റീന സാറാ വർഗീസ്
പ്രകൃതിയെ ശൈത്യത്തിൻ്റെ പുതപ്പണിയിക്കുന്ന ശിശിരകാലം. പല വർണ്ണങ്ങളിൽ ഇലകൾ പൊഴിച്ചിടുന്ന തരുക്കൾ. മൂടൽ മഞ്ഞു പൊതിയുന്ന ഗ്രാമത്തിൻ്റെ മനോഹാരിത ഓർമയിൽ നിറഞ്ഞുനിൽക്കുന്നു. ഒപ്പം ക്രിസ്തുമസ്സിൻ്റെ തിളക്കമാർന്ന നക്ഷത്ര ദിനങ്ങളും.
ഛന്ദോ ബദ്ധമായി മാരുതൻ
ചെറുനടനമാടുന്ന, മൂടൽ മഞ്ഞിന്റെ മായാജാലം തീർക്കുന്ന നിമിഷങ്ങളിൽ പ്രകൃതി കോൾമയിർ കൊണ്ട്, തീക്ഷ്ണമായ സൂര്യകിരണങ്ങൾ മറച്ചുവയ്ക്കുന്നു.
വർണാഭമായ കാർഡുകൾ വിപണികളിൽ നിന്ന് വീടുകളിലേക്ക് വരുന്നതിൽ നിന്ന് സമാരംഭിക്കുന്നു ക്രിസ്തുമസ്സ് കാലം. കാർഡുകളിൽ കൂടി ഉദ്ധരണികളാകുന്ന അർത്ഥ ഗാംഭീര്യമുള്ള ലിഖിത സന്ദേശങ്ങൾ മൊബൈലിനും ടെലിവിഷനും എത്രയോ മുൻപ് ശാന്തിയുടെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വരവ് നാടൊട്ടുക്കും അറിയിച്ചിരുന്നു. അവധിദിനങ്ങളിൽ കാർഡുകൾ ശേഖരിക്കും. കൂട്ടുകാരെ കാണിക്കാനുള്ള ത്വരയിൽ പുസ്തകത്താളുകൾക്കിടയിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നു കാർഡുകൾ സ്കൂൾ തുറക്കുന്ന ദിവസം ബാഗിനുള്ളിലാക്കാൻ മറന്നിരുന്നില്ല.
അക്കാലങ്ങളിൽ ക്രിസ്തുമസ്സ് കാർഡുകൾ വിപണികളിൽ വൻ പ്രാധാന്യത്തോടെ വിറ്റഴിഞ്ഞിരുന്നു. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒട്ടുപേരും ക്രിസ്തുമസ്സിനു മുന്നോടിയായി ആശംസകൾ അറിയിച്ചിരുന്ന ഏക മാദ്ധ്യമം.
കാലം പിന്നിട്ടതോടെ ആശംസകാർഡുകൾ അന്യംനിന്നു എന്നുതന്നെ പറയാം. ഓർമ്മയുടെ തുരുത്തിൽ ഇലകൾ പൊഴിച്ചിട്ടിരിക്കുന്ന കാലത്തെ ആർക്ക് പിഴുതെറിയാൻ സാധിക്കും?
സ്നേഹത്തോടെ
റീന സാറാ വർഗീസ്
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ