മോഹൻ ജോളി വർഗ്ഗീസ്
നമ്മൾ ഇപ്പോൾ കൊറോണ എന്ന രോഗത്തോട് ഒരു വിധം പൊരുത്ത പെട്ട് പോയി തുടങ്ങി.ഇത് വന്നാൽ എന്താകും എന്നൊക്കെ ഒരു വിധം ആളുകൾക്ക് അറിയാം.എന്നാൽ കൊറോണ നാട്ടിൽ പടർന്നുപിടിച്ച , സമയം ഒട്ടും കൂസൽ ഇല്ലാതെ നടന്ന ഒരു കൂട്ടം ആളുകൾ ഉണ്ടായിരുന്നു ,ഇതൊന്നും വല്യ കാര്യം അല്ല ഇതിലും വലുത് ഞങ്ങൾ കണ്ടിട്ടുണ്ട് എന്ന ഭാവത്തിൽ നടന്നവർ.അത്തരത്തിൽ പെട്ട ഒരാളുടെ കഥയാണ് ഇത്.
ഞാൻ ഈ പറയുന്ന വ്യക്തി ,അവിടെ നടന്ന ഒരു കല്യാണത്തിന് പങ്കെടുത്ത ശേഷം ,തിരികെ അയാളുടെ വീട്ടിൽ പോകുന്ന വഴിയിൽ അയാളുടെ സഹോദരിയുടെ വീട്ടിൽ ഒന്ന് കയറി.ഒരു ചായ ഒക്കെ കുടിച്ചു കുശലം ഒക്കെ പറഞ് ഇരുന്നു.ഈ വീട്ടിൽ വരുന്ന സമയം അയാൾക്ക് നേരിയ പനി ഉണ്ടായിരുന്നു.ഈ പനി വകവെക്കാതെ ആണ് അയാൾ കല്യാണത്തിന് പോയത് .എന്നാൽ യാതൊരു വിധമായ ചെക്കപ്പ് അയാൾ ചെയ്തില്ല.ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ അയാൾക്ക് തീരെ വയ്യാതായി .ഒടുക്കം കൊറോണ ആണോ എന്ന് നോക്കിയപ്പോൾ പോസറ്റീവ് ആണ്.എന്നാൽ സഹോദരിയുടെ വീട്ടിൽ വിളിച്ചു കാര്യം പറയാം എന്ന് കരുതി വിളിച്ചപ്പോൾ അവിടെ എല്ലാർക്കും വയ്യാതായി.ഈ പറയുന്ന വ്യക്തി ആശുപത്രിയിൽ ആയ അതേ ദിവസം സഹോദരിയുടെ വീട്ടിൽ ഉള്ള എല്ലാരും (സഹോദരി,ഭർത്താവ്,അവരുടെ രണ്ടു മക്കൾ )ആശുപത്രിയിൽ ആയി.ആരുടെയോ ഭാഗ്യത്തിന് കല്യാണം കൂടാൻ വന്ന ആർക്കും ഒരു കുഴപ്പവും ഇല്ലായിരുന്നു .
കുറച്ചു ദിവസം കൊണ്ട് ഇയാൾ ഒരുവിധം ശരിയായി വന്നു .എന്നാൽ സഹോദരിയുടെ ഭർത്താവ് അതിനിടയിൽ മരിച്ചു ,മൂന്ന് ദിവസം കഴിഞ്ഞപ്പോൾ സഹോദരി മരിച്ചു ,അതിനു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവരുടെ മകൾ മരിച്ചു .ഒരു വീട്ടിൽ ഏതാണ്ട് ഒരു 8 ദിവസത്തിനുഉള്ളിൽ മുന്ന് മരണം.ഒരു മകൻ മാത്രം വീട്ടിൽ ഒറ്റക്കായി .ഞാൻ പറഞ്ഞുവന്നത് ,ഈ കാര്യങ്ങൾ ഒക്കെ വെറുതെ കണ്ടതിന്റെ ഫലം ആണ് .സഹോദരിയുടെ കുടുംബത്തിന് ഉണ്ടായത് ഈ ദുരന്തം താൻ കാരണം ആണ് എന്ന് പറഞ് ഈ വെക്തി ഇപ്പോൾ ഫുൾ ടൈം മദ്യപിച്ചുനടക്കുവാന് .ഒന്നിനെയും ജീവിതത്തിൽ വെറുതെ കാണാൻ ശ്രമിക്കരുത് എന്നതിന് ഇത് ഒരു നല്ല ഉദാഹരണം ആണ് .
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ