മോഹൻ ജോളി വർഗ്ഗീസ്
ഒരിക്കൽ നാട്ടിലേക്ക് പോകാൻ എയർപോർട്ടിൽ നിൽക്കുമ്പോൾ വളരെ യാദൃച്ഛികമായി ഒരു പ്രായം ഉള്ള വ്യക്തിയെ കണ്ടു .അയാളുടെ സ്പോൺസർ അയാളുടെ കൂടെ ഉണ്ട്.വിമാന കമ്പനി അനുവദിച്ചതിലും കൂടുതൽ പെട്ടികൾ ഇ വ്യക്തിയുടെ കൈയിൽ ഉണ്ട്.ഒന്നുകിൽ ഈ സ്പോൺസർ നല്ല പിടിപാട് ഉള്ള ആളാണ് .അല്ലേൽ അയാൾ അധികം വന്ന പെട്ടികൾക്ക് എല്ലാം പണം കൊടുത്തിട്ടുണ്ട് .രണ്ടായാലും അവർ കൊണ്ടുവന്ന പെട്ടിയെല്ലാം കയറ്റിയ വിട്ടു.അവർ തമ്മിൽ പിരിയുമ്പോൾ പരസ്പരം വളരെ സ്നേഹത്തോടെ കെട്ടിപിടിച്ചു ചുംബിക്കുന്നത് ഞാൻ കണ്ടു.സാധാര വിമാന യാത്രയിൽ ഞാൻ സൈഡ് സീറ്റ് ആണ് തിരഞ്ഞെടുക്കുന്നത് .എന്തോ ജനലിൽ കൂടെ വിദൂരതയിൽ നോക്കി ഇരിക്കാൻ വളരെ ഇഷ്ടം ആണ് .ആ സീറ്റ് കഴിവതും ഞാൻ ചോദിച്ചു മേടിക്കും.പക്ഷെ ഈ യാത്രയിൽ എനിക്ക് ആ സീറ്റ് കിട്ടിയില്ല.നാല് പേര് ഇരിക്കുന്ന സീറ്റിൽ ആണ് എനിക്ക് ഒരു സീറ്റ് കിട്ടിയത്.
ഞാൻ ,അതിന് അടുത്ത് ഒരു ചെറുപ്പക്കാരൻ ,അത് കഴിഞ്ഞു ഞാൻ ആദ്യം എയർപോർട്ടിൽ
കണ്ട ആ പ്രായം ആയ വെക്തി.സത്യം പറഞ്ഞാൽ വിമാനം അല്പം പറന്ന് ഉറയന്നപ്പോൾ മുതൽ ഈ പ്രായം ആയ വെക്തി അടുത്ത് ഇരിക്കുന്ന ചെറുപ്പക്കാരനോട് കത്തി വെച്ച് കൊല്ലുവാണ് .അവനാണേൽ എന്തോ കോളേജിലെ പ്രഫെസർ ഏതൊക്കെ പറയുന്ന പോലെ ഇതെല്ലാം ശ്രദ്ധയോട് കേട്ട് ഇരിക്കുന്ന് അയാൾ പറയുന്നതിനൊക്കെ ഓരോ മറുപടി കൊടുക്കുന്നു .ഇടക്ക് ഈ വെക്തി പറഞ്ഞു.നിങ്ങൾ ശ്രദ്ധിച്ചോ ഈ വിമാനം പറന്ന് ഉയർന്നതുമുതൽ ഒരേ വേഗത്തിൽ ആണ് പോകുന്നത്.ആണോ ,എങ്ങനെ മനസ്സിലായി ?അവൻ അയാളോട് ചോദിച്ചു .ഉടനെ അയാൾ പറഞ്ഞു എനിക്ക് അറിയാം ,കാരണം എൻ്റെ അറബിക്ക് ഫെറാറി മുതൽ റോൾസ് റോയൽസ് വരെ വണ്ടി ഉണ്ട് അതൊക്കെ ഓടിക്കുന്നോണ്ട് ഇതൊക്കെ മനസ്സിലാക്കാൻ പറ്റും എന്ന് .അല്പം സ്വല്പം വിമാനത്തിന്റെ കാര്യങ്ങൾ അറിയുന്ന എനിക്ക് അയാൾ പറഞ്ഞത് വെറും പൊട്ടത്തരം ആണ് എന്ന് മനസ്സിലായി(നമ്മൾ ഇത്ര ഇംഗ്ലീഷ് സിനിമകൾ കണ്ടിട്ടുള്ളതാ) ,പക്ഷെ എന്നോടല്ലല്ലോ അയാൾ പറയുന്നത് ,കേട്ടുകൊണ്ട് ഇരിക്കുന്ന ചെറുപ്പക്കാരൻ ആണേൽ ഒന്നും എതിർത്ത് പറയുന്നും ഇല്ല .അതിനാൽ ഞാൻ അതൊന്നും കേട്ടതായേ നടിച്ചില്ല .ഇടക്കെപ്പോഴോ ഞാൻ ഉറങ്ങി പോയി .നാട്ടിൽ എത്താറായപ്പോൾ ആണ് ഞാൻ ഉണർന്നത് ,അപ്പോഴും അവർ തമ്മിൽ ലോകകാര്യങ്ങൾ ഇങ്ങനെ പറഞ്ഞു കൊണ്ട് ഇരിക്കുവാന് .വിമാനം ലാൻഡ് ചെയ്തു ,പുറത്തോട്ട് ഇറങ്ങുമ്പോൾ വിമാനത്തിൽ ജോലി ചെയ്തുന്ന എല്ലാരും എൻ്റെ അടുത്ത് ഇരുന്ന ചെറുപ്പക്കാരനോട് ഒരു പരിചയ ഭാവത്തിൽ ചിരിക്കുന്ന പോലെ എനിക്ക് തോന്നി .എമിഗ്രേഷൻ സമയത്ത് ക്യുവിൽ നിന്നപ്പോൾ ഞങ്ങൾ തമ്മിൽ കൂടുതൽ പരിചയ പെട്ടു.അപ്പോഴാണ് പറയുന്നത് അയാൾ ഒരു പൈലറ്റ് ആണ് എന്ന്.ലണ്ടനിൽ എയർ ബസ് 380 (ലോകത്തിലെ ഏറ്റവും വലിയ യാത്രക്കാർ കൊള്ളുന്ന വിമാനം )പറത്താൻ ഉള്ള പഠനം കഴിഞ്ഞു വരുന്ന വഴിയാണ്.ദൈവമേ,ഇയാളോടാണോ ആ പ്രായമായ വെക്തി വിമാനം പൊങ്ങിയതുമുതൽ ഒരേ വേഗം ആണ് എന്നൊക്കെ തട്ടി വിട്ടത് ?എനിക്ക് ആ ചെറുപ്പക്കാരനോട് വളരെ ബഹുമാനം തോന്നി,ഒരു പക്ഷെ അയാളുടെ സ്ഥാനത്ത് ഞാൻ ആയിരുന്നു എങ്കിൽ,എടൊ തൻ്റെ ബഡായി ഒന്ന് നിർത്ത് എനിക്ക് അറിയാം അതൊക്കെ എന്ന് പറഞ്ഞേനേം .പക്ഷെ മുന്നിൽ ഇരുന്ന വെക്തി പറയുന്നത് തെറ്റാണ് എന്ന് അറിഞ്ഞിട്ടും അയാൾ പറയുന്നത് ശ്രദ്ധയോടെ ഈ ചെറുപ്പക്കാരൻ കേട്ടു.അത് ആ മനുഷ്യന് അയാൾ കൊടുത്ത ബഹുമാനം ആണ്.പലപ്പോഴും നമ്മളിൽ ആരിലും ഇല്ലാത്ത ഒരു ഗുണം ആണ് അത് .ആ ചെറുപ്പക്കാരന്റെ ആ മനസ്സിന്റെ മുന്നിൽ ഞാൻ ഒന്നുംഅല്ലാതെ ആയി പോയി എന്ന് വേണം പറയാൻ.
നന്ദി ,
സ്നേഹത്തോടെ
മോഹൻ ജോളി വർഗ്ഗിസ്
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ