ജോബി ബേബി
“അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും രാത്രിയിൽതന്നെ കൂട്ടിക്കൊണ്ടു പുറപ്പെട്ടു മിസ്രയീമിലേക്കു പോയി”-മത്തായി 2:14.
ക്രിസ്തു ജനിച്ച രാത്രിയിൽ തിരുകുടുംബം പലായനം ചെയ്യുകയാണ്.കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ ജോസഫിന് പ്രത്യക്ഷനായി ആവശ്യപ്പെടുകയാണ് നിങ്ങൾ ആയിരിക്കുന്ന സ്ഥലം വിട്ട് പോവുക.ബൈബിൾ പരിശോധിച്ചാൽ നിരവധിയായ പലായനങ്ങൾ നമുക്ക് കാണാൻ സാധിക്കും.അതിനുദാഹരണമാണ് അബ്രാഹത്തോടും മോശയോടും നന്മയുള്ള ദേശത്തേക്ക് പാലായനം ചെയ്യുക എന്ന് ദൈവം കൽപ്പിച്ചത്.ക്രിസ്തീയ ജീവിതം ഒരു യാത്രയാണ്.സ്വർഗ്ഗം തേടിയുള്ള ഭൂമിയിൽ നിന്നുമുള്ള യാത്ര.ജീവിതത്തിലെ പ്രിയമുള്ള കാര്യങ്ങൾ ഉപേക്ഷിച്ചുള്ള യാത്ര ഒരു സുഖമുള്ള കാര്യമല്ല.പ്രവാസികൾക്കറിയാം അതിന്റെ വിഷമതകൾ.ചിലപ്പോൾ നാം ആയിരിക്കുന്ന തിന്മകൾ നമുക്ക് പ്രിയപ്പെട്ടതാണ്.എന്നാൽ ദൈവം ആഹ്വാനം ചെയ്യുന്നു,”നീ എല്ലാ പാപങ്ങളും ഉപേക്ഷിച്ചു പോകണം,നീ ആയിരിക്കുന്ന തിന്മ നിറഞ്ഞ ജീവിതം നിനക്ക് നന്മ വരുത്തില്ല”.നിന്റെ ഉള്ളിൽ ജനിച്ച ക്രിസ്തു കൊല്ലപ്പെട്ടേക്കാം,നിന്റെ ഉള്ളിൽ ക്രിസ്തു ഉണ്ടോ എന്ന് പരിശോധിക്കുക.തിന്മ തിരിച്ചറിയുക.നന്മയിലേക്ക് യാത്ര ചെയ്യുക.
വാഗ്ദത്ത ഭൂമി അന്വേഷിച്ചുള്ള പലായനങ്ങൾ പടിഞ്ഞാറിന്റെ രാഷ്ട്രീയസത്വത്തിലെ നിർണ്ണായക ഘടകമായിരുന്നു.പ്രകൃതിയുടെ പ്രതികൂലങ്ങൾക്കെതിരെ പോരാടി കൂടുതൽ സുഖവും സ്വസ്ഥവുമായുള്ള ഒരിടം തേടി പഴയകാലത്ത് അവർ പലായനങ്ങൾ തുടർക്കഥയാക്കി.എന്നത് രാഷ്ട്രീയ കാരണങ്ങളാലും തുടർന്നുകൊണ്ടേയിരിക്കുന്നു.പറുദീസയിൽ നിന്നും പുറത്താക്കപ്പെട്ട മനുഷ്യൻ ഭൂമിയിൽ സമാനമായ ഒരു പൊറുതിയ്‌ക്ക് വേണ്ടി ക്ലേശിക്കുന്നതിന്റെ സമൂഹമനഃശാസ്ത്രവും നമുക്ക് ഇത്തരം പുറപ്പെട്ട് പോകലിൽ ആരോപിക്കാം.എന്നാൽ ക്രിസ്തുവിന്റെ ജനനത്തിനു മുൻപ് സൂചിപ്പിക്കപ്പെടുന്ന ആ യാത്ര ഒരു പുറപ്പെട്ട്പോകലല്ല,ഉരുവപ്പെട്ട് വരവായിരുന്നു. അവൻ പുറപ്പെട്ടത് സ്വർഗ്ഗത്തിൽനിന്നായിരുന്നു.അവന് ഭൂമിയിൽ മനുഷ്യന്റെ കണ്ണീരിലേക്കും ചോരയിലേക്കും വന്നെത്തണമായിരുന്നു.തന്നെത്തന്നെ ബലി നൽകണമായിരുന്നു.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ