മോഹൻ ജോളി വർഗീസ്
പണ്ട് ചെറുപ്പത്തിൽ അമ്മ ഭക്ഷണം കഴിക്കുന്നത് കണ്ടാൽ തോന്നും എന്തോ നമുക്ക് തരാത്ത ഒരു കൂട്ടാൻ അമ്മ അതിൽ ഇളക്കി കഴിക്കുകയാണ് എന്ന്. കാരണം അത്രയ്ക്ക് ആസ്വദിച്ചാണ് അമ്മ ഭക്ഷണം കഴിക്കുന്നത്. ഒരിക്കൽ ഞാൻ അമ്മയോട് പറഞ്ഞു എനിക്ക് അല്പം അമ്മ കഴിക്കുന്നതിൽ നിന്ന് തരു എന്ന്. അമ്മ എനിക്ക് ഒരു വാ ചോർ,കൂട്ടാൻ എല്ലാം ഇളക്കി തന്നു. ഒരു രുചിയും ഇല്ല. അല്പം മുൻപ് ഞാൻ കഴിച്ച ഭക്ഷണത്തിന് അതിലും രുചി ഉണ്ടായിരുന്നു. പാത്രത്തിൽ നോക്കിയപ്പോൾ ഞങ്ങൾ കഴിക്കാൻ എടുത്ത പല കൂട്ടാനും അമ്മയുടെ പത്രത്തിൽ ഇല്ല. ഇതൊന്നും ഇല്ലാതെ ആണോ അമ്മ കഴിക്കുന്നത്? എന്നാലും എങ്ങനെ കൂട്ടാൻ അധികം ഇല്ലാത്ത ഭക്ഷണം ഇത്ര ആസ്വദിച്ച് കഴിക്കാൻ സാധിക്കുന്നു? എന്നിൽ ആ ചോദ്യം വര്ഷങ്ങളോളം കിടന്നു.
വർഷങ്ങൾ പലത് കഴിഞ്ഞു,ഇന്ന് ഞാൻ ഒരു കുഞ്ഞിന്റെ അപ്പൻ ആണ്, എനിക്ക് ഇപ്പോൾ അറിയാം അമ്മ എന്താണ് അന്ന് ഞങ്ങൾ ആരും കാണാതെ ചോറിൽ കുട്ടി ഇളക്കി കഴിച്ചത് എന്ന്, “കഷ്ടപ്പാടും അധ്വാനവും”. നല്ല രുചി ആണ്…എല്ലാ മാതാപിതാക്കൾക്കും സമർപ്പിക്കുന്നു.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ