November 24, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഗണപതി പ്രതിമ

മോഹൻ ജോളി വർഗീസ്

വീട്മാറ്റസമയത്ത്,പല സാധനവും ഗിഫ്റ്റ്‌ ആയി കൊടുക്കുന്നത് നാട്ടിലെ ഒരു പരുപാടി ആണ്.ചില ഗിഫ്റ്റ്‌ വളരെ ഉപയോഗപ്രദം ആണ് പക്ഷെ ചിലത് ഒരു പ്രയോജനവും ഉണ്ടാവില്ല.ഞാന്‍ പറഞ്ഞ് വന്നത് എന്‍റെ ഒരു ബന്ധു ഒരിക്കല്‍ വീട് മാറി.അവരാണേല്‍ വളരെ വലിയ ക്രിസ്തീയ വിശ്വാസത്തില്‍ കഴിയുന്നവരും ആണ്.അവരുടെ ഒരു സുഹൃത്ത്‌ തമിഴ്‌ നാട്ടില്‍ നിന്നും വീട്മാറ്റചടങ്ങില്‍ പങ്കെടുക്കാന്‍ വന്നു.അവര്‍ക്ക് ഒരു ചെറിയ പൊതിയുമായി.പരുപാടി എല്ലാം കഴിഞ്ഞ് അത് തുറന്ന് നോക്കിയപോള്‍ അതില്‍ വെള്ളി നിറമുള്ള ഒരു ഗണപതി പ്രതിമ.ദാ കിടക്കുന്നു അവര്‍ക്ക് അത് കണ്ടപോഴേ വളരെ ബുദ്ധിമുട്ടായി.ഷോകേസില്‍ വെക്കാന്‍ ഉള്ള സാധനം നേരെ സ്റ്റോറില്‍ സ്ഥാനം പിടിച്ചു.വലിയ വലിപ്പം ഇല്ലേലും അതിന് നല്ല ഭാരം ഉണ്ടായിരുന്നു.

പക്ഷെ ഇൗ വീട്ടിലെ ആന്റിക്ക് അത് അവിടെ ഇരികുന്നത് ഒട്ടും പിടികുന്നില്ല.എന്നും അതെ ചൊല്ലി അവിടെ ബഹളം ആണ്.ഒടുവില്‍ അങ്കിള്‍ അത് കളയാം എന്ന് തന്നെ തീരുമാനിച്ചു.പത്തനംതിട്ടയില്‍ ഇത്തരം സാധനം എടുക്കുന്ന ഒരു കട ഉണ്ട്.അവിടെ കൊണ്ട് കൊടുക്കാം എന്ന് തീരുമാനിച്ചു.അതിന് എന്നെ ചുമതലപ്പെടുത്തി.എന്നിട്ട് എന്നോട് പറഞ്ഞു വെള്ളി പൂശിയതാണ് അതോണ്ട് ഒരു 500 രൂപ കിട്ടാതെ ഇരികില്ല,നീ ഇത് അവിടെ കൊണ്ട് കൊടുക്ക്‌ എന്ന്.എന്തായാലും ഞാന്‍ അ കടയില്‍ എത്തി.കടക്കാരന് സാധനം കൊടുത്തു.അയാള്‍ അത് അങ്ങോട്ടും ഇങ്ങോട്ടും നോക്കി,അതിന്‍റെ ഭാരം നോക്കി.എന്നിട്ട് എന്നോട് ഒരു ചോദ്യം എത്ര രൂപ വേണം എന്ന്?ഞാന്‍ തിരിച്ച് ചോദിച്ചു എത്ര കിട്ടും.??ഉടനെ അയാള്‍ പറഞ്ഞു ഒരു 18000 തരാം.അതില്‍ കുടുതല്‍ ചോദിക്കരുത് എന്ന്.കര്‍ത്താവേ 500 പ്രതീക്ഷിച്ച് വന്നിട്ട് 18000 രൂപയോ?പിന്നീട് ആണ് എനിക്ക് കാര്യം പിടികിട്ടിയത്.അ പ്രതിമ വെറും വെള്ളി പൂശിയതല്ല അത് മുഴുവന്‍ വെള്ളിയാണ്.ഇ കാര്യം അറിഞ്ഞതും ആന്റിടെ കണ്ണ് തെള്ളിപോയി.ഇത്രയും രൂപ ഉള്ളത് ഇത്രയും നാള്‍ സ്റ്റോറില്‍ വെച്ചതില്‍ ഉള്ള വിഷമം ആയിരിക്കും.ഒന്നുറപ്പാണ് ജീവിതത്തില്‍ നമ്മള്‍ കാണുന്ന എല്ലാത്തിനും ഒരു അര്‍ഥത്തില്‍ അല്ലേല്‍ വേറെ ഒരു അര്‍ഥത്തില്‍ വില ഉണ്ടാവും.അത് മനസ്സിലാക്കാന്‍ നമ്മള്‍ പലപ്പോഴും വൈകിപോകുന്നു എന്നെ ഉള്ളു…

error: Content is protected !!