ട ??എന്നോടും കൂടെയുള്ള ഒരു ചോദ്യമാണ് .നമ്മളെപ്പോലെ അവരെയും ചോരയും നീരുമൊക്കെ നിറച്ചാണ് പടച്ചവൻ പടച്ചത് .അപ്പൊ നമുക്കുള്ളതൊക്കെയെ അവർക്കുമുള്ളു ..വികാരവും ,വിചാരവും ,സങ്കടവും ,സന്തോഷവും ,ദേഷ്യവുമൊക്കെ ….എന്ന് വെച്ച് ഏതു തല്ലുകൊള്ളിതരത്തിനും കൂടെ നിക്കണം എന്നല്ല …ഒരു കുടുംബത്തിന്റെ നെടുംതൂണല്ലേ വല്ലപ്പോഴുമൊക്കെ അവരും ഒന്ന് സന്തോഷിച്ചോട്ടെ എന്നോർക്കണം …..

അല്ലേ പിന്നെ നിങ്ങൾ പറയ് , ഒരു 45-50 വയസ്സിനു താഴെയുള്ള സ്ത്രീകൾക്ക് എന്ത് കൊണ്ട് വ്യാപകമായി ഹാർട്ട് അറ്റാക്ക് ,നെഞ്ചരപ്പ് ,stress related issues ഒക്കെ ഉണ്ടാകുന്നില്ല..നിങ്ങളിൽ ചില പുരോഗമനവാദികൾ അത് സ്ത്രീകളിലെ പ്രസവത്തിനു സഹായിക്കുന്ന ഓക്‌സിടോസിൻ എന്ന ഹോർമോൺ കൊണ്ടാണ് എന്ന് വാദിച്ചാലും ….മാനസികപരമായി ചിന്തിച്ചാൽ,അത് ,അവരുടെ പ്രശ്നങ്ങളും ,ഭാരങ്ങളും മുഴുവൻ ഭർത്താവിന്റെ നെഞ്ചത്തിട്ടു കൈകഴുകുന്നത് കൊണ്ടാണ്.

അപ്പോ പറഞ്ഞു വന്നതിത്രയെ ഉള്ളു …

സ്ത്രീ ഇല്ലേൽ എന്ന പോലെ ,പുരുഷൻ ഇല്ലേലും തലമുറകൾ ഇല്ല ….കാര്യം ,ദൈവം കട്ടെടുത്തതാണേലും ,ഒന്നുമില്ലേൽ നമ്മുടെ വാരിയെല്ലിൽ ഒന്ന് അവരുടേത് അല്ലെ …

അതുകൊണ്ടു എപ്പഴുമൊന്നും സാധ്യമായില്ലേലും ,

BE A GOOD LISTENER …..
BE A GOOD SUPPORTER…Atleast..
BE A GOOD SHOULDER…..

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!