മോഹൻ ജോളി വർഗ്ഗീസ്
ആണിനും പെണ്ണിനും ഒരു സമൂഹത്തിൽ പൂർണസമത്വം ആവശ്യമാണ്. ഇരുവരുടെ വിദ്യാഭ്യാസവും വളരെ വലിയൊരു ഘടകമാണ്. പക്ഷേ എന്തുകൊണ്ടാണ് പെൺമക്കളെ അധികം പഠിപ്പിക്കരുത് എന്നത് ഈ ലേഖനത്തിൽ പറഞ്ഞത് എന്നാണ് ഇനി പറയാൻ പോകുന്നത്. സത്യത്തിൽ ഇത് എന്റെ ഒരു അഭിപ്രായമല്ല.പെൺകുട്ടികളെ അവർക്ക് പഠിക്കാൻ പറ്റുന്ന അത്രയും പഠിപ്പിക്കണം.എന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് ആണ് ഈ ഒരു ലേഖനവും അതിന്റെ തലക്കെട്ടും എഴുതിയെന്നു മാത്രം.
ഒരിക്കൽ ഞാൻ ഒരു വീട്ടിൽ ചെന്നപ്പോൾ, ആ വീട്ടിലെ പെൺകുട്ടി വിവാഹം കഴിക്കാതെ വിദേശത്ത് ജോലി ചെയ്തു കഴിയുകയാണ്. പൊതുവേ നമ്മുടെ മലയാളികളുടെ ഒരു കുഴപ്പമാണല്ലോ ഒരു വീട്ടിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അവിടെ ചെല്ലുന്ന ആൾക്കാർ എങ്ങനെയെങ്കിലും ആ പ്രശ്നത്തെ ഇളക്കി ആ വീട്ടുകാരോട് ചോദിച്ച് അവർക്ക് ഒരു മാനസിക പ്രശ്നമുണ്ടാക്കി, അത് കണ്ട് ഒരു മാനസിക സംതൃപ്തി അണയുക എന്നുള്ളത്. പക്ഷേ അന്ന് ഞങ്ങൾ ചെന്നപ്പോൾ അവിടെ വന്ന ആരും ആ മകളെ പറ്റി ചോദിക്കുകയോ, അവളുടെ വിവാഹത്തെപ്പറ്റി ചോദിക്കുകയോ ഒന്നും തന്നെ ചെയ്തില്ല.
വന്ന ആളുകളുടെ തിരക്കുകൾ ഒക്കെ ഒന്ന് മാറിയപ്പോൾ, അല്ലേൽ അവരുടെ ശ്രദ്ധ മറ്റു കാര്യങ്ങളിലേക്ക് ആയപ്പോൾ ആ വീട്ടിലെ അപ്പൻ എന്നോടായി പതിയെ പറഞ്ഞു, "പെൺകുട്ടികളെ അധികം പഠിപ്പിക്കരുത്", അധികം പഠിപ്പിച്ച് കഴിഞ്ഞാൽ അവർ നമ്മൾ പറയുന്നതൊന്നും കേൾക്കില്ല എന്ന്. ഒരുപക്ഷേ ആ മകളുമായി എനിക്കുള്ള അടുപ്പം മനസ്സിലാക്കിയത് കൊണ്ടായിരിക്കാം അല്ലെങ്കിൽ, ഞാൻ അവളുമായി ഇടയ്ക്ക് സംസാരിക്കുകയും കാണുകയും ചെയ്യുന്നുണ്ട് എന്നുള്ളത് കൊണ്ട് ആയിരിക്കാം, അങ്ങനെ എന്നോട് അല്പം ഇടറിയ വാക്കുകളോടും നിറകണ്ണനോടും പറഞ്ഞത്. എല്ലാം ശരിയാകും എന്ന് ചെറിയ സ്വരത്തിൽ ഞാനും അ അപ്പനെ പറഞ്ഞ് ആശ്വസിപ്പിച്ചു.എല്ലാർക്കും പറയാമല്ലോ എല്ലാം ശരിയാകും എന്ന്.അവരുടെ വീട്ടിൽ നടന്ന പ്രശ്നം എന്താണെന്ന് എനിക്കറിയില്ല എന്തോ ചെറിയൊരു പ്രശ്നമായിരിക്കാം ഇല്ലെങ്കിൽ വലിയൊരു പ്രശ്നമായിരിക്കാം. ആ വീട്ടിലെ മകൾ വിവാഹം കഴിക്കാതെ നിൽക്കുകയാണ് ധാരാളം സമ്പാദിക്കുന്നുണ്ട്, വിദേശത്താണ് ജോലി ചെയ്യുന്നത് അവൾ സുഖമായി ജീവിതം നയിക്കുന്നുണ്ട് അവൾ ആരെയും കാണുകയോ ആരുടെയും വാക്കുകൾ കേൾക്കുകയോ ചെയ്യുന്നില്ല പക്ഷേ ഈ വീട്ടിലിരിക്കുന്ന അപ്പനും അമ്മയും വരുന്നവരും പോകുന്നവരും അല്ലെങ്കിൽ അവർ ചെല്ലുന്ന സ്ഥലത്തും എല്ലാം തന്നെ ഈ മകളെ ചൊല്ലി പലപ്പോഴും അവരെ കളിയാക്കുകയും അല്ലെങ്കിൽ വിവരം അറിയുക എന്നുള്ളത് രീതിയിൽ ചോദിച്ച് മാനസിക വിഷമം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.വളർന്നു വരുന്ന തലമുറയോട് പറയാൻ ഉള്ള ഒരേ ഒരു കാര്യം,നിങ്ങൾ കാരണം നിങ്ങളുടെ മാതാപിതാക്കൾ തലകുനിക്കുന്നതിനേക്കാൾ വലിയൊരു പാപം ഈ ലോകത്തിൽ ഇല്ല എന്നുള്ളതാണ്.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ