മോഹൻ ജോളി വർഗ്ഗീസ്
സ്വന്തമായി ഒരു വാഹനം എന്നത് ഒരു ശരാശരി ആളുകളുടെ സ്വപ്നം ആണ് .ചിലപ്പോൾ അത് പ്രായോഗികം ആകുന്നത് വർഷങ്ങളുടെ കഷ്ടപ്പാട് കൊണ്ടാകും ,അതൊക്കെ ടാറ്റാ നാനോ കാർ ഇറക്കുന്നതു വരെ എന്ന് ചിലപ്പോൾ നമ്മൾ കരുതുന്നുണ്ടാകും .നാട്ടിൽ എൻ്റെ ഒരു സുഹൃത് ഒരു നാനോ കാർ മേടിച്ചു .അവൻറെ സന്തോഷം ഒന്ന് കാണണ്ടത് തന്നെ ആണ്.അവൻ പറയുന്നത് ഈ വണ്ടി എടുക്കാൻ ഉള്ള പണം വളരെ നാളുകൾ ആയി മിച്ചം പിടിച്ചു എടുത്തത് ആണ് എന്നാണ് .ഒരുപക്ഷെ ഇന്നത്തെ കാലത്ത് ഒരു ലക്ഷം രൂപ ഉണ്ടാക്കാൻ ഇത്ര പാടാണോ എന്ന് ചിന്തിക്കുന്നവർ കാണും.പക്ഷെ അതിന് പാട്പെടുന്നവർ ധാരാളം ഉണ്ട് നമ്മുടെ സമൂഹത്തിൽ .
ഞാൻ പറഞ്ഞു വന്നത് ,ഒരു ചെറിയ വണ്ടി മേടിക്കണം എന്ന് ഞങ്ങളുടെ വീട്ടിലും ഒരു തോന്നൽ വന്നു.സാമ്പത്തികമായി കണക്ക് കൂട്ടിയപ്പോൾ മാരുതി ഓൾട്ടോ മേടിക്കാം എന്ന് തീരുമാനിച്ചു.അങ്ങനെ ഞങ്ങൾ വണ്ടി മേടിച്ചു.വണ്ടി മേടിച്ചതല്ലേ എന്ന് കരുതി അമ്മ വണ്ടി ഓടിക്കാൻ പഠിച്ചു.എന്നാൽ ഒരു ദിവസം അമ്മ വണ്ടി ഓടിക്കുമ്പോൾ, മണ്ണ് റോഡിൽ ചെളിയിൽ പുതഞ്ഞ വണ്ടി അടുത്തുള്ള കണ്ടത്തിലോട്ടുമറിഞ്ഞു.വണ്ടിയുടെ എൻജിന് സത്യത്തിൽ വല്യ കേടുപാടുകൾ ഒന്നും പറ്റിയില്ല .പക്ഷെ വണ്ടി കണ്ടാൽ ഓടിച്ച ആള് മരിച്ചുപോയി കാണും എന്ന് തോന്നിപോകും,ഗ്ലാസും ,ലൈറ്റും ,എല്ലാം പൊട്ടിപ്പോയി . വണ്ടി ഓടിച്ച അമ്മക്ക് ചെറിയ മുറിവുകൾ ഉണ്ടായി എന്നല്ലാതെ ഒന്നും പറ്റിയില്ല.വണ്ടി മാരുതിയുടെ വർക്ഷോപ്പിൽ കൊണ്ടുപോയി, ഒരു മാസത്തിനുള്ളിൽ ശരിയാക്കി എടുത്തു.
വണ്ടി തിരികെ കിട്ടി ,കുറച്ചു ദിവസം കഴിഞ്ഞപ്പോൾ,വീട്ടിൽ ഒരാൾ വന്നു.നമുക്ക് മുൻപരിചയം ഇല്ല ആ ആളിനോട്, ആദ്യമായി കാണുവാന് .അയാൾ വന്നു വണ്ടി അപടകത്തെപ്പറ്റി ഒക്കെ ചോദിച്ചു എങ്ങനെ ഉണ്ട് ഇപ്പോൾ എന്ന് ഉള്ള സാധാരണ അന്വേഷണം ഒക്കെ അയാൾ നടത്തിൽ,(അമ്മ ഒരു ടീച്ചർ ആയത് കാരണം പഠിപ്പിച്ച ഏതേലും കുട്ടിയുടെ അപ്പൻ ആകും വന്നത് എന്ന് കരുതി .അപകടം നടന്നതിന് ശേഷം പലരും വന്ന് ഇതുപോലെ കാര്യങ്ങൾ തിരക്കുന്നുണ്ടായിരുന്നു ).സത്യത്തിൽ വന്നത് ആരാണ് എന്ന് അമ്മക്ക് മനസ്സിലായില്ല .അല്പം സമയം കഴിഞ്ഞപ്പോൾ അയാൾ പറഞ്ഞു .ഈ വണ്ടി ഒരു അനുഗ്രഹം ഇല്ലാത്ത വണ്ടി ആണ്.അതാണ് ഇങ്ങനെ അപകടം ഉണ്ടായത് .അയാൾ ഇത് എടുത്തോളാം എന്ന് ,എന്നിട്ട് പുതിയ ഒരു വണ്ടി ഞങ്ങൾ മേടിച്ചോ എന്ന് .വണ്ടിയുടെ പകുതി വില അയാൾ തരാം എന്ന് പറഞ്ഞു (വണ്ടി മേടിച്ചിട്ട് ഏതാണ്ട് മുന്ന് മാസമേ അപ്പോൾ ആയുള്ളൂ ) .അയാൾക് ജ്യോതിഷം ഒക്കെ അറിയാം എന്നും ,വണ്ടിയുടെ കാര്യം ഗണിച്ചു നോക്കിയപ്പോൾ അയാൾക്ക് മനസ്സിലായതാണ് ഈ വണ്ടി ദോഷം ഉള്ളതാണ് എന്ന് (അല്ലാത്ത വണ്ടി ബ്രോക്കർ ആയോണ്ട് അല്ല കേട്ടോ )അയാൾ പറഞ്ഞത് എല്ലാം കേട്ടിട്ട് അമ്മ പറഞ്ഞു ഞങ്ങളുടെ ഭാവി ഓർത്തതിന് നന്ദി .പക്ഷെ ഞങ്ങളുടെ അഭിപ്രായത്തിൽ ഈ വണ്ടി വളരെ അനുഗ്രഹം ഉള്ള വണ്ടി ആണ്.കാരണം അപകടത്തിൽ കാര്യമായ ഒരു ബുദ്ധിമുട്ടും ശാരീരികമായി ഞങ്ങൾക്ക് ഉണ്ടായില്ല .വണ്ടിക്കു
വന്ന കേടുപാടുകൾ മാറ്റാൻ ഉള്ള പണം ഇൻഷുറൻസിൽ നിന്നും കിട്ടുകയും ചെയ്തു ,അങ്ങനെയും നഷ്ടം ഉണ്ടായില്ല. അപ്പോൾ എങ്ങനെ ആണ് വണ്ടി ദോഷം ആകുന്നത് .കച്ചവടം നടക്കില്ല എന്ന് മനസ്സിലായപ്പോൾ വന്ന ആള് കിട്ടിയ ചായ കുടിച്ചിട്ട് സ്ഥലം വിട്ടു .ഈ സംഭവത്തിന് ശേഷം ഏതാണ്ട് ഒൻപത് വർഷം ഞങ്ങൾ ആ വണ്ടി ഉപയോഗിച്ചു .ഒരു പ്രാവശ്യം പോലും ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ആ വണ്ടിയിൽ നിന്ന് ഉണ്ടായില്ല.
ഞാൻ ഇത്രയും പറഞ്ഞു വന്നത്,നമ്മുടെ കൂട്ടത്തിൽ ഇത്തരം ബ്രോക്കർമാർ ധാരാളം ഉണ്ട് .നമ്മുടെ ജീവിതത്തിൽ പറ്റുന്ന ചെറിയ ചെറിയ കാര്യങ്ങളിൽ അവരുടെ ലാഭം ഉണ്ടാക്കാൻ ,ദോഷം ,ചേർച്ച ഇല്ലായ്മ ,ധന സമൃദ്ധി എന്നൊക്കെ പറഞ്ഞു നമ്മളെ പേടിപ്പിച്ചും പ്രലോഭിപ്പിച്ചും നമ്മളിൽ നിന്ന് പണം തട്ടി എടുക്കും.അതിൽ അകപെട്ടുപോയാൽ ,നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാകുന്ന പണം,അവർ തട്ടി എടുക്കുകയെ ഉള്ളു .നന്ദി,സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം മോഹൻ ജോളി വർഗ്ഗിസ്.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ