December 3, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഒരു പരീക്ഷണം

മോഹൻ ജോളി വർഗ്ഗീസ്

പണ്ട് നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയം, അല്പസ്വൽപ്പം ആധികാരികമായി കാര്യങ്ങൾ ചെയ്യാൻ താല്പര്യം ഉള്ള സമയം, എന്ന് വെച്ചാൽ അടുപ്പിൽ മണ്ണണ്ണ ഒഴിച്ച് തീ കത്തിക്കുക തനിയെ പാചകം ചെയ്യുക, ടീവിയുടെ ആന്റിന്നാ തിരിച്ച് ചാനൽ ശരിയാക്കുക അങ്ങനെ ഓരോന്ന് . ആ സമയം, ഒരു ദിവസം വീട്ടിലെ ഫ്യൂസ് അടിച്ചു പോയി, നന്നാക്കാൻ ആണേൽ ലൈൻ മാൻ വരുന്നുമില്ല. ഒടുക്കം കുറെ താമസിച്ച ശേഷം അയാൾ വന്നു. വന്ന ഉടനെ പെട്ടന്ന് തന്നെ ഫ്യൂസ് കെട്ടി കറന്റ്‌ വരുത്തി. കൊള്ളാമല്ലോ സംഭവം, വളരെ നിസ്സാരം. മെയിൻ സ്വിച്ച് ഓഫ്‌ ചെയ്യണം എന്ന് മാത്രം, പറയത്തക്ക അപകടം അതിൽ ഞാൻ കണ്ടില്ല.ഇതറിയാമായിരുന്നേൽ എപ്പോഴേ ഞാൻ കറന്റ്‌ ശരിയാക്കിയെനേം,ഒന്നുടെ ഫ്യൂസ് അടിച്ചു പോകണേ എന്ന് പ്രാർത്ഥിക്കാൻ തുടങ്ങി.

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഫ്യൂസ് പിന്നെയും അടിച്ചു പോയി. ഉടനെ ഞാൻ, കമ്പി വെച്ച് കെട്ടി ഫ്യൂസ് ശരിയാക്കി, പ്രശ്നം പരിഹരിച്ചു. കണ്ടു നിന്ന അപ്പന്റെ അമ്മ (വല്യമ്മച്ചി )കൊള്ളാല്ലോ ഇനി ലൈൻ മാന്റെ ആവശ്യം ഇല്ലല്ലോ എന്ന് പറഞ്ഞ് എന്നെ അനുമോദിച്ചു. എനിക്ക് എന്തോ ഇലക്ട്രിസിറ്റി ബോർഡ്‌ മന്ത്രി ആയ ഒരു അനുഭൂതി തോന്നി. പക്ഷെ ദിവസം കഴിയും തോറും ഇടക്കിടെ ഫ്യൂസ് അടിച്ചു പോകുന്നു. ദീർഘമായ നിരീക്ഷണത്തിനോടുവിൽ എനിക്ക് മനസ്സിലായി ഫ്യൂസ് കെട്ടുന്ന കമ്പിയുടെ കട്ടി കുറവാണ് അതിന് കാരണം എന്ന്. അടുത്ത പ്രാവശ്യം ഫ്യൂസ് അടിച്ചു പോയപ്പോൾ, കിട്ടാവുന്ന എല്ലാ കമ്പികളും വെച്ച് ഞാൻ നല്ല രീതിയിൽ ഫ്യൂസ് കെട്ടി.അതിനാൽ പ്രതീക്ഷിച്ച സമയത്ത് ഒന്നും ഫ്യൂസ് അടിച്ചു പോയില്ല. എനിക്ക് എന്താന്നില്ലാത്ത സന്തോഷം തോന്നി. എന്നാൽ അടുത്ത ദിവസം വല്യ ഒരു ശബ്ദത്തോടെ വീട്ടിലെ കറന്റ്‌ ഇല്ലാതായി, നോക്കിയപ്പോൾ ഫ്യൂസ് മൊത്തമായി കരിഞ്ഞു പോയി. ഒരു ദിവസം കറന്റ്‌ ഇല്ലാതെ വീട്ടിൽ ഇരുന്നു.

അടുത്ത ദിവസം ലൈൻ മാൻ വന്നപ്പോൾ ആണ് പറയുന്നത് ഫ്യൂസ് ഒരിക്കലും കട്ടിയുള്ള കമ്പി കൊണ്ട് കെട്ടരുത് എന്ന്. എന്റെ പരീക്ഷണം പരാജയം ആയിരുന്നു എങ്കിലും, ഒരു പുതിയ അറിവ് പഠിച്ച സന്തോഷത്തിൽ, അപ്പോൾ വന്ന ചമ്മൽ ഞാൻ അങ്ങ് ഒതുക്കി.

error: Content is protected !!