January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കല്യാണം

മോഹൻ ജോളി വർഗീസ്

ഒരു വ്യക്തി പഠിത്തം കഴിയുന്ന ഉണ്ടനെ ആളുകൾ ചോദിക്കും ജോലി ആയില്ലേ എന്ന് ,ജോലി ആയി കഴിഞ്ഞാൽ അടുത്ത ചോദ്യം കല്യാണം ആയില്ലേ എന്ന്.ശരാശരി എല്ലാ ആളുകളും ജീവിതത്തിൽ നേരിടുന്ന വലിയ രണ്ടു ചോദ്യങ്ങൾ ആണ് ഇത്.ഈ പറയുന്ന രണ്ടു കാര്യങ്ങളും പലപ്പോഴും നമ്മൾ കരുതുന്നതുപോലെ എല്ലാർക്കും പെട്ടന്നൊന്നും നടക്കണം എന്നില്ല.എനിക്ക് അറിയുന്ന ഒരു വ്യക്തിയുടെ ഒരു ജീവിത അനുഭവം ആണ് ഈ ലേഖനത്തിൽ.

എൻ്റെ ഈ സുഹൃത്തിന് ലണ്ടനിൽ ജോലി ആണ്.ജോലി ഒന്ന് ശരിയായപ്പോൾ വീട്ടുകാർക്ക് അവനെ ഉടനെ കെട്ടിച്ചേ അടങ്ങു എന്നായി.കുറെ ആലോചനകൾ വന്നു തുടങ്ങി .ഒടുക്കം അവൻ നാട്ടിൽ 45 ദിവസത്തെ അവധിക്ക് വന്നു .വന്നതിൻറെ അടുത്ത ദിവസം മുതൽ പെണ്ണ് കാണാൻ തുടങ്ങി.പെണ്ണ് കാണൽ എന്ന് പറഞ്ഞാൽ രണ്ടു വണ്ടി ആളുകൾ ആണ് പോകുന്നത് ,അമ്മാവൻ മാരും അമ്മായി മാരും എല്ലാം ഉണ്ട്.ആർക്കും ഊണും ഉറക്കവും ഇല്ലാതെ ആയി.ഓരോ ആലോചനകളും എന്തെങ്കിലും ഒക്കെ കാരണത്താൽ തള്ളി പോകും.ചിലപ്പോൾ ജാതകത്തിൽ പ്രശ്നം ,പെണ്ണിന് പൊക്കം കുറവ് ,മുടിക്ക് ഉള്ള് ഇല്ല ,ചിരിക്കുമ്പോൾ പല്ല് കാണുന്നു ,അങ്ങനെ കുറെ കാരണങ്ങൾ,അല്ല ഈ ബന്ധുക്കൾ കൂടെ പോകുന്നത് പ്രധാനമായും ഇത്തരം കുറ്റങ്ങൾ കണ്ടു പിടിക്കാൻ കുടെ ആണ്.സാധാരണ ലഡു ജിലേബി ഒക്കെ കിട്ടിയാൽ ഒറ്റ ഇരിപ്പിന് തിന്നു തീർക്കുന്ന ആളാണ് അവൻ ,അവസാനം ആയപ്പോഴേക്കും അവന് അതൊക്കെ കാണുമ്പോൾ തന്നെ ഓക്കാനം തോന്നി തുടങ്ങി .42 ദിവസം കൊണ്ട് ഏതാണ്ട് 60 പെണ്ണോളം അവൻ കണ്ടു എന്ന് വേണം പറയാൻ.ഒരു ആലോചനയും ശരിയാകാതെ വന്നപ്പോൾ അവന് ആകെ നിരാശ ആയി .പല പെൺകുട്ടികളെയും അവന് ഇഷ്ടമായതാണ് പക്ഷെ കൂടെ ഉള്ള ബന്ധുക്കൾ എന്തെങ്കിലും ഒരു ഉടക്ക് പറയും .അവരെ എതിർത്ത് അവനും അവൻറെ വീട്ടുകാരും ഒന്നും ചെയ്യില്ല .അങ്ങനെ തിരികെ പോകാൻ ഉള്ള ദിവസം എത്താറായി .കുട്ടത്തിൽ ഉള്ള ഒരു അമ്മാവൻ ഇവൻ തിരികെ പോകുന്നതിന് തലേ ദിവസം വീട്ടിൽ വന്നിട്ട് പറഞ്ഞു നമുക്ക് ഒരു പെണ്ണുകൂടെ കാണണം പെൺകുട്ടിക്ക് ലീവ് അധികം ഇല്ല പെൺകുട്ടി ലണ്ടനിൽ ജോലി ആണ് എന്നൊക്കെ .ഇത്രയും പെൺകുട്ടികളെ കണ്ട് ഒന്നും ശരിയാകാത്തതിന്റെ വിഷമം കൊണ്ടാകണം പെണ്ണ് കാണാൻ താല്പര്യം ഇല്ല എന്ന് അവൻ അമ്മാവനോട് തീർത്ത് പറഞ്ഞു .


എന്തായാലും അടുത്ത ദിവസം അവൻ ലണ്ടന് പോകാൻ ഫ്ലൈറ്റ് കയറി ,ദുബായ് വഴി കണക്ഷൻ ഫ്ലൈറ്റ് ആണ് .ദുബൈയിൽ ചെന്ന് അടുത്ത ഫ്ലൈറ്റിൽ കയറിയപ്പോൾ അവൻറെ തൊട്ടടുത്ത സീറ്റിൽ ഒരു പെൺകുട്ടി ഇരിക്കുന്നു ,മലയാളി ആണ് .അവൻ തിരുവനന്തപുരത്തുനിന്ന് ദുബൈയിൽ വന്നു ,അവൾ കൊച്ചിയിൽ നിന്ന് ദുബൈയിൽ വന്നു . ക്രമേണെ അവർ തമ്മിൽ പരിചയപെട്ടു വന്നപ്പോൾ ,അമ്മാവൻ അവസാനം കൊണ്ടുവന്ന ആലോചനയിലെ പെൺകുട്ടിയാണ് അത് .അങ്ങനെ ദുബായിൽ നിന്ന് ലണ്ടൺ വരെ ഉള്ള വിമാന യാത്രയിൽ അവൻ്റെ പെണ്ണുകാണൽ വളരെ ഭംഗിയായി ആരുടേം ശല്യം ഇല്ലാതെ നടന്നു,അവർക്ക് തമ്മിൽ ഇഷ്ടമാകുകയും ചെയ്തു.ലണ്ടനിൽ ചെന്നിട്ട് രണ്ടുപേരും വീട്ടുകാരെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു,അടുത്ത അവധിക്കു തന്നെ അവരുടെ കല്യാണം നടക്കുകയും ചെയ്തു.ഇതിനാണ് പറയുന്നത് നടക്കാൻ ഉള്ളത് ചിലപ്പോൾ ഓട്ടോ പിടിച്ചുവന്നില്ല എങ്കിലും വിമാനം പിടിച്ചാണെലും വരും എന്ന് .

നന്ദി ,

സ്നേഹത്തോടെ

മോഹൻ ജോളി വർഗ്ഗിസ്.

         
Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!