മോഹൻ ജോളി വർഗീസ്
ഒരിക്കൽ നാട്ടിൽ നിന്നും ഗൾഫിലേക്കുള്ള മടക്കയാത്രയിൽ, മുന്ന് മണിക്കൂർ മുന്നേ ഉള്ള ചെക്ക് ഇൻ ചെയ്യലും അതിനും മുന്ന് മണിക്കൂർ മുന്നേ വീട്ടിൽ നിന്നുള്ള ഇറക്കവും, വീട്ടിലുള്ളവരെ വിട്ടിട്ട് പോകുന്നതിൽ ഉള്ള സങ്കടവും എല്ലാം വല്ലാത്ത ശാരീരിക ക്ഷീണം ഉണ്ടായി. വിമാനത്തിൽ കയറിയതും ക്ഷീണം കാരണം നല്ല ഉറക്കം പിടിച്ചു. ഇടക്കെപ്പഴോ ഉണർന്നപ്പോൾ അടുത്തിരിക്കുന്ന വെക്തി അയാളുടെ മൊബൈൽ നോക്കിട്ട് എന്തോ കരയുന്ന പോലെ തോന്നി. നമുക്ക് എന്തിനാ മറ്റുള്ളവരുടെ കാര്യത്തിൽ കാര്യം എന്ന പൊതു ചിന്തയിൽ ഞാൻ അയാളെ ശ്രദ്ധിച്ചില്ല, വീണ്ടും ഉറക്കത്തിലേക്ക് പോയി. പിന്നെ ഉണർന്നപ്പോഴും അയാളുടെ ഭാവം ഏതാണ്ട് പഴയത്പോലെ തന്നെ ആയിരുന്നു. ഒടുക്കം ഞാൻ അയാളോട് പരിചയപ്പെടാം എന്ന് കരുതി.
ചോദിച്ചു വന്നപ്പോൾ അയാൾ ഗൾഫിൽ വന്നിട്ട് വർഷങ്ങൾ ആയി എന്നും. കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം വളരെ താമസിച്ചാണ് കല്യാണം കഴിഞ്ഞത് എന്നും പറഞ്ഞു. തനിക്ക് ഉണ്ടായ കുഞ്ഞിനെ കാണാൻ പോയിട്ടുള്ള വരവാണ്. കുഞ്ഞിന്റെ ഫോട്ടോ ആണ് ഇടക്കിടെ മൊബൈലിൽ കാണുന്നത്. അതിന്റെ കളിയും ചിരിയും കണ്ടിട്ട് തിരികെ പോരാൻ തോന്നുന്നില്ല എന്ന് കണ്ണുകൾ നിറഞ്ഞ് അയാൾ എന്നോട് പറഞ്ഞു. വളരെ ചെറിയ ശമ്പളം ഉള്ള ജോലി ആയതിനാൽ കുടുംബത്തെ കൂടെ നിർത്താനും പറ്റില്ല.
ഇത്തരം എത്ര എത്ര പ്രവാസികൾ, തന്റെ ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് കുടുംബം പുലർത്താൻ പ്രവാസ ജീവിതം നയിക്കുന്നു…
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ