ജീന ഷൈജു
വിശന്നിട്ടു ഭക്ഷണ സാധനങ്ങൾ മോഷ്ട്ടിച്ചു എന്നപേരിൽ സാക്ഷര കേരളം നാല് വര്ഷങ്ങള്ക്കു മുന്നേ ഒരു നിർദോഷിയെ തല്ലിക്കൊന്നു .അന്ന് മലയാളികൾ ഒന്നടങ്കം ചോദിച്ചു …”നിയമം കയ്യിലെടുക്കാൻ ഈ ദോഷികൾക്കു ആര് അവകാശം കൊടുത്തു എന്ന് ?
പക്ഷെ ഇന്ന് കാശും പുത്തരിയുമൊക്കെ ഉള്ളവർ ആയതു കൊണ്ടാവാം ചലച്ചിത്ര നടിയെ ആക്രമിച്ച കേസിൽ തെളിവുകൾ മുന്നിലുണ്ടായിട്ടും ഉന്നതരും ,ജനങ്ങളും മൗനം പാലിക്കുന്നത്. പ്രസ്തുത ആരോപണത്തിന് ഇരയായ നടന്റെ ഭാര്യയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് വിധേയയാക്കാൻ പോകുന്നു എന്ന് കേരളം കേട്ടുണർന്ന വാർത്ത ആയിരുന്നു .അപ്പോഴും തിങ്കളാഴ്ച പറ്റില്ല ,ബുധനാഴ്ചയെ സാധ്യമാകു ,സ്വവസതിയിൽ വെച്ച് ചോദ്യം ചെയ്യണം ,എന്ന് പല ആവശ്യങ്ങൾ അവർ ഉന്നയിക്കുകയും അതുപോലെ തന്നെ 14വയസ്സിൽ താഴെയുള്ള കുട്ടികളെയും ,സ്ത്രീകളെയും എങ്ങും വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ പാടില്ല ,അവർ ആയിരിക്കുന്ന ഇടത്തു ചെന്ന് ചോദ്യം ചെയ്യണം എന്നുള്ള നിയമം അത് നമ്മളെ പോലെയുള്ള സാധാരണക്കാർക്ക് അവർ മനസ്സിലാക്കി തരുകയും ചെയ്തു (അതവരുടെ മിടുക്ക് എന്ന് വേണം പറയാൻ ).
എന്ത് കൊണ്ട് കേരളം പ്രതികരിക്കുന്നില്ല ?
“ഓ…ഞാൻ ഒരാൾ ആയിട്ട് എന്ത് മാറ്റം വരുത്താൻ ?”
അന്ന് ഗാന്ധിജി ഇങ്ങനെ ചിന്തിച്ചിരുന്നേൽ നമുക്കാർക്കും സ്വാതന്ത്ര്യം കിട്ടില്ലായിരുന്നു . ഗ്രഹാംബെൽ എന്നൊരു വ്യക്തി ഫോൺ കണ്ടുപിടിച്ചിട്ടില്ലയിരുന്നരിൽ ഇന്ന് എന്റെയും നിങ്ങളുടെയും കയ്യിൽ ഫോൺ ഉണ്ടാവില്ലായിരുന്നു. എന്റെ സൗകര്യത്തിനു ഞാൻ ഉള്ള ഇടത്തു വന്നു ചോദ്യം ചെയ്യണം എന്ന് ഞാനോ ,നിങ്ങളോ പറഞ്ഞാൽ എങ്ങനെയിരിക്കും .എന്തിനെറെ പറയുന്നു ,ഒരിക്കൽ എന്റെ യാത്രാ മദ്ധ്യേ ,സ്വന്തം കുഞ്ഞിന് ഒരു നേരത്തെ അന്നം കൊടുക്കാനായി യാത്രക്കാരിയുടെ മാല മോഷ്ടിച്ച അന്യദേശക്കാരത്തി സ്ത്രീയെ ചോദ്യം ചെയ്യാൻ ബസ് പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു വിട്ട സംഭവം ഇന്നും മറക്കാനായിട്ടില്ല .
എത്ര കൊലകൊമ്പൻ ആയാലും തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം …
അല്ല …
ആശാന് അടുപ്പിലും ആവാം ….ആര് ചോദിക്കാൻ ?????
More Stories
അരങ്ങേറ്റം
നാവുടക്കുന്ന റേഡിയോ ജോക്കി
Quality Vs Quantity time