മോഹൻ ജോളി വർഗീസ്
ബെന്യാമിന്റെ ‘ആട് ജീവിതം’ എന്ന പുസ്തകം വായിച്ചിട്ടുള്ളവര്‍ക്ക് ആട് വിസ എന്താണ് എന്ന് അറിയാം, ഒപ്പം ആ ജോലിയുടെ ബുദ്ധിമുട്ടും.അറിയാത്തവര്‍ക്കായി പറയാം, ഗൾഫിലുള്ള അറബികളുടെ കന്നുകാലികളെ നോക്കുന്ന ആളുകൾക്ക് നൽകുന്ന വിസ ആണ് ഇൗ ആട് വിസ.ഒരു അറബിയുടെ കീഴില്‍ 4,5 വിസ കാണും.പക്ഷെ ജോലിക്ക് ഒരാളെ കാണു.ബാക്കി ഉള്ള വിസ അറബി മറിച്ച് വില്‍ക്കും.അതും നല്ല വിലയ്ക്ക്.കാരണം ഇത്തരം വിസയില്‍ നിന്ന് കമ്പനി വിസയിലേക്ക് മാറാന്‍ ചില സമയങ്ങളിൽ വലിയ ബുദ്ധിമുട്ടില്ല.മാത്രവുമല്ല ഏകദേശം ഒരു വര്‍ഷം ജോലി അന്വേഷിക്കാന്‍ ഉള്ള സമയവും കിട്ടും.ഇന്ന് ഗള്‍ഫില്‍ നല്ല ജോലിയില്‍ ഇരിക്കുന്ന പല വ്യക്തികളും ഇത്തരം വിസയില്‍ വന്നവരാണ്.
ബെന്യാമിന്റെ കഥയിലെ അറബി ഒരു ക്രൂരന്‍ ആണേലും ഇവിടുത്തെ അറബികള്‍ ഇത്തരം വിസ കൊടുക്കുന്നതുകൊണ്ട് പലരുടെയും ജീവിതമാണ് രക്ഷപെടുന്നത്.എന്നാല്‍ ഇതില്‍ ചിലപ്പോൾ ചതിവും നടക്കുന്നുണ്ട്.കാരണം , പലപ്പോഴും ഇൗ വിസയില്‍ നിന്നും മറ്റ് വിസയിലേക്ക് മാറാന്‍ വളരെ ബുദ്ധിമുട്ടാണ്.
എന്‍റെ ഒരു സുഹൃത്ത് ഇത്തരം ഒരു വിസയില്‍ ഗള്‍ഫില്‍ വന്നു.വന്ന ഉടനെ നല്ല ഒരു ജോലിയില്‍ കയറാന്‍ പറ്റി.പക്ഷേ ഒരു വര്‍ഷം കഴിയാതെ വിസ മാറാന്‍ പറ്റില്ല.ഇതിനിടയില്‍ പോലീസില്‍ അവന്‍ പിടിക്കപെട്ടു.പോലീസ് ഇൗ വിസ സ്പോണ്‍സര്‍ ചെയ്ത അറബിയെ വിളിച്ചു.അയാള്‍ കൈ ഒഴിഞ്ഞു.ഇൗ വെക്തി രണ്ടു മാസം മുന്നേ അയാളുടെ അടുത്തുനിന്ന് പോയതാണ് എന്ന് പറഞ്ഞു.അതിന് കുറെ തെളിവും കൊടുത്തു.പോലീസിന് അതുമതി.നമ്മുടെ സുഹൃത്ത് ജയിലില്‍ ആയി.ഏതാണ്ട് 5 മാസം കഴിഞ്ഞാണ് അയാള്‍ പുറത്തിറങ്ങിയത്.അതും ജോലി ചെയ്ത കമ്പനിയിലെ നല്ലവരായ മലയാളികൾ അതുപോലെ ഇടപെട്ടതുകൊണ്ട്.
ഇന്നും ധാരാളം ആളുകള്‍ ഇത്തരം വിസയില്‍ ഗള്‍ഫില്‍ വരുന്നുണ്ട് .പലരും പോലീസിന്റെ പിടിയില്‍ പെടുന്നുമുണ്ട്.കമ്പനിയില്‍ നിന്നും പലപ്പോഴും ഇടപെടാത്തത് കാരണം പലരും ഗൾഫിലെ നല്ല ജീവിതം എന്ന സ്വപ്നവുമായി ജയിലില്‍ തന്നെ കഴിയുകയാണ്, നാളെ പുറത്തിറങ്ങി നല്ല ജീവിതം ആഗ്രഹിച്ച് അതല്ലേൽ നാട്ടിലേക്ക് വിട്ടാല്‍ വീണ്ടും ഒരു ആട് വിസ എടുത്ത് വേറെ ഒരു രാജ്യത്തേക്ക് പോകാന്‍…
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ