മോഹൻ ജോളി വർഗീസ്
ആക്ഷൻ ഹീറോ ബിജു എന്ന സിനിമ വളരെ കോമഡി നിറഞ്ഞ ഒരു പടമാണ് എങ്കിലും സുരാജ് വെഞ്ഞാറമൂടിന്റെ അഭിനയം, ഏതൊരു വ്യക്തിയുടെയും മനസ്സിനെ ആടിയുലച്ച ഒന്നായിരുന്നു. അത്തരത്തിൽ ഒരു സംഭവമാണ് ഈ ലേഖനത്തിലുള്ളത്.
ഭാര്യയും ഭർത്താവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പല വീടുകളിലും സ്വാഭാവികമായ ഒരു കാര്യമാണ്.ചില വീടുകളിൽ ഭാര്യയും ഭർത്താവും തമ്മിൽ സംസാരിച്ചിട്ട് വർഷങ്ങൾ ആയിട്ടുണ്ടാവും. എന്നാൽ അവരുടെ വീട്ടിൽ ചെന്ന് കഴിഞ്ഞാൽ അവർ തമ്മിലുള്ള പെരുമാറ്റത്തിൽ യാതൊരു സംശയവും ആർക്കും തോന്നാറില്ല.
കഥ ഇങ്ങനെ ആണ്,പ്രവാസി ആയ ഒരു വ്യക്തിക്ക് അയാളുടെ കുടുംബജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉള്ള ഒരു വ്യക്തിയായിരുന്നു. ഭാര്യയുമായി സംസാരിക്കുകയോ അവർ ഒരുമിച്ച് ഭക്ഷണം കഴിക്കുക്കുകയോ അവർ ഒരുമിച്ച് പുറത്തു പോവുകയോ ഒന്നും ചെയ്യാറില്ല. രണ്ടുപേർക്കും രണ്ട് അഭിപ്രായം ആയിരുന്നു. പലപ്പോഴും ഭാര്യ തന്റെ ജോലികൾ കാരണം വൈകിട്ട് കിടക്കാൻ പോലും വരാറില്ല. വീട്ടിലെ ജോലിക്കാരിയാണ് പലപ്പോഴും ഭക്ഷണം പാകം ചെയ്യുന്നത്. അവർ ഉണ്ടാക്കുന്ന ഭക്ഷണം ഇവരുടെ സൗകര്യം അനുസരിച്ച് ഇവർ കഴിച്ചിട്ട് പോകും.
അയാൾക്കുണ്ടായിരുന്ന ആകെ ആശ്വാസം എന്നു പറയുന്നത് അയാളുടെ ഏക മകനായിരുന്നു. ആ മകന്റെ പഠിത്തത്തിലും അവന്റെ വളർച്ചയിലും അയാൾ വളരെയധികം ശ്രദ്ധ ചെലുത്തിയിരുന്നു. ഭാര്യയുമായുള്ള മാനസിക പിരിമുറുക്കം മൂലം ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ, മകന്റെ സാന്നിധ്യം കാരണം അയാൾക്ക് മാറി കിട്ടിയിരുന്നു. അങ്ങനെയിരിക്കെ ഈ മകൻ ഏതാണ്ട് ഒൻപതു വയസ്സുള്ളപ്പോൾ, ഭാര്യ പെട്ടെന്ന് അവർക്ക് ഡിവോഴ്സ് വേണമെന്ന് ആവശ്യം മുന്നോട്ടുവച്ചു. എന്തിനാണ് ഡിവോഴ്സ് ഇത്രയും കാലവും യാതൊരുമായ ബന്ധം ഇല്ലാതെ ഒരേ വീട്ടിൽ കഴിഞ്ഞതല്ലേ ഇനിയും മുന്നോട്ട് ഇതുപോലെ പോയാൽ പോരെ എന്ന് അയാൾ പറഞ്ഞു.എന്നാൽ അത് പറ്റില്ല എന്നും അവൾക്ക് ഡിവോഴ്സ് ഉടനെ വേണമെന്ന് ഭയങ്കര വാശിയായി. എന്തായാലും ഡിവോഴ്സിനായി അവർ കോടതിയെ സമീപിച്ചു. അയാൾ തമ്മിൽ പിരിയാൻ സമ്മതിക്കാമെന്നും എന്നാൽ മകനെ അയാളുടെ കൂടെ വിടണമെന്നും മുന്നോട്ട് ഒരു ആവശ്യം കോടതിയിൽ ഉന്നയിച്ചു. എന്നാൽ മകനെ വിട്ടുകൊടുക്കാൻ യാതൊരു രീതിയിലും പറ്റുകയില്ല എന്ന്, അവർ കോടതിയിൽ പറഞ്ഞു. മാത്രവുമല്ല ഈ മകൻ ഈ വ്യക്തിയുടെതല്ല എന്ന് അവർ കോടതിയിൽ അറിയിച്ചു. കേട്ടുനിന്ന ഈ വ്യക്തിയും കോടതി മുറിയിലെ ജഡ്ജിയും മറ്റു വക്കീലുകളും വളരെ ഞെട്ടലോടെയാണ് അത് കേട്ടത്. തനിക്ക് മറ്റൊരാളെ ഇഷ്‌ടം ആണ് എന്നും ആ വ്യക്തിയാണ് ഈ കുട്ടിയുടെ അച്ഛൻ എന്നും അവർ കോടതിയിൽ പറഞ്ഞു. ഒടുവിൽ കോടതിയിൽ വ്യക്തമായ തെളിവ് ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ ഈ മകൻ അവരുടെ കൂടെ തന്നെ നിന്നാൽ മതി എന്ന് കോടതി വിധി വന്നു. വിവാഹം കഴിഞ്ഞപ്പോൾ ഈ മനുഷ്യനോട് ഈ സ്ത്രീ പറഞ്ഞതാണ് അവർക്ക് മറ്റൊരു പുരുഷനെ ഇഷ്ടമായിരുന്നു എന്ന്. എന്നാൽ വിവാഹത്തിന് മുമ്പ് മറ്റൊരു പുരുഷനെ ഇഷ്ടപ്പെടുക എന്നത് സാധാരണ ഒരു സംഭവമായതിനാൽ അയാൾ ഇതിനെ വലിയ കാര്യമായി എടുത്തില്ല. എന്നാൽ ഈ സ്ത്രീക്ക് താൻ ഇഷ്ടപ്പെട്ട പുരുഷനെ ഉപേക്ഷിച്ച് മറ്റൊരു ജീവിതം ചിന്തിക്കാൻ സാധിച്ചില്ല അങ്ങനെ അയാളുമായുള്ള ബന്ധം ഈ ഭർത്താവ് അറിയാതെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു ആ ബന്ധത്തിലാണ് ഈ കുഞ്ഞു ഉണ്ടായത്. എന്നാൽ ഭർത്താവിൽ നിന്നും ഈ ഒരു രഹസ്യം ഇത്രയും കാലം മറച്ചുവെച്ചതിന്റെ കാരണമായി അവർ പറയുന്നതാണ് ഹൈലൈറ്റ് . താൻ ഇഷ്ടപ്പെടുന്ന വ്യക്തിക്ക്, ഒരു കുടുംബജീവിതം ഉടനെ സാധ്യമല്ലായിരുന്നു അയാൾക്ക് സാമ്പത്തികമായി ബുദ്ധിമുട്ടായിരുന്നു ആയതിനാൽ അയാൾ സാമ്പത്തികമായി ഭദ്രത ആകുന്നത് വരെ താനും മകനും ഇയാളുടെ കൂടെ കഴിഞ്ഞാൽ മതി എന്നായിരുന്നു അവർ തമ്മിൽ എടുത്ത തീരുമാനം. അതിനാലാണ് അവർ ഇത്രയും കാലം ഇയാളുടെ കൂടെ കഴിഞ്ഞത് എന്ന്. എന്നാൽ ഇപ്പോൾ തന്നെയും തന്റെ കുഞ്ഞിനെ നോക്കാൻ അവളുടെ കാമുകൻ പ്രാപ്തനായെന്നും അയാളുടെ കൂടെ ഇനി ജീവിക്കണമെന്നും കരുതിയിട്ടാണ് ഡിവോഴ്സ് കിട്ടാൻ അപ്ലൈ ചെയ്തതെന്നാണ് ഇവർ പറയുന്ന ന്യായം. താൻ ഇഷ്ടപ്പെടുന്ന വ്യക്തിയുടെ കൂടെ ജീവിക്കാൻ ശ്രമിച്ചപ്പോൾ താൻ 9 വർഷം വളർത്തി വലുതാക്കിയ മകൻ തന്റെതല്ല എന്നറിഞ്ഞ് അപ്പൻ നിരാശ കാരണം പൂർണമായും മദ്യത്തിന് അടിമയായി കഴിയുകയാണ് ഇപ്പോൾ. അയാളുടെ മകനാകട്ടെ എന്ത് ചെയ്യണം എന്ന് അറിയാൻ വയ്യാതെ അമ്മയുടെ കൂടെ കഴിയുകയാണ്…
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ