മോഹൻ ജോളി വർഗീസ്
ജീവിതത്തിലെ പ്രശ്നങ്ങളും പ്രയാസങ്ങളും ഒരു പരിധി വരെ കുറയട്ടെ എന്ന് കരുതി ആണ് പലരും സോഷ്യൽ മീഡിയയിൽ കയറി ഇരിക്കുന്നത്. ഒരു ദിവസത്തെ കഷ്ടപ്പാടും, വിഷമങ്ങളും, ക്ഷീണവും എല്ലാം പോകട്ടെ എന്നും കരുതി, അവിടെ നിന്നും അല്പം സന്തോഷം കിട്ടട്ടെ എന്ന് കരുതും. ചിലർക്ക് അവരുടെ ഉറങ്ങി കിടന്ന ചില കഴിവുകൾ മറ്റുള്ളവരുടെ മുന്നിൽ കാണിക്കാൻ പറ്റുന്ന ഒരു അവസരം. ഇതൊക്കെ ആണ് സോഷ്യൽ മീഡിയ. പക്ഷെ ഇതിൽ ഒരു ശരാശരി ആളുകളും അവരുടെ ജീവിതം തന്നെ മാറ്റി മറിക്കുകയാണ്.താൻ ആരാണ്, അല്ലേൽ തനിക്ക് എന്തൊക്കെ ഉണ്ട്, തനിക്ക് എന്തൊക്കെ നഷ്ടപ്പെട്ടേക്കാം എന്ന് നമ്മൾ ആദ്യം മനസിലാക്കണം. ഒരു നിമിഷത്തെ അശ്രദ്ധ മതി ഒരു കുടുംബം തകരാൻ . സോഷ്യൽ മീഡിയയിൽ ചിലപ്പോൾ പ്രശസ്തരായ പലരെയും കാണും പരിചയപ്പെടാനും പറ്റും. അത് ഒരു പരിധി വിട്ട് പോകുന്നുണ്ടോ എന്ന് ശ്രദ്ധിക്കണ്ടത് നമ്മൾ ആണ്, പ്രത്യേകിച്ച് സ്ത്രീകൾ അതും ഒരു കുടുംബം ആയി കഴിയുന്ന സ്ത്രീകൾ. എന്താ സ്ത്രീക്ക് സ്വാതന്ത്ര്യം ഇല്ലേ എന്ന് വേണേൽ ചോദിക്കാം, ഉണ്ട് സ്ത്രീക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ അവൾ എടുക്കുന്ന ഓരോ സ്റ്റെപ്പും അവളുടെ കുടുംബം തകർക്കുന്നത് ആകരുത്.
മുന്നിൽ നിൽക്കുന്ന (ഞാൻ ഉൾപ്പെടുന്ന) ഭൂരിഭാഗം പുരുഷന്മാരും ഓസ്സിന് കിട്ടിയാൽ ആസ്സിടും കുടിക്കാൻ തയ്യാറായി നിൽക്കുന്നവർ ആണ്, അവരുടെ മുന്നിൽ വളരെ ശ്രദ്ധയോടെ നിന്നില്ല എങ്കിൽ, ഇപ്പോൾ നമ്മൾ എല്ലാരും അറിയുന്ന സംഭവം ആയ, tik tok വീരന്മാർ സാഹചര്യം ദുരുപയോഗം ചെയ്യും.
ഒരു ഉദാഹരണം പറയാം, ഭർത്താവ് ഒരു ആവശ്യത്തിനായി വേറെ ഒരു സ്ഥലത്ത് പോയിരിക്കുകയാണ്. ഭാര്യയും പിള്ളാരും തന്നെ ഉള്ളു. ജോലി കഴിഞ്ഞ് വീട്ടിൽ വന്ന ഭാര്യ സോഷ്യൽ മീഡിയയിൽ കയറി ചുമ്മാ ഇരുന്നു. അപ്പോൾ വളരെ ദൂരെ ഇരിക്കുന്ന ഒരു വ്യക്തി, (ഇവർ തമ്മിൽ വല്യ പരിചയം ഇല്ല, ഒന്ന് രണ്ട് പ്രാവശ്യം കണ്ടുള്ള പരിചയം മാത്രമേ ഉള്ളു )ഹലോ എന്താ ഈ പാതിരാത്രിയിൽ ഓൺലൈനിൽ ഇരിക്കുന്നത് എന്ന് ചോദിക്കുന്നു. അതിന് അവർ ചുമ്മാ ഇരിക്കുവാന് എന്ന് മറുപടി. സംസാരം അങ്ങനെ നീളുന്നു. ഇടക്ക് ഭർത്താവ് എന്തിയെ എന്ന് ചോദിക്കുന്നു, ഒരു ആവശ്യത്തിന് ഒരു സ്ഥലത്ത് പോയതാണ് എന്നും കുറച്ച് ദിവസം കഴിഞ്ഞേ വരു എന്നും പറയുന്നു. ഉടനെ അയാൾ ഒരു ചോദ്യം “അപ്പോൾ എങ്ങനാ കാര്യങ്ങൾ എന്ന്”, ഈ സ്ത്രീ എന്ത് മറുപടി പറയും?!. ഹോ എന്നാ പറയാനാ ഇങ്ങനെ ഒക്കെ അങ്ങ് പോകുന്നു എന്ന് പറഞ്ഞാൽ അവിടെ അവർക്കിടയിൽ ഒരു അനാവശ്യ സംസാരം തുടങ്ങാൻ ഉള്ള സാഹചര്യം ആയി. അങ്ങനെ മറുപടി പറഞ്ഞാൽ പിന്നെ മറ്റു പലതിലേക്കും കയറി പോകും. എന്നാൽ ആ സ്ത്രീ എന്താ താൻ ഉദേശിച്ചേ എന്ന് ചോദിച്ചാൽ, അയ്യോ ഞാൻ ഭർത്താവ് ഇല്ലാത്തോണ്ട് സാധനങ്ങൾ എങ്ങനെ മേടിക്കുന്നത് എന്ന് അറിയാൻ ചോദിച്ചതാണ് എന്നോ മറ്റ് പറഞ്ഞു തടിയൂരും.
സോഷ്യൽ മീഡിയയിൽ ധാരാളം ചതിക്കുഴികൾ ഉണ്ട്.ഭക്ഷണം കഴിച്ചില്ല എങ്കിലും മറ്റൊരാൾ ഇടുന്ന സ്റ്റാറ്റസ് ആദ്യം തന്നെ കാണണം എന്ന വാശിയിൽ ഇരിക്കുന്ന ധാരാളം ആൾക്കാർ ഉണ്ട്.അറിഞ്ഞും അറിയാതെയും പലരും പല അബദ്ധങ്ങളിലും പെട്ടു പോകുന്നുണ്ട്. അവരവരുടെ കുടുംബവും ജീവിതവും വെച്ച് ആരും കളിക്കാതെ ഇരിക്കുക…
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ