മോഹൻ ജോളി വർഗീസ്
എന്റെ ജീവിതത്തില്‍ പല പ്രാവശ്യം അതും വളരെ ചെറുപ്പം മുതലേ ഷുഗര്‍ ചെക്കപ്പ് നടക്കാറുണ്ട്.ദൈവത്തിന്റെ വലിയ കൃപയാല്‍ എനിക്ക് രക്തത്തില്‍ ഷുഗര്‍ ഉണ്ടായിട്ടല്ല ഇതുവരെ.എന്റെ അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി ചെയ്യുന്നു എന്നുമാത്രം.അമ്മ നിര്‍ബന്ധം പിടിക്കാനും ഒരു കാരണം ഉണ്ട്,എന്റെ അപ്പയുടെ വീട്ടിലും അമ്മയുടെ വീട്ടിലും പലര്‍ക്കും ഷുഗര്‍ ഉണ്ട്.അതിനാല്‍ എനിക്കും വരും എന്ന് കരുതി അമ്മ ടെന്‍ഷന്‍ എടുക്കുവാന്‍.അമ്മയുടെ ഇ ടെന്‍ഷന്‍ കാണുമ്പോള്‍ ഞാന്‍ കളിയാക്കും അപ്പോള്‍ അമ്മ പറയും നീ ഒരു അമ്മ ആകുമ്പോഴേ ഇ വിഷമം മനസ്സിലാകുഎന്ന്.വേണേല്‍ ഒരു അച്ഛന് ആകാം പക്ഷെ ഞാന്‍ എത്ര ശ്രമിച്ചാലും ഒരു അമ്മ ആകാന്‍ പറ്റില്ല എന്ന സത്യം അമ്മക്ക് അറിയാവുന്നോണ്ട് പറയുന്നതാണോ എന്നും അറിയില്ല.എന്തായാലും വരാന്‍ ഉള്ളത് വഴിയില്‍ തങ്ങില്ല.അത് ഓട്ടോ പിടിച്ച് വരും.എങ്കിലും ഒരു പരിധി വരെ ഇതൊക്കെ തടയുക എന്നത് വളരെ നല്ല കാര്യം ആണ്,എങ്കിലും നല്ല മുട്ടായി മുന്നില്‍ ഇരിക്കുമ്പോള്‍ എങ്ങനെ കഴിക്കാതെ ഇരിക്കും.നമ്മള് എത്ര ശ്രമിച്ചാലും സമയം ആകുമ്പോള്‍ ബൈ ബൈ പറയേണ്ടി വരും.
ഒരിക്കല്‍ ഗള്‍ഫില്‍ നിന്നും ഒരു അച്ചായന് നാട്ടില്‍ വന്നു,അദ്ദേഹത്തിന് ഒരു രോഗവും ഇല്ല എങ്കിലും ഒരു ഫുള്‍ ബോഡി ചെക്കപ്പ് ചെയ്യാം എന്ന് കരുതി ഒരു സുപ്പര്‍ സ്പെഷിയാലിറ്റി ആശുപത്രിയില്‍ പോയി ഇ ചെക്കപ്പ് നടത്തി.അവര്‍ക്കും ഒരു ഇരയെ കിട്ടിയതല്ലേ മുടി ഒഴികെ എല്ലാം പരിശോദിച്ചു,നല്ല ഒരു ബില്ലും കൊടുത്തു.എന്നിട്ട് ഡോക്ടര്‍ റിപ്പോര്‍ട്ടില്‍ എഴുതി കൊടുത്തു “ YOU ARE PERFECTLY ALL RIGHT”.കുറച്ച് പണം ചിലവായാല് എന്താ? പൂര്‍ണ ആരോഗ്യവാനാണ് എന്ന റിപ്പോര്‍ട്ട് കിട്ടിയില്ലേ?സിനിമ നടി ഭാവന പറയുംപോലെ “ആരോഗ്യം അല്ലെ എല്ലാം?”എന്തായാലും അ റിപ്പോര്‍ട്ടുമായി കാറില്‍ കയറാന്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ എതിരെ വന്ന ലോറി ഇദ്ദേഹത്തെ ഇടിച്ചു.ലോറിക്ക് അറിയില്ലല്ലോ ഇദേഹം പൂര്‍ണ്ണ ആരോഗ്യവാനാണ് എന്ന്.എന്തായാലും അദ്ദേഹം അപ്പോള്‍ തന്നെ മരിച്ചു.അപ്പോഴും കൈയില്‍ ഡോക്ടര്എഴുതി കൊടുത്ത റിപ്പോര്‍ട്ട് ഉണ്ടായിരുന്നു “YOU ARE PERFECTLY ALL RIGHT”.ഇതാണ് മനുഷ്യന്റെ അവസ്ഥ.
എങ്കിലും എന്റെ അമ്മക്ക് പേടിയാണ്,എനിക്ക് ഒരു തുമ്മല്‍ വന്നാല്‍ ഉടനെ പറയും പോയി ബ്ലഡ് ചെക്ക്ചെയ്യാന്.പാവം അമ്മമാര്‍ എല്ലാം ഇങ്ങനെ ആണ്.ഒരു ദിവസം കോളേജില്‍ പോകാന്‍ തിരക്ക് കുട്ടുന്നതിനിടെ ബാത്തുരുമില് കയറി മുത്രം ഒഴിച്ചെലും ഫ്ലെഷ് ചെയാന്‍ മറന്നുപോയി.ഞാന്‍ ഇറങ്ങിയതും അമ്മ ബാത്റൂമില്‍ കയറി.ഞാന്‍ ഫ്ലെഷ് ചെയ്തിട്ടില്ല എന്ന് മനസ്സിലാക്കിയ അമ്മ ഫ്ലെഷ് ചെയ്തു.നോക്കിയപോള്‍ ക്ലോസറ്റ് നിറയെ പത.ശരിക്കും ഒരു ഷുഗര്‍ രോഗി മുത്രമോഴിച്ച് ഫ്ലെഷ് ചെയ്താല്‍ എങ്ങനെ ഇരിക്കും അതുപോലെ ഉണ്ട്.സത്യത്തില്‍ ഇത് കണ്ടപ്പോള്‍ ഞാനും ഒന്ന് പേടിച്ചു.ഹോ അമ്മക്ക് ടെന്‍ഷന്‍ ആയി,എന്നെ പറഞ്ഞ് ആശുപത്രിയില്‍ വിട്ടു ഷുഗര്‍ ചെക്ക് ചെയ്തു.എനിക്ക് ഒട്ടും താല്പര്യം ഉണ്ടായിട്ട് പോയതല്ല എങ്കിലും അത് കണ്ടപ്പോള്‍ എവിടെയോ എനിക്കും ഒരു പേടി തോന്നി.റിസള്‍ട്ട് വന്നു ഒരു കഴപ്പവും ഇല്ല.പക്ഷെ എങ്ങനെ ഇത്രയും പത വന്നു?കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് കാര്യം പിടികിട്ടി.എന്റെ അനിയത്തിക്ക് ബബിള്‍സ് ഉണ്ടാക്കി കളിക്കുന്നത് ഇഷ്ടമാണ്.അതിന്റെ ബാക്കി വന്ന സോപ്പ് വെള്ളം ഇവള് ക്ലോസറ്റില്‍ ഒഴിച്ചു.അതിനുശേഷമാണ് ഞാന്‍ അതില്‍ മുത്രം ഒഴികുന്നത്.പിന്നെ എന്തായിരിക്കും സംഭവിച്ചത് എന്ന് ഇത് വായിക്കുന്ന നിങ്ങള്‍ക്ക് ഊഹിക്കാവുന്നത്തെ ഉള്ളു.എന്തായാലും അതിനുശേഷം ഞാന്‍ ഷുഗര്‍ ചെക്കപ്പ് നടത്തിട്ടില്ല….
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ