പുതുവത്സര ചിന്ത
ജോബി ബേബി, നഴ്‌സ്, കുവൈറ്റ്
ഒരു കർഷകൻ രണ്ട് പയർ വിത്തുകൾ നട്ടു.മണ്ണിനടിയിൽ എത്തിയപ്പോൾ മുതൽ ഒരു വിത്തു ഇങ്ങനെ ചിന്തിക്കുവാൻ തുടങ്ങി,”ഇനി കർഷകൻ വെള്ളം തൂകും,ഞാൻ മുളയ്ക്കും,എന്റെ വേരുകൾ കഠിനമായ മണ്ണിനെ തുളച്ചു താഴ്ന്നു വളരും,മൃദുലമായ തളിരുകൾ മുകളിലേയ്ക്ക് ഉയരും.അങ്ങനെ ഞാൻ ഈ വിത്തിൽ നിന്ന് പുറത്തുവന്നു സുന്ദരമായ ഈ ലോകം കാണും.എന്റെ വളർച്ച കണ്ട് കൃഷിക്കാരനും കുടുംബവും സന്തോഷിക്കും.ചിന്തിച്ചതുപോലെ തന്നെ ആ വിത്തു വളരുവാനും വലുതാകുവാനും തുടങ്ങി.എന്നാൽ മറ്റേ വിത്തു ചിന്തിച്ചത് ഇപ്രകാരമായിരുന്നു,”എന്റെ വേരുകൾ താഴേക്ക് പോയാൽ പെരുച്ചാഴിയോ,കൃമി കീടങ്ങളോ കരണ്ടേക്കാം മൃദുലമായ തളിരുകൾ മുകളിലേക്ക് പോകുമ്പോൾ പരന്ന കല്ലുകളിലും മണ്ണിലും തട്ടി ക്ഷതമുണ്ടായേക്കാം,പുഴുക്കൾ എന്റെ തളിരുകൾ കാർന്ന് തിന്നേക്കാം ഭീകരമാണ് ഈ ലോകം.ഇതിലും ഭേദം ഈ വിത്തിൽ തന്നെ ചുരുണ്ട് കിടക്കുന്നതാണ്.വളരേണ്ട എന്ന് നിശ്ചയിച്ചു ആ വിത്തു അങ്ങനെ തന്നെ കിടന്ന് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അതു വഴി വന്ന ഒരു കോഴി ചികഞ്ഞു നോക്കിയപ്പോൾ ഉറങ്ങിക്കിടക്കുന്ന ആ വിത്തു കണ്ടു.കണ്ടയുടനെ അത് കൊത്തിയെടുത്തു വിഴുങ്ങി.നമ്മുടെ മനസ്സാകുന്ന വിത്തിൽ സമസ്‌ത ശക്തികളും അടങ്ങിയിരിക്കുന്നു.ശുഭ ചിന്തയോടെ അത് വളർത്തിയാൽ നാം വടവൃക്ഷം പോലെ വലുതാകും.നിഷേധ ചിന്തയാൽ മനസ്സിനെ ദുഷിപ്പിച്ചാൽ അത് പാഴ് വിത്താകും.നമ്മുക്ക് വേണമെങ്കിൽ നമ്മെ നശിപ്പിക്കുവാനും നന്നാക്കുവാനും സാധിക്കും.തീരുമാനിക്കേണ്ടത് നാം ഓരോരുത്തരുമാണ് ….ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ