ജോബി ബേബി
പുരുഷനെ അറിയാതെ പ്രസവിക്കുന്ന കന്യക.പുരുഷ മേധാവിത്വ സംവിധാനങ്ങൾക്കൊരു വലിയ പ്രഹരമാണ്.ആൺകോയ്മയുടെ ആ കൊടും കാലത്തു നിശബ്ദരായ രണ്ട് ആണുങ്ങളെ നാം ബൈബിളിൽ കണ്ട് മുട്ടുന്നുണ്ട്.ഒന്ന് യേശുവിന്റെ പിതാവായ ജോസഫ് തന്നെ.മറ്റൊരാൾ സ്നാപക യോഹന്നാന്റെ പിതാവായ സെഖര്യാവാണ്.യോഹന്നാനെ അവന്റെ അമ്മ എലിശബേത്ത് ഗർഭം ധരിച്ചപ്പോൾ മുതൽ സെഖര്യാവ് ഊമനായി തീർന്നുവെന്നു നാം വായിക്കും.ഈ രണ്ട് മനുഷ്യരെ അന്നത്തെ അനധീശസമൂഹത്തോട് മൗനം പുലർത്തുന്ന പ്രകടമായിത്തന്നെ പിതൃകർതൃത്വമാളുന്ന ആൺകോയ്മാ സമൂഹത്തിനു വെളിയിലുള്ള രണ്ട് ആണുങ്ങളായി ബൈബിൾ രേഖപ്പെടുത്തിയതിനു കരണമെന്തായിരിക്കും? ഒരു സംശയവും വേണ്ട അന്നത്തെ സമ്പ്രദായിക സ്ത്രീ സത്വങ്ങളിൽ നിന്ന് വിച്ഛത്തി നേടിയ,ദൈവാനുഗ്രഹത്തെ ഗർഭം ധരിക്കാൻ പാകത്തിൽ ആണുങ്ങളിൽനിന്നും മുതിർന്ന രണ്ട് സ്ത്രീകളുടെ ഭർത്താക്കന്മാരായിരുന്നു അവർ!ദൈവത്തോളം സ്നേഹബലമുള്ള ഒരു ആൺസന്തതി എന്നത് ഒരു അസാധ്യതയാണ് അന്നും ഇന്നും.ആ അസാധ്യതയെ സാധ്യമാക്കിയത് കൊണ്ടാണ് അതൊരു ദിവ്യഗർഭമാകുന്നത്.അത് തിരിച്ചറിയാൻ അന്ന് ഒരു കുഞ്ഞിനും സാധിച്ചില്ല എന്നു പറയാനാകില്ല.കർത്താവിനോളം മഹത്വമുള്ള മറ്റൊരു ആൺകുഞ്ഞിന് അന്നേ അത് സാധിച്ചിരുന്നു.അതു കൊണ്ടാണ് കർത്താവിനെ ഗർഭം ധരിച്ച മറിയം അടുത്തു വന്നപ്പോൾ എലീശബേത്തിന്റെ നിറവയറിലുണ്ടായിരുന്ന യോഹന്നാൻ സന്തോഷം കൊണ്ട് കുട്ടിക്കരണം മറിഞ്ഞതായി ബൈബിൾ പറയുന്നത്.ആണധീശവ്യവസ്ഥയിൽ രണ്ടമ്മമാർ വരുത്തിയ ദിശാവ്യതിയാനത്തിന്റെ കഥ കൂടിയാണ് ക്രിസ്തുമസ്.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ