മോഹൻ ജോളി വർഗ്ഗീസ്
ജീവിത പങ്കാളികളെ തിരഞ്ഞെടുക്കുന്നതിൽ നമ്മൾ വളരെ ശ്രദ്ധകൊടുക്കുന്ന കാലം ആണ് ഇപ്പോൾ. നമ്മുടെ തീരുമാനം പിന്നീട് തെറ്റിപ്പോയി എന്ന് തോന്നരുത് എന്ന് കരുതി വളരെ ശ്രദ്ധിച്ചു മാത്രമേ ഇപ്പോൾ നമ്മൾ ഒരു വിവാഹത്തിൽ ഏർപ്പെടാറുള്ളു.
ഞാൻ ഇത്രയും പറഞ്ഞത്, അത്തരത്തിൽ ഒന്നും നോക്കാതെ നടന്ന ഒരു വിവാഹത്തെ പറ്റി പറയാൻ ആണ്. എനിക്ക് അറിയുന്ന ഒരു വ്യക്തി , അയാൾ വളരെ നീളം കുറഞ്ഞ (കുള്ളൻ )ഒരാൾ ആണ്, മാത്രവും അല്ല നടക്കുമ്പോൾ അല്പം മുടന്ത് ഉണ്ട്. കല്യാണ പ്രായം ആയി എങ്കിലും ഇത്രയും വൈകല്യം ഉള്ള ഒരാളെ വിവാഹം കഴിക്കാൻ ആരും മുന്നോട്ട് വന്നില്ല. തന്റെ പൊക്കക്കുറവ് ഇത്രയും വിഷമിപ്പിക്കും എന്ന് ആയാളും അത്രയും കാലം കരുതിയില്ല. തനിക്ക് ഒരു കുടുംബ ജീവിതം ഉണ്ടാകും എന്ന് തോന്നുന്നില്ല എന്ന് കരുതി അതിൽ നിന്ന് ഉണ്ടായ വിഷമത്തിൽ അയാൾ ആത്മഹത്യാ ചെയ്യാൻ ശ്രമിച്ചു. പക്ഷെ അയാളുടെ ശ്രമം പരാജയപ്പെട്ടു.ആശുപത്രിയിൽ അവരുടെ ബന്ധുക്കൾ എല്ലാം വിവരം അറിഞ്ഞു തടിച്ചു കുടി.എല്ലാവരും അവന്റ ഈ അവസ്ഥ കണ്ട് വളരെ വിഷമത്തിൽ ആയി. ആ സമയം അവരുടെ ഒരു ബന്ധു കൂടെ ആയ ഒരു വ്യക്തി പറഞ്ഞു നിങ്ങൾക്ക് വിരോധം ഇല്ല എങ്കിൽ എന്റെ മകളെ വിവാഹം കഴിച്ചോ എന്ന്, പെൺകുട്ടിയുടെ പൂർണ്ണ സമ്മതത്തോടെ ആണ് അവളുടെ അപ്പൻ അത് അവിടെ പറഞ്ഞത്. പലരും അവരുടെ അ തീരുമാനത്തെ എതിർത്തു. വലിപ്പം കുറഞ്ഞ വ്യക്തിയാണ് കുടുംബ ജീവിതം ചിലപ്പോൾ പ്രശ്നം ആയേക്കാം, കുട്ടികൾ ഉണ്ടാകാൻ സാധ്യത ഇല്ല എന്നൊക്കെ. പക്ഷെ അതൊന്നും വകവെക്കാതെ അവരുടെ വിവാഹം ഭംഗി ആയി കഴിഞ്ഞു. വളരെ സന്തോഷമായി ഇപ്പോഴും ജീവിക്കുന്നു, രണ്ട് കുട്ടികൾ ഉണ്ട്. ആർക്കും ഒരു കുഴപ്പവും ഇല്ല.
നല്ല ആരോഗ്യവും സാഹചര്യവും ഉണ്ടായിട്ടും ജീവിതത്തിൽ വളരെ നിസ്സാര പെട്ടകാര്യത്തിന്റെ പേരിൽ പൊരുത്തപ്പെടാൻ പറ്റാത്തെ കുടുംബ ജീവിതം അവസാനിപ്പൊക്കുന്നവർക്ക് ഒരു ഓർമ്മപ്പെടുത്തൽ ആണ് ഈ കഥ. ഇങ്ങനെ ഉള്ളവരും ജീവിക്കുന്നുണ്ട് ഈ ലോകത്തിൽ എന്ന് അവർ മനസ്സിലാക്കണം….
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ