ജോബി ബേബി
പിച്ചവയ്ക്കുന്ന ഒരിളം പൈതലായി ദൈവം കൂടെയിരുന്നപ്പോൾ മിസ്രേമിലേക്ക് താൻ നടത്തിയ നെട്ടോട്ടങ്ങൾക്കിടയിൽ ജോസഫ് പുലർത്തിയ വിശ്വാസത്തിന്റെ ആഴമൊന്നും മൂന്നരവർഷം അവന്റെ കൂടെ നടന്ന് പഠിച്ചും വീര്യ പ്രവർത്തികൾ കണ്ട് അതിശയിച്ചും നടന്ന ശിഷ്യന്മാർക്ക് ഉണ്ടായില്ല എന്ന് ഗത്സമനയിലെ ചിതറിയോട്ടത്തിൽ കാണാം.
ശരിക്കും എന്താവും വിശ്വാസം ?
കാട്ടിൽ തീ പടർന്നു നിങ്ങൾ കേട്ടു അറിവിനോടുള്ള ഈ വിശ്വാസമാണ് ഒന്നാമത്.
നിങ്ങൾ കാട്ടിൽ പോയി തീ കണ്ടു നിങ്ങൾ സാക്ഷിയാണ്.ഉറവിടത്തോട് ഉള്ള വിശ്വാസം രണ്ടാമത്തേത്.
ഒടുവിൽ നിങ്ങളാ തീ ആയി തീരുന്നു,പരിണാമം …സത്യത്തോടുള്ള ഈ വിശ്വാസമാണ് മൂന്നാമത്തേത്.
കേൾവിക്കും കാഴ്ചയ്ക്കും അപ്പുറത്തു ഒരായിത്തീരലിനുള്ള ക്ഷണമാണ് പ്രിയമുള്ളവരേ എക്കാലവും ബേത്ലഹേമിലെ പൈതൽ നമുക്ക് മുൻപിൽ വയ്ക്കുക…
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ