മോഹൻ ജോളി വർഗീസ്
അബോധാവസ്ഥയിൽ ആയ ഒരു വ്യക്തിയെ ഒരിക്കൽ ഒരു ആശുപത്രിയിൽ അഡ്മിറ്റ് ആക്കി . ആശുപത്രിയിലേക്ക് കൊണ്ടുവന്ന അദ്ദേഹത്തെ പരിശോധിക്കുന്ന സമയത്ത് തന്നെ അദ്ദേഹം മരണപ്പെട്ടിരുന്നു എന്ന് ഡോക്ടർതിരിച്ചറിഞ്ഞു.എന്താണ് മരണകാരണം എന്ത് എന്ന് നോക്കിയപ്പോൾ ഒരുപക്ഷേ, ഹാർട്ട് അറ്റാക്ക് ആയിരിക്കാം എന്നാണ് ഡോക്ടർ വിലയിരുത്തിയത്. എന്നാൽ മരണകാരണം അതൊന്നുമല്ലായിരുന്നു. യൂട്യൂബിലോ ഏതോ ടിക്ടോക്കിലോ മറ്റ് എവിടെയോ സോഷ്യൽ മീഡിയയിൽ കണ്ട ഒരു വീഡിയോ ആണ് മരണകാരണം. ആ വീഡിയോ ഇപ്രകാരമായിരുന്നു, ഒരു വ്യക്തി, ഒരു ഫുൾ ബോട്ടിൽ മദ്യം ഒറ്റയടിക്ക് കുടിച്ചു തീർക്കുന്നു അതും വെള്ളമൊന്നും ചേർക്കാതെ.ഈ വീഡിയോ നടക്കുന്നത് ഇവിടെയല്ല വിദേശരാജ്യങ്ങളിൽ എവിടെയാണ്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ട ഇയാൾക്കും കൂട്ടുകാർക്കും ഒരു പൂതി അതേപോലെ ചെയ്താൽ കൊള്ളാമെന്ന്. അപ്രകാരം ചെയ്തതാണ്. എന്നാൽ ആ സമയത്ത് വലിയ പ്രശ്നമൊന്നും ഉണ്ടായില്ല എങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ അയാൾക്കൊട്ടും വയ്യാതെയായി അങ്ങനെയാണ് ആശുപത്രിയിൽ എത്തിക്കാൻ ഉണ്ടായ സാഹചര്യം. സോഷ്യൽ മീഡിയയിൽ കാണുന്ന പലതും നമ്മൾ അനുകരിച്ചാൽ ചിലപ്പോൾ ജീവിതത്തിൽ ഇങ്ങനെയൊക്കെ ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് ഈ ഒരു ലേഖനം നിങ്ങളെ ഓർമ്മപ്പെടുത്തട്ടെ.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ