മോഹൻ ജോളി വർഗ്ഗീസ്
ഒരിക്കൽ ദുബൈയിൽ പോയപ്പോൾ വളരെ ആഗ്രഹത്തോടെ ഡോൾഫിൻ ഷോ കാണാൻ പോയി. എന്ത് ഭംഗിയാ ഡോൾഫിനുകൾ ഓരോ കോപ്രായങ്ങൾ കാട്ടുന്നത്. വളരെ അനുസരണയോടെ അവരുടെ പരിശീലകർ പറയുന്നത് അവർ കേൾക്കും. കാണികൾക്ക് എല്ലാർക്കും ഒരു അത്ഭുതം തന്നെ ആയിരുന്നു അത്. അങ്ങനെ ഇരിക്കെ ഒന്ന് രണ്ട് വർഷത്തിന് ശേഷം വീണ്ടും ഈ ഷോ കാണാൻ എനിക്ക് ഇടയായി. മുൻപ് ഒരിക്കൽ കണ്ടതായതിനാൽ എനിക്ക് വല്യ പുതുമ ഒന്നും അപ്പോൾ തോന്നിയില്ല.
ഞാൻ കൂടുതൽ സമയം അവിടുത്തെ മറ്റുകാര്യങ്ങൾ ആണ് മനസ്സിലാക്കാൻ ശ്രമിച്ചത്.അവരുടെ വരവും പോക്കും, മറ്റ് ക്രമികരണങ്ങളും ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും പരിശീലകർ അവറ്റകൾക്ക് ഭക്ഷണം കൊടുക്കും. ആയാൾ പറയുന്ന കാര്യം കൃത്യമായി ചെയ്തില്ല എങ്കിൽ ഈ പറയുന്ന ഭക്ഷണം കൊടുക്കില്ല.സത്യത്തിൽ ഈ ഭക്ഷണം കിട്ടാൻ വേണ്ടി ആയിരിക്കും ഇവർ ഇത്ര കൃത്യമായി കാര്യങ്ങൾ ചെയ്ത് കാണിക്കളുടെ കൈയിൽ നിന്ന് കൈയടി മേടിക്കുന്നത് എന്ന് എനിക്ക് അപ്പോൾ തോന്നിപ്പോയി. വെള്ളത്തിൽ മുഴുവൻ സമയവും കിടക്കുന്നത് കൊണ്ട് അവരുടെ കണ്ണുനീർ നമ്മൾ കാണുന്നില്ല എന്ന് മാത്രം.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ