ജോബി ബേബി
ഒരു സൂഫി സന്യാസിയുടെ അറയുടെ അടച്ചിട്ട വാതിൽക്കൽ ഒരു സത്യാന്വേഷി എത്തി.വാതിലിൽ മുട്ടി വിളിച്ചു.
അകത്തുനിന്നൊരു ചോദ്യം,”എന്താണ് വേണ്ടത്?
വന്നയാൾ പറഞ്ഞു എനിക്ക് തങ്ങളെ കാണണം.
അകത്തു നിന്ന് ഉത്തരം പെട്ടന്ന് വന്നു 30വർഷമായി ഞാൻ എന്നെ തിരയുന്നു.ഇതുവരെ കണ്ടെത്തിയിട്ടില്ല,വഴിയിൽ എവിടെയെങ്കിലും കണ്ടാൽ ഇഞ്ഞോട്ട് കൊണ്ട് വരൂ.എനിക്കയാളെ കാണണം.
ശരിക്കും ഇതിൽ പരം എന്ത് സത്യമാണ് ഏതൊരുവനും തേടാനുള്ളത്.ചിലപ്പോൾ കാര്യങ്ങൾ അങ്ങനെയൊക്കെയാണ് .സത്യദർശനത്തിനു ശേഷം പിന്നെയവൻ നടക്കുന്നത് വ്യത്യസ്ത വഴിയിലൂടെയാകും ബേത്ലഹേമിലെ ആ ജ്ഞാനികളെപ്പോലെ….
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ