Mohan Varghese Christy
പ്രായം ആയ ആളുകൾ വീട്ടിൽ ഉണ്ട് എങ്കിൽ തീർച്ചയായും ഈ ലേഖനം നിങ്ങൾ വായിക്കണം.
കോവിഡ് വന്ന ശേഷം പലവ്യക്തികളുടെയും ബിസിനസ് വളരെ മോശം ആണ്. പുതിയ പുതിയ മാർക്കെറ്റിങ് പലരും പരീക്ഷിക്കുന്നു.മറ്റുള്ളവരെ എങ്ങനെ പറ്റിക്കാം അല്ലേൽ എങ്ങനെ കബളിപ്പിക്കാം എന്നാണ് പലരും ചിന്തിക്കുന്നത്. അതിന് ഒരു ഉദാഹരണം ആണ് താഴെ പറയുന്നത്.കണ്ടാൽ മാന്യർ എന്ന് തോന്നുന്നു കുറച്ച് ആളുകൾ വീട്ടിൽ വരും, വീട്ടിലെ നിലവിലെ ജനലുകളുടെ കർട്ടൻ മാറ്റി പുതിയ കർട്ടൻ ഇട്ടുതരാം എന്ന് പറയും അതും വളരെ ചുരുങ്ങിയ ചിലവിൽ. വീട്ടിലുള്ളവർ അത് സമ്മതിക്കുകയും ചെയ്യും. വളരെ വേഗം തന്നെ അവർ പണി തുടങ്ങും. പണി കഴിയുമ്പോൾ ആദ്യം പറഞ്ഞ തുക ആയിരിക്കില്ല അവർ പറയുന്നത്. വളരെ വല്യ ഒരു തുക അവർ ആവശ്യപ്പെടും. അവർ ആദ്യം പറഞ്ഞ തുക സ്‌ക്വയർ ഫീറ്റിന്റെ ആണ് എന്ന് പറയും. വീട്ടുകാർ ഉടക്കാൻ നിന്നാൽ ചിലപ്പോൾ അത് ഒരു വല്യ ബഹളത്തിലേക്ക് പോകും. ഇടക്ക് ഇതുപോലെ ഒരു അനുഭവം ഫേസ്ബുക്കിൽ ഞാൻ കണ്ടിരുന്നു, സമാനമായ ഒരു അനുഭവം എന്റെ വീട്ടിൽ നടന്നപ്പോൾ ആണ് അതിന്റെ ഗൗരവം എനിക്ക് മനസ്സിലായത്. ഭാഗ്യത്തിന് മറ്റു പ്രശനങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. എന്നാൽ പല ഇടതും വളരെ വല്യ വഴക്കിൽ ആണ് ഇത് ചെന്ന് നില്കുന്നത് എന്ന് അറിയാൻ കഴിഞ്ഞു. അറിയാത്ത ഒന്ന് രണ്ട് ആളുകൾ വീട്ടിൽ കയറി ബഹളം വെക്കണ്ട എന്ന് കരുതി വീട്ടിൽ ഉള്ള പ്രായം ആയ ആളുകൾ അവർ ചോദിക്കുന്ന പണം നൽകുകയും ചെയ്യും.
കാര്യം അവർ പറഞ്ഞ പോലെ ജോലി ചെയ്ത് തീർക്കും എങ്കിലും, വല്യ ഒരു തുക നമ്മൾ അവർക്ക് കൊടുക്കേണ്ടി വരും എന്ന് മാത്രം. ആദ്യമേ ഈ തുക പറഞ്ഞാൽ ആരും സമ്മതിക്കില്ല. അതിനാണ് അവർ ചെറിയ ഒരു തുക പറഞ്ഞ് ജോലികൾ ചെയ്ത് തുടങ്ങുന്നത്. വീട്ടിൽ അപ്പനും അമ്മയും തനിച്ചാണ് താമസം എങ്കിൽ തീർച്ചയായും ഇത് വായിക്കുന്ന നിങ്ങൾ നിങ്ങളുടെ വീട്ടിലുള്ളവരെ ഇത് ധരിപ്പിക്കണം. കാരണം അവരുടെ നാളത്തെ ഇര ചിലപ്പോൾ നിങ്ങളുടെ വീട് ആകാം.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ