മോഹൻ ജോളി വർഗ്ഗീസ്
സാമാന്യം ഭേദപ്പെട്ട ജീവിത സാഹചര്യം ഉണ്ടായിട്ടും ഒരു കുടുംബം വേർപിരിഞ്ഞു. കേട്ടവർ കേട്ടവർ ആകെ ഞെട്ടി എന്നല്ലാതെ കാരണം ആർക്കും പിടികിട്ടിയില്ല. രണ്ടുപേർക്കും നല്ല വിദ്യാഭ്യാസം, നല്ല ജോലി, നല്ല സാമ്പത്തികം, നല്ല കുടുംബം. പിന്നെ എന്തിന് ഇവർ വേർപിരിഞ്ഞു എന്ന് തോന്നി. എല്ലാരും പറഞ്ഞു പെണ്ണിന്റെ കൈയിൽഇരിപ്പ് ശരിയല്ല എന്ന്. എന്തേലും കുറവുണ്ടെൽ അത് നികത്തുകയല്ലേ വേണ്ടത് ഒന്നുമല്ലേൽ വളർന്നു വരുന്നു മക്കളെ(മൂത്ത മകൾ 8ൽ പഠിക്കുന്നു ഇളയ മകൻ 5ലും )എങ്കിലും ഓർക്കണ്ടേ എന്ന്.
പക്ഷേ കൂടുതൽ തിരക്കിയപ്പോൾ ഞെട്ടിക്കുന്ന കാര്യങ്ങൾ ആണ് അറിഞ്ഞത്. അയാൾ ഒരു വിധം നല്ല പോലെ മദ്യപിക്കും, മദ്യപിച്ചുവീട്ടിൽ വന്നാൽ മക്കളോട് മറ്റൊരു രീതിയിൽ ആണ് പെരുമാറുന്നത് എന്ന്. എന്നാൽ ഇത് തിരിച്ചറിയാൻ അമ്മ കൂടെ ആയ അവർക്ക് സാധിച്ചില്ല. സ്കൂളിൽ പഠിപ്പിക്കുന്ന ഒരു ടീച്ചർ വിളിച്ചുകാര്യം പറഞ്ഞപ്പോൾ ആണ് കാര്യങ്ങളുടെ ഗൗരവം അവർ അറിയുന്നത്. പലപ്പോഴും നൈറ്റ് ഡ്യൂട്ടി ചെയ്യേണ്ടി വന്ന അവർ, തന്റെ മകൾ അനുഭവിച്ച മനസ്സികവും ശാരീരികവും ആയ ബുദ്ധിമുട്ട് തിരിച്ചറാതെ പോയി. അല്ലേൽ തന്റെ ജീവിത പങ്കാളിയോട് ഉള്ള അമിതമായ സ്നേഹം കാരണം അതിന് സാധിച്ചില്ല എന്ന് വേണം പറയാൻ.
ഒരു മകളോട് അവടെ അപ്പന് ഇങ്ങനെ ഒക്കെ ചിന്തിക്കാനും ചെയ്യാനും കഴിയുമോ? കഴിയും എന്നാണ് ലോകം നമുക്ക് കാട്ടിത്തരുന്നത്. പെണ്മക്കൾ ഉള്ള എല്ലാ അമ്മമാരും ഇടക്കൊക്കെ സമയം കണ്ടെത്തെ മക്കളുടെ പ്രശ്നങ്ങൾ ചോദിച്ചറിയാൻ ശ്രമിക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം. കാരണം ഇത്തരം മോശപ്പെട്ട അനുഭവം ആർക്കും ഉണ്ടാകരുത്.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ