മോഹൻ ജോളി വർഗീസ്
ഒരു വീട്ടിൽ വയസായ ഒരു വല്യപച്ചൻ ഉണ്ടായിരുന്നു. വല്യപച്ചൻ മിക്ക സമയവും വീട്ടിൽ ഉള്ള പശുവിന്റെ കൂടെ ആണ്. അതിനെ കുളിപ്പിക്കുന്നതും, പരിപാലിക്കുന്നതും വല്യപച്ചൻ ആണ്.അതിനോടുള്ള കരുതൽ കാണുമ്പോൾ, വല്യപ്പച്ചന്റെ മൂത്ത മകൻ ആണോ ഈ പശു എന്ന് നമുക്ക് തോന്നിപോകും . അല്പം വർഷം കഴിഞ്ഞപ്പോൾ വല്യപച്ചന് ക്ഷീണം ആയി തുടങ്ങി, പഴയപോലെ നടക്കാനോ പശുനെ നോക്കാനോ കഴിയാതെ വന്നു. എന്നാൽ മക്കൾ ആകട്ടെ പശുനെ നോക്കുന്നതിൽ വളരെ പിന്നോക്കം ആണ്.പശു അവർക്ക് ഒരു ബാധ്യത ആയി തുടങ്ങി.ഒടുക്കം അവർ പശുനെ ഒരു അറവ് കാരന് കൊടുക്കാം എന്ന് തീരുമാനിച്ചു. പക്ഷെ വല്യപ്പച്ചൻ ആ തീരുമാനത്തെ ശക്തമായി എതിർത്തു. പ്രായമായവർ ഒരു സമയം കഴിഞ്ഞു പറയുന്നത് പല വീട്ടിലും വിലപോകില്ല. അതുതന്നെ ഇവിടെയും സംഭവിച്ചു. വല്യപ്പച്ചന്റെ വാക്ക് കേൾക്കാതെ മക്കൾ ആ പശുവിനെ വിറ്റു. ഈസ്റ്ററിന് അറക്കാൻ ഉള്ള കുട്ടത്തിൽ ഈ പശുവും പെട്ടു എന്ന് വേണം പറയാൻ. അങ്ങനെ ഈസ്റ്റർ കുർബാനക്ക് പള്ളിയിൽ പോയി വന്ന മക്കൾ കാണുന്നത് കട്ടിലിൽ മരിച്ചു കിടക്കുന്ന വല്യപ്പച്ചനെ ആണ്. മക്കൾക്ക് പശുവിനോട് വല്യ സ്നേഹം ഇല്ല എങ്കിലും അപ്പച്ചന് അങ്ങനെ ആയിരുന്നില്ല.ഒരു പക്ഷെ പശുനെ മെയിക്കാൻ സ്വർഗത്തിൽ അപ്പച്ചന്നുടെ പോയതാകും….
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ