മോഹൻ ജോളി വർഗീസ്
കോളേജില്‍ എപ്പോഴും രണ്ടു തരം കുട്ടികള്‍ കാണും. ഒന്ന് ,എല്ലാ പേപ്പറും കിട്ടിയവരും,മറ്റേത് പേപ്പറുകള്‍ കിട്ടാത്തവരും.രണ്ടാമത്തെ കുട്ടത്തില്‍ ഉള്ളവര്‍ ശരിക്കും രണ്ടാം കെട്ടിലെ കുട്ടികളെ പോലെയാണ്.ഏറ്റവും കുടുതല്‍ ഇത് മനസ്സിലാകുന്നത് പരീക്ഷ അടുക്കുമ്പോള്‍ ആണ്,റെഗുലര്‍ കുട്ടികളുടെ എക്സാം അപ്ലിക്കേഷന്‍ കൊടുക്കാന്‍ കോളേജില്‍ നിന്നും ആളുകള്‍ വണ്ടിക്കു പോകുന്നുണ്ട്.പക്ഷേ ചില സമയങ്ങളില്‍ ഈ പെന്റിംഗ് ഉള്ള കുട്ടികളുടെ ആപ്ലിക്കേഷന്‍ ഇവര്‍ വാങ്ങില്ല,നമ്മള്‍ അത് തനിയെ കൊണ്ട് കൊടുക്കണം.അതും കോട്ടയത്ത്.പറഞ്ഞപ്പോള്‍ വളരെ എളുപ്പമാണ്,പക്ഷേ നല്ല ഒരു മെനക്കെടാണ്.പക്ഷേ പോയല്ലേ പറ്റു.ചില സമയം അവസാന ദിവസം ആയിരിക്കും കോട്ടയത്തിനു പോകണം എന്ന് അറിയുക.പിന്നെ ഒറ്റ വിടീലാണ് കോട്ടയത്തിന്.എനിക്ക് ബൈക്ക് ഉള്ളതുകൊണ്ട് പലരും വന്ന് എന്‍റെ വണ്ടി വാങ്ങി പോകും.ചോദിച്ചാല്‍ കൊടുക്കാതെ ഇരിക്കാന്‍ പറ്റുമോ,അവര്‍ക്കും വേറെ നിവര്‍ത്തി ഇല്ലാത്തോണ്ട് ചോദിക്കുന്നതാണ്,എന്നെലും ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കുന്ന ദിവസം ഉറപ്പായും ആരേലും വണ്ടി ചോദിക്കും ചിലര്‍ പെട്രോള്‍ അടിച്ചുതരും വേറെ ചിലര്‍ ഉള്ളതുടെ ഉറ്റും.ഇത് ഒരു സ്ഥിരം സംഭവം ആയപ്പോള്‍ ഞാന്‍ പലപ്പോഴും കുറച്ചേ പെട്രോള്‍ നിറയ്ക്കാൻ തുടങ്ങി.
ഒരു ദിവസം എന്‍റെ കുറച്ച് അപ്ലിക്കേഷന്‍ കോട്ടയത്ത് കൊണ്ട് കൊടുക്കണം.കുറച്ച് ആളുകള്‍ നേരത്തെ കോട്ടയത്ത് പോയി പഷേ അത് ഞാന്‍ അറിഞ്ഞില്ല.അതുകൊണ്ട് ഞാന്‍ തനിയെ അങ്ങോട്ട് പോകേണ്ടി വന്നു.എനിക്ക് കോട്ടയത്ത് ബസില്‍ പോയി പരിചയമേ ഉള്ളു അദ്യമായിട്ടാണ് ബൈക്കില്‍ പോകുന്നത്.എന്തായാലും ഒരു വിധം അവിടെ എത്തി.അവിടെ ചെന്നപ്പോള്‍ ഇ അപ്ലിക്കേഷന്‍ ഏതേലും ഗെസ്സെറ്റര്‍ ഓഫീസറെ കൊണ്ട് ഒപ്പ് ഇടിക്കണം.ഇനി അവരെ തിരക്കി എവിടെ പോകും?അവിടെ ആണേല്‍ ഒരു ഒറ്റ മനുഷ്യന്‍ ഒപ്പ് ഇടില്ല.അവരുടെ മക്കൾ അല്ലല്ലോ ചെന്നത് അതുകൊണ്ട് അവരെയും കുറ്റം പറയാന്‍ പറ്റില്ല.അവസാനം ഒരു വിധം ഒരു ഡോക്ടറെ പോയി കണ്ടു അദ്ദേഹത്തെ കൊണ്ട് ഒപ്പ് ഇടിച്ചു.അവിടെ കൊണ്ട് കൊടുത്തു,അവിടെ ചെന്നപ്പോള്‍ കോളേജില്‍ നിന്നും എനിക്ക് മുന്നേ പോയ പലരെയും അവിടെ കണ്ടു.ഞങ്ങള്‍ ഒരുമിച്ച് അവിടെ നിന്നും ഇറങ്ങി.ഇറങ്ങിയത് ഒരുമിച്ചാണ് എങ്ങിലും അവര്‍ പെട്ടന്ന് വണ്ടി ഓടിച്ചുപോയി.ഞാന്‍ വളരെ പതുക്കെ വണ്ടി ഓടിക്കുന്ന കൂട്ടത്തില്‍ ആണ്.അതിനാല്‍ അവര്‍ക്കൊപ്പം വണ്ടി ഓടിക്കാന്‍ എനിക്ക് പറ്റിയില്ല.
കുറച്ചുദൂരം ചെന്നപ്പോള്‍ വയറ്റില്‍ എന്തോ ഒരു വേദന സമയം കഴിയും തോറും അ വേദന കൂടി വന്നു.അപ്പോള്‍ എനിക്ക് കാരണം പിടികിട്ടി രാവിലെ ഒരു ചായ മാത്രം കുടിച്ചതാണ് അതല്ലാതെ വേറെ ഒന്നും കഴിച്ചില്ല.അതോണ്ട് വിശപിന്റെ വിളി തുടങ്ങിയതാണ്.എവിടേലും ചെന്ന് ഭഷണം കഴിക്കാം എന്ന് ഞാന്‍ കരുതി.പഷേ നല്ല മഴ വരുന്നു.കുറെ ഏറെ ദൂരം പോകാന്‍ ഉണ്ട്.കുട്ടത്തില്‍ മഴയും വരുന്നു നല്ല വിശപ്പും.മഴ പെയ്യും എന്ന് ഉറപ്പായപോള്‍,ഞാന്‍ ആദ്യം കണ്ട ഒരു ബില്‍ഡിങ്ങില്‍ കയറി നിന്നു.അവിടെ ചെന്ന് വണ്ടിയില്‍ നിന്ന് ഇറങ്ങിയതും മഴ ശക്തമായി പെയ്തു.അവിടെ നിറയെ ആളുകള്‍ നില്പുണ്ട്.എന്തോ മുസ്ലിം കല്യാണം ആണ്.നല്ല മട്ടന്‍ ബിരിയാനിടെ മണം അവിടെ എല്ലാം നിറഞ്ഞു നില്‍പുണ്ട്.എന്‍റെ വിശപ്പ് കാരണം ആണോ എന്ന് അറിയില്ല അല്പം കിട്ടിയിരുന്നെങ്ങില്‍ എന്ന് മനസ്സുകൊണ്ട് ഞാന്‍ ആഗ്രഹിച്ചു.കുറച്ചു നേരം അവിടെ നിന്നപ്പോള്‍ ഒരു പ്രായം ഉള്ള ഒരാള്‍ വെള്ള വസ്ത്രം ധരിച്ചിട്ടുണ്ട്.തലയില്‍ ഒരു തൊപ്പിയും ഉണ്ട്.എന്‍റെ അടുത്തേക്ക് വന്നു,”എന്താ ഇവിടെ നിന്ന് കളഞ്ഞത് അകത്തേക്ക് വരിക വിളമ്പി തുടങ്ങി” എന്ന് പറഞ്ഞു.എന്നെ അദ്ദേഹം ഒന്നും പറയാന്‍ അനുവദിച്ചില്ല.ബലമായി കൊണ്ട് ഒരു കസേരയില്‍ ഇരുത്തി.നല്ല ചൂട് മട്ടന്‍ ബിരിയാനിടെ മണം അടിച്ചോണ്ടാണോ എന്നറിയില്ല ഞാന്‍ മഴ കാരണം കയറി നിന്നതാണ് എന്ന് പറയാന്‍ പറ്റിയില്ല.ഒരു പഷേ ദൈവം എന്‍റെ വിശപ്പ് കണ്ടിട്ട് ഇങ്ങനെ ഒരു അവസരം ഉണ്ടാക്കിയതാണ് എന്ന് വിശ്വസിച്ചു ഞാന്‍ കഴിച്ചു.എന്നാലും മനസ്സില്‍ വല്ലാത്ത ഒരു കുറ്റബോധം.പക്ഷെ അവിടെ കുറച്ച് ഭിഷക്കാര്‍ ഇരുന്ന് ഭക്ഷണം അടിച്ചുപെരുക്കുന്നത് ഞാന്‍ കണ്ടു അപ്പോള്‍ എന്‍റെ വിഷമം അങ്ങ് പോയി കാരണം അന്നേരം ഞാനും അവരും തമ്മില്‍ വലിയ വെത്യാസം എനിക്ക് തോന്നിയില്ല.എന്തായാലും നല്ല സുപ്പര്‍ ബിരിയാണി ആയിരുന്നു.കഴിച്ച് കഴിഞ്ഞപ്പോള്‍ മഴയും മാറി.നിറഞ്ഞ സന്തോഷത്തോടെ നവ വധുവിനും വരനും മനസ്സിൽ ആശംസ അറിയിച്ചുകൊണ്ട് ഞാന്‍ അവിടെനിന്നും കോളേജിലോട്ട് പോയി.വഴിയില്‍ എന്‍റെ ഒപ്പം ഇറങ്ങിയ കുട്ടികള്‍ മഴയത്ത് കുളിച്ച് ഒരു പരുവം ആയി ഒരു കടയില്‍ നിന്ന് ചായ കുടിക്കുന്നത് കണ്ടു.ദൈവം തന്ന അനുഗ്രഹത്തെ ഓര്‍ത്ത് ഞാന്‍ അവര്‍ക്ക് ഒരു റ്റാറ്റാ കാണിച്ച് വണ്ടിഒടിച്ചു പോയി.കുറച്ചു നേരം എങ്കിലും വിശപിന്റെ വില മനസിലാക്കിയതുകൊണ്ടാകണം ഇന്നും എന്‍റെ നാവില്‍ അന്നത്തെ മട്ടന്‍ ബിരിയാനിടെ രുചി നില്പുണ്ട്…..
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ