January 17, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഓർമകൾ മായുമ്പോൾ

റീന സാറാ വർഗീസ്

മറ്റൊരു അൽസ്ഹൈമേഴ്സ് ദിനം കൂടി കടന്നു പോയിരിക്കുന്നു. വൃദ്ധജനങ്ങളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ആരോഗ്യത്തോടെ നടന്നിരുന്നവർ പെട്ടെന്ന് ഒരുനാൾ എങ്ങനെയാണ് മാറുന്നത് അല്ലെങ്കിൽ മറവിരോഗത്തിന്റെ പിടിയിലമർന്നതെന്ന് ഞെട്ടിക്കുന്ന അമ്പരപ്പോടെ ആലോചിച്ചിട്ടുണ്ട്! എങ്ങനെ ഇങ്ങനെ ഉണ്ടാകുന്നു എന്നത് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ചിലപ്പോൾ നമ്മൾ അറിയുന്ന അടുത്തബന്ധുക്കളേയോ സുഹൃത്തുക്കളേയോ പരിചയക്കാരേയോ ഇത്തരമൊരു രോഗം ബാധിച്ചിട്ടുണ്ടാവാം.

അടുത്തിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ സ്വകാര്യ സംഭാഷണത്തിനിടെ അവരിൽ ഒരാളുടെ അയൽപക്കത്തു നടന്ന സംഭവത്തെ കുറിച്ച് പറയുന്നത്. മക്കൾ എല്ലാവരും നാട്ടിൽ തന്നെ ജോലിയുള്ളവരും.

ആ വീട്ടിൽ നിന്ന് കാണാതായ അച്ഛനെ അന്വേഷിച്ചിറങ്ങിയ മക്കൾ ദിവസങ്ങൾക്കു ശേഷം അദ്ദേഹത്തെ കണ്ടെത്തിയത് നാട്ടിൽ നിന്ന് ഒരുപാട് അകലെയുള്ള ഒരു കടത്തിണ്ണയിൽ.

തിരികെ കൂട്ടിക്കൊണ്ടുപോകാൻ വന്ന മക്കളോട് അച്ഛൻ പറഞ്ഞത്രേ എനിക്ക് വീടും മക്കളും മറ്റു ബന്ധുക്കളും ഇല്ലെന്ന്. അന്നുവരെ വരെ യാതൊരു കുഴപ്പവും ഇല്ലാതിരുന്ന അച്ഛന് ഉണ്ടായ മാറ്റം എന്തായിരുന്നുവെന്ന് അവർക്ക് മനസ്സിലായിരുന്നില്ല.

ഇടയ്ക്ക് ചെറിയ ചില മറവികൾ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും അത് പ്രായമേറി വരുന്നതിന്റെ സൂചന ആയിരിക്കാമെന്നും കരുതി. അതുകൊണ്ടുതന്നെ അത്ര കാര്യമായി അവരിൽ ഒരാൾ പോലും ഗൗനിച്ചില്ല. ഇങ്ങനെയൊരു സംഭവത്തിനു ശേഷമാണ് അതേപ്പറ്റി അന്വേഷിച്ചതും വ്യക്തമായ ധാരണ ഉണ്ടായതും.

ശ്രീ ബ്ലസ്സി സംവിധാനം ചെയ്ത് മലയാളത്തിൻ്റെ മഹാനടൻ മോഹൻലാൽ നായകനായ തന്മാത്ര എന്ന ചലച്ചിത്രം കാണാത്തവരായി ആരുമുണ്ടാകില്ല. ഏതു പ്രായത്തിലും ഇത്തരമൊരു രോഗം പിടിപെടാം എന്നുള്ളതിന്റെ ഉദാഹരം.
മറവി ഏൽപ്പിക്കുന്ന അതിഭയങ്കരമായ മുറിവാണ് അൾസ്ഹൈമേഴ്സ്.

ഈശ്വരൻ്റെ വലിയ വരദാനമാണ് ഓർമ്മകൾ. നഷ്ടപ്പെട്ടു പോകുമ്പോൾ മാത്രമാണ് അതിന്റെ വില അറിയുന്നത്. എപ്പോൾ, എവിടെ, എങ്ങനെ ജീവിച്ചിരിക്കുന്നു എന്നു് തിരിച്ചറിയാൻ സാധിക്കാത്തത് വളരെ ദയനീയമായ അവസ്ഥയാണ്. ചേർത്തു നിർത്തി ക്ഷമയിൽ പൊതിഞ്ഞ കരുതലോടെ പരിചരിക്കാൻ മനസ്സു് കാണിക്കുക എന്നതാണ് കുടുംബാംഗങ്ങൾ ചെയ്യേണ്ടത്.

ഇന്നു് പല പ്രവാസകുടുംബങ്ങളിലും മാതാപിതാക്കൾ തനിച്ചാണ്.
ഒരു ശരാശരി പ്രവാസി സ്വന്തം കാലിൽ നിൽക്കുമ്പോഴേക്കും അമ്പതുകൾ കഴിഞ്ഞിട്ടുണ്ടാകും. തിരികെ നാട്ടിൽ ചെന്ന് മറ്റൊരു ജോലി നോക്കാം എന്നുള്ളത് അപ്പോഴേക്കും അസ്തമിച്ചിരിക്കും.

മടക്കയാത്രയ്ക്കായി ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടാകും ഓരോ പ്രവാസിയും. പലപ്പോഴും സാഹചര്യങ്ങളുടെ പല രീതികളിലുള്ള സമ്മർദ്ദങ്ങൾ വിലങ്ങുതടികളായി അവർക്കുമുന്നിൽ നീണ്ടുനിവർന്നു കിടക്കുന്നു. അതിനെ മറികടന്ന് എത്തുമ്പോഴേക്കും അവരറിയാതെ പ്രായവും അങ്ങകലേക്ക് ഓടിപ്പോയി കഴിഞ്ഞിരിക്കും. അതുകൊണ്ടുതന്നെ അനിഷ്ടങ്ങളോടെ ആഗ്രഹങ്ങൾ പലതും മാറ്റിവയ്ക്കേണ്ടി വരുന്നു.

സ്മൃതിനാശ രോഗത്തിന്റെ സൂചനകൾ ആരെങ്കിലും കാണിക്കുന്നുണ്ട് എങ്കിൽ താമസംവിനാ മനഃശാസ്ത്രജ്ഞനെയോ, നാഡീരോഗവിദഗ്ധനെയോ സമീപിച്ച് ഉപദേശം സ്വീകരിക്കേണ്ടത് അനിവാര്യമാണ്.

സ്നേഹത്തോടെ
റീന സാറാ.

ഓർമകൾ മായുമ്പോൾ.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!