മോഹൻ ജോളി വർഗ്ഗീസ്
മലയാളികള്‍ വളരെ അധികം തിങ്ങി പാര്‍ക്കുന്ന സ്ഥലം ഒരു പക്ഷെ കേരളം എന്ന് പറയാന്‍ ബുദ്ധിമുട്ടാണ്,മറിച്ച് ഗള്‍ഫ് ആണ്.ഇന്ന് ഗള്‍ഫില്‍ പണം കൊടുത്താല്‍ കിട്ടാത്തതായി ഒന്നും ഇല്ല.നാട്ടില്‍ നിന്നും ജോലി തേടി എത്തുന്ന മലയാളികള്‍ ഒരു പക്ഷെ നാട്ടില്‍ ആഘോഷികുന്നതിലും അധികം ഓണവും.വിഷുവും,ക്രിസ്തുമസും ഗള്‍ഫില്‍ ആണ് ആഘോഷിക്കുന്നത്.കാരണം നാടിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ വേണ്ടിയാണ്.നാട്ടിലെ രുചിയുള്ള ഭാക്ഷണം അതെ രുചിയില്‍ ഒടുക്കത്തെ വിലയില്‍ എവിടെ കിട്ടിയാലും ഈ പാവം മലയാളി പോയി മേടിക്കും.എന്നാലും നാട്ടില്‍ നിന്നും വരുന്നവരുടെ കൈയില്‍,നാട്ടിലുള്ളവര്‍ എന്തെങ്ങിലും സാധനം ഗള്‍ഫിലോട്ടു കൊടുത്തു വിടും.ചില സമയം അതുമേടിക്കാന്‍ അതിന്റെ ഇരട്ടി ചിലവ് ഉണ്ടാകും,എന്നാലും നാട്ടില്‍ നിന്നും വരുന്ന അ പൊതിക്ക് ഒരു പ്രത്യേക സുഖമാണ്.ഗള്‍ഫില്‍ ഇന്ന് ഇത്രയും സാധനങ്ങള്‍ കിട്ടുമായിട്ടും ഇപ്പോഴും നാട്ടില്‍ നിന്നും ആളുകള്‍ അവിടെ ഉള്ളവര്‍ക്ക് സാധനങ്ങള്‍ കൊടുത്തുവിടാറുണ്ട്.അപ്പോള്‍ വളരെ പണ്ടത്തെ അവസ്ഥ ഒന്ന് ഓര്‍ത്തു നോക്കിയെ?
റിഗ്ഗില്‍ ജോലി ഉള്ള ഒരാളെ എനിക്ക് അറിയാം,നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് വന്നാല്‍ അവിടെ ആരും റെസ്റ്റ് എടുക്കാറില്ല,നേരെ തുണി മാറി ജോലിക്ക് കയറും അതാണ് പതിവ്.അങ്ങനെ ഒരു വെക്തി,അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും വന്നു.എന്റെ ബന്ധു ഒരാള്‍ അവിടെ ജോലി ചെയുന്നുണ്ട്,അതിനാല്‍ അവരുടെ വീട്ടില്‍ നിന്ന് എന്തൊക്കെയോ ഈ വന്ന ആളിന്റെ കൈയില്‍ കൊടുത്തു വിട്ടിട്ടുണ്ട്.രാവിലെ ഇയാള്‍ നാട്ടില്‍ നിന്നും ചെന്നു,എല്ലാരോടും ഒരു ഹായ് പറഞ്ഞു,നേരെ പെട്ടി തുറന്ന് തുണി മാറി ജോലിക്ക് കയറി.സാധനങ്ങള്‍ ഒക്കെ വൈകിട്ടെ കൊടുക്കു,അവിടെ അതിനുള്ള സാവകാശമേ ഉള്ളു.എന്തയാലും എല്ലാരും പണി ചെയ്തോണ്ട് ഇരിക്കുമ്പോള്‍ നാട്ടില്‍ നിന്നും വന്ന അയാള്‍ പെട്ടന്ന് ആരോടും ഒന്നും പറയാതെ മുറിയിലേക്ക് ഓടി പോയി.കണ്ടു നിന്നവര്‍ക്ക് ഒന്നും മനസ്സിലായില്ല,പക്ഷെ എന്തോ പ്രശ്നം ഉണ്ട് എന്ന് മനസ്സിലായി,അതിനാല്‍ അവരും ഇയാളുടെ പുറകെ ഓടി മുറിയിലേക്ക്.
മുറിയില്‍ ചെന്നു നോക്കിയപ്പോള്‍ അയാള്‍ ഇട്ടിരുന്ന തുണി എല്ലാം ഉരിഞ്ഞു ഇട്ടെക്കുന്നു.അയാള്‍ക് ബാത്ത്റൂമില്‍ കയറി കുളിക്കുകയും ആണ്.കുളി കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ആണ് മറ്റുള്ളവര്‍ക്ക് കാര്യം പിടി കിട്ടിയത്.നാട്ടില്‍ നിന്നും ആരോ കൊടുത്തു വിട്ട പൊതി ഒരെണ്ണം പൊട്ടി ഇടാന്‍ വെച്ചിരുന്ന തുണിയില്‍ (അടിവസ്ത്രം ഉള്‍പ്പടെ)എല്ലാം വീണു.പൊട്ടിയ പൊതി,സമ്മന്തിപൊടി ആയിരുന്നു.എന്തായിരിക്കും അയാളുടെ അവസ്ഥ എന്ന് വായിക്കുന്ന നിങ്ങള്‍ക്ക് ഊഹിക്കാവുന്നത്തെ ഉള്ളു.എന്തായാലും ഇപ്പോഴും ഇതുപോലെ അക്കരെ നിന്ന് പല പൊതികളും ഗള്‍ഫില്‍ എത്താറുണ്ട്,പലരും ഇതുപോലെ,അതുകാരണം ബുദ്ധിമുട്ടുന്നും ഉണ്ട്…
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ