മോഹൻ ജോളി വർഗ്ഗീസ്
കോളേജിൽ പഠിച്ചിരുന്ന സമയത്ത് പത്തനംതിട്ട ടൗണിൽ ഒരു വ്യക്തിയെ ഞാൻ സ്ഥിരം കാണുമായിരുന്നു.ഏതോ നല്ല വീട്ടിൽ ജനിച്ചതാണ് ,കൈയ്യിലിരിപ്പാണോ അതോ അയാളുടെ വിധിയാണോ എന്ന് അറിയില്ല വീടും കുടും ഒന്നും ഇല്ലാതെ ഒരു നടത്തം ആണ്.ഒരിക്കൽ ഞാൻ അയാളെ പോസ്റ്റ് ഓഫീസിൽ പരിസരത്ത് വെച്ച് കണ്ടു.എന്നോട് പറഞ്ഞു PSC പരീക്ഷ എഴുതാൻ വന്നതാണ് പേഴ്‌സ് കളഞ്ഞു പോയി അല്പം പണം തന്ന് സഹായിക്കണം എന്ന് .പുള്ളിടെ സ്ഥിരം പരുപാടി ആണ് ഇത്.പഠിപ്പുള്ള ആളാണ് സംസാരം കേട്ടാൽ നമുക്ക് അത് മനസ്സിലാകും.പക്ഷെ ഇട്ടിരിക്കുന്ന വസ്ത്രം, ആ ഒരു കാഴ്ചപ്പാട് നമ്മളിൽ നിന്ന് മറ്റും .അന്ന് ഞാൻ പറഞ്ഞു എന്തിനാ ചേട്ടാ കള്ളം പറയുന്നത്,ചേട്ടൻ പരീക്ഷ എഴുതാൻ വന്നതല്ല എന്ന് എനിക്ക് നന്നായി അറിയാം ,ഉടനെ അയാൾ പറഞ്ഞു നിനക്ക് മനസ്സിൽ ആയില്ലേ ? പിന്നെ എന്തിനാ എന്നെ കൊണ്ട് കള്ളം പറയിക്കുന്നത് എന്തേലും കഴിക്കാൻ ഉള്ള സാധനം മേടിക്കാൻ പണം തന്നാൽ ഞാൻ പോകില്ലേ എന്ന് .
അന്ന് ഞാൻ അയാൾക്ക് അല്പം പണം കൊടുത്തു ,എന്ന് മുതൽ പലപ്പോഴും അയാൾ കാണുമ്പോൾ എന്റെ കൈയിൽ നിന്ന് പണം മേടിക്കും ,എടാ വിശക്കുന്നു അല്പം പണം താ എന്ന് പറയും .വിശക്കുവാന് എങ്കിൽ മാത്രമേ പണം ചോദിക്കുക ഉള്ളു കേട്ടോ .ചിലപ്പോൾ ചില കല്യാണത്തിന് കാണാം ,അവിടെ നിൽക്കുന്ന നിൽപ് കണ്ടാൽ വീട്ടുകാരുടെ വളരെ അടുത്ത ആളാണ് എന്നെ തോന്നു.
വർഷങ്ങൾക്കു ശേഷം എൻ്റെ കല്യാണത്തിന് അവസാന സദ്യ നടക്കുമ്പോൾ അയാളെ വീണ്ടും കണ്ടു .എന്നെ കണ്ട ഉടനെ ,ആഹാ ഇത് നിന്റെ കല്യാണം ആയിരുന്നോ ,വിളമ്പുകാരനോട് ചെക്കന്റെ അടുത്ത ആളാ അല്പം കൂടെ ചോറ് ഇട്ടെ എന്ന് പറഞ്ഞു ,കണ്ടു നിന്ന ഭാര്യ എന്നോട് ചോദിച്ചു ,അപ്പോൾ ഭിക്ഷക്കാരുമായിട്ടാണ് കൂട്ട് അല്ലെ എന്ന് .അതിന് ശേഷം ഞാൻ അയാളെ കണ്ടിട്ടില്ല .ഒരു മാസത്തെ അവധിക്ക് വരുമ്പോൾ വളരെ കുറച്ചല്ലേ നമ്മൾ ടൗണിൽ കറങ്ങുന്നുള്ളു .ഒരു പക്ഷെ അതാകാം. എന്തോ അറിയില്ല ,ചിലർ അങ്ങനെ ആണ് എവിടെ നിന്നോ നമ്മുടെ മനസ്സിൽ കയറി പറ്റും ,ഗുണവും ഇല്ല ദോഷവും ഇല്ല.പക്ഷെ ചിലപ്പോൾ ഒക്കെ അവരെ നമ്മൾ അറിയാതെ ഓർത്തും പോകും .
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ