മോഹൻ ജോളി വർഗീസ്
ഒരിക്കൽ ഒരു മരണാന്തര ചടങ്ങ് നടക്കുകയാണ്. മരിച്ച വ്യക്തിയുടെ അടക്കം കഴിഞ്ഞ ഉടനെ ആ വ്യക്തിയുടെ ഭാര്യ വളരെ വേഗത്തിൽ അവരുടെ വീട്ടിലേക്ക് പോയി. അവരുടെ വിഷമം സഹിക്കാൻ വയ്യാതെ അവർ വീട്ടിലേക്ക് പോയതായിരിക്കും എന്ന് അവിടെ നിന്ന എല്ലാവരും കരുതി. കാരണം,വന്ന ഒരു വ്യക്തിയോട് പോലും അവർ ഒന്നും സംസാരിക്കാതെയാണ് വീട്ടിലേക്ക് വണ്ടിയെടുത്ത് പെട്ടെന്ന് പോയത്. എന്നാൽ അല്പസമയം കഴിഞ്ഞ് വീട്ടിലേക്ക് ചെന്ന് ആളുകൾ ഭാര്യയെ വീട്ടിൽ കണ്ടില്ല. വീടും പരിസരം എല്ലാം നോക്കിയപ്പോൾ വീടിന്റെ ഒഴിഞ്ഞ ഒരു സ്ഥലത്ത് അവർ നിൽക്കുന്നതായിട്ട് കണ്ടു. ചെന്ന് നോക്കിയപ്പോൾ കുറെ കരിയില കത്തിച്ചു കളയുന്നതാണ് കാണാൻ സാധിച്ചത്. അവരെ ആ സമയം അങ്ങനെ നിൽക്കുന്നത് കണ്ടപ്പോൾ എന്തോ ഒരു സംശയം തോന്നിയ ഒരു ബന്ധു,അവർ അവിടുന്ന് പോയിട്ടും അയാൾ അവിടെ തന്നെ നിൽക്കുകയും എന്താണ് അവർ കത്തിച്ചു കളഞ്ഞത് എന്ന് സാവകാശം പരിശോധിച്ചു നോക്കുകയും ചെയ്തു. അയാളുടെ നീണ്ട പരിശ്രമത്തിനൊടുവിൽ ഒരു വിൽപ്പത്രത്തിന്റെ ഭാഗമാണ് കത്തിച്ചു കളഞ്ഞതെന്ന് കണ്ടെത്താൻ സാധിച്ചത്. പിന്നീട് മനസ്സിലായത് ഈ മരിച്ച വ്യക്തി തന്റെ സഹോദരങ്ങൾക്ക് അയാളുടെ സ്വത്തിന്റെ കുറച്ച് ഭാഗം അവകാശമായി എഴുതിവെച്ചിട്ടുണ്ടായിരുന്നു. ഈ എഴുതിവെച്ച കാര്യം തന്റെ ഭാര്യയോട് അയാൾ മരണത്തിന് മുമ്പ് വ്യക്തമാക്കിട്ടുണ്ട്. എന്നാൽ ഇത് മറ്റാർക്കും അറിയുകയുമില്ല. അയാൾ മരിച്ചു കഴിഞ്ഞപ്പോൾ ഈ ഭാര്യ ആ വിൽപത്രം എടുത്ത് നശിപ്പിച്ചു കളഞ്ഞതാണ്. കാരണം സ്വത്ത് മക്കൾക്ക് അല്ലാതെ മറ്റൊരാൾക്ക് പോകാതിരിക്കാൻ വേണ്ടി അവർ ചെയ്ത കുതന്ത്രമായിരുന്നു. നമ്മൾ വിശ്വസിച്ച് ഒരു കാര്യം ഒരാളെ ഏൽപ്പിക്കുമ്പോൾ തീർച്ചയായും ആ വ്യക്തി അക്കാര്യം 100% വിശ്വാസത്തോടെ ചെയ്യും എന്ന് നമുക്ക് ഉറപ്പുണ്ടെങ്കിൽ മാത്രമേ ഇങ്ങനെ ഒരു കാര്യം ചെയ്യാൻ ശ്രമിക്കാവു. അല്ലെങ്കിൽ ഇതായിരിക്കും അവസ്ഥ.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ