November 23, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കേരളനവോത്ഥാനവും ചാവറയച്ചനും

ജോബി ബേബി

അ​​​​ക്ഷ​​​​ര​​​​ജ്ഞാ​​​​ന​​​​ത്തി​​​​ന്റെ തീ ​​​​കൊ​​​​ളു​​​​ത്തി അ​​​​ജ്ഞ​​​​ത​​​​യെ ദ​​​​ഹി​​​​പ്പി​​​​ക്കാ​​​​നി​​​​റ​​​​ങ്ങി​​​​യ,കേ​​​​ര​​​​ള ന​​​​വോ​​​​ത്ഥാ​​​​ന​​​​ത്തി​​​​ന്റെ മാ​​​​ർ​​​​ഗ​​​​ദ​​​​ർ​​​​ശി​​​​യാ​​​​യ വി​​​​ശു​​​​ദ്ധ ചാ​​​​വ​​​​റ കു​​​​ര്യാ​​​​ക്കോ​​​​സ് ഏ​​​​ലി​​​​യാ​​​​സ​​​​ച്ച​​​​ന്റെ നാ​​​​മ​​​​മി​​​​ല്ലാ​​​​തെ കേരള ന​​​​വോ​​​​ത്ഥാ​​​​ന​​​​ച​​​​രി​​​​ത്ര​​​​o പൂർത്തിയാവില്ല.കീ​​​​ഴ്ജാ​​​​തി​​​​ക്കാ​​​​രാ​​​​യി അ​​​​ക​​​​റ്റി നി​​​​ർ​​​​ത്ത​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന​​​​വ​​​​ർ​​​​ക്കും വി​​​​ദ്യാ​​​​ഭ്യാ​​​​സം ന​​​​ൽ​​​​കാ​​​​ൻ, സ​​​​വ​​​​ർ​​​​ണ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ​​​​അ​​​​ധി​​​​കാ​​​​ര സ്ഥാ​​​​ന​​​​ങ്ങ​​​​ളെ വെ​​​​ല്ലു​​​​വി​​​​ളി​​​​ച്ച ​​​​മ​​​​ഹാ​​​​ര​​​​ഥ​​​​നാണദ്ദേഹം.ചാ​​​​വ​​​​റ​​​​യ​​​​ച്ച​​​​നെ​​​​ക്കു​​​​റി​​​​ച്ച് എ​​​​ടു​​​​ത്തു​​​​പ​​​​റ​​​​യേ​​​​ണ്ട മ​​​​റ്റൊ​​​​രു കാ​​​​ര്യ​​​​മു​​​​ണ്ട്.അ​​​​ദ്ദേ​​​​ഹം സ്വ​​​​ന്തം സ​​​​മൂ​​​​ദാ​​​​യ​​​​ത്തി​​​​ന്റെ  പു​​​​രോ​​​​ഗ​​​​തി​​​​ക്കു​​​​വേ​​​​ണ്ടി മാ​​​​ത്രം പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​യാ​​​​ളാ​​​​യി​​​​രു​​​​ന്നി​​​​ല്ല.ജാ​​​​തി​​​​യോ മ​​​​ത​​​​മോ നോ​​​​ക്കാ​​​​തെ എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും വി​​​​ദ്യാ​​​​ഭ്യാ​​​​സം ന​​​​ല്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ​​​​യാ​​​​ണു കേ​​​​ര​​​​ള​​​​ത്തി​​​​ന്റെ  ന​​​​വോ​​​​ത്ഥാ​​​​നം സാ​​​​ധ്യ​​​​മാ​​​​ക്കേ​​​​ണ്ട​​​​ത് എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്റെ  മ​​​​തേ​​​​ത​​​​ര-​​​പു​​​​രോ​​​​ഗ​​​​മ​​​​ന ചി​​​​ന്ത​​​​യും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന ശൈ​​​​ലി​​​​യും. ശ്രീ​​​​നാ​​​​രാ​​​​യ​​​​ണ ഗു​​​​രു ജ​​​​നി​​​​ക്കു​​​​ന്ന​​​​തി​​​​ന് 51 വ​​​​ർ​​​​ഷം മു​​​​ന്പ് 1805 ഫെ​​​​ബ്രു​​​​വ​​​​രി 10ന് ​​​​ആ​​​​ല​​​​പ്പു​​​​ഴ ജി​​​​ല്ല​​​​യി​​​​ലെ കൈ​​​​ന​​​​ക​​​​രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ജ​​​​ന​​​​നം. പാ​​​​ല​​​​യ്ക്ക​​​​ൽ തോ​​​​മാ മ​​​​ല്പാ​​​​ൻ, പോ​​​​രൂ​​​​ക്ക​​​​ര തോ​​​​മാ മ​​​​ല്പാ​​​​ൻ എ​​​​ന്നി​​​​വ​​​​ർ​​​​ക്കൊ​​​​പ്പം സി​​​​എം​​​​ഐ സ​​​​ഭ​​​​യും പി​​​​ന്നീ​​​​ട് മാ​​​​ന്നാ​​​​ന​​​​ത്ത് സെ​​​​മി​​​​നാ​​​​രി​​​​യും സ്ഥാ​​​​പി​​​​ച്ച അ​​​​ദ്ദേ​​​​ഹം ആ​​​​ജീ​​​​വ​​​​നാ​​​​ന്തം സി​​​​എം​​​​ഐ സ​​​​ഭ​​​​യു​​​​ടെ ത​​​​ല​​​​വ​​​​നാ​​​​യി​​​​രു​​​​ന്നു. 1846ൽ ​​​​മാ​​​​ന്നാ​​​​ന​​​​ത്ത് അ​​​​ച്ച​​​​ടി​​​​യ​​​​ന്ത്രം സ്ഥാ​​​​പി​​​​ച്ചു. കേ​ര​ള​ത്തി​ലെ മൂ​ന്നാ​മ​ത്തേ​താ​യി​രു​ന്നു അ​ത്. അ​​​​തേ​​​​വ​​​​ർ​​​​ഷം ത​​​​ന്നെ​​​​യാ​​​​ണ് മാ​​​​ന്നാ​​​​ന​​​​ത്ത് സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ ആ​​​​ദ്യ സ്കൂ​​​​ൾ സ്ഥാ​​​​പി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. ആ ​​​​സം​​​​സ്കൃ​​​​ത സ്കൂ​​​​ളി​​​​ൽ താ​​​​ഴ്ന്ന ജാ​​​​തി​​​​ക്കാ​​​​രാ​​​​യി ഗ​​​​ണി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന കു​​​​ട്ടി​​​​ക​​​​ളെ സ​​​​വ​​​​ർ​​​​ണ​​​​ർ​​​​ക്കൊ​​​​പ്പ​​​​മി​​​​രു​​​​ത്തി പ​​​​ഠി​​​​പ്പി​​​​ക്കാ​​​​ൻ ധീ​​​​ര​​​​ത കാ​​​​ണി​​​​ച്ചു. ഇ​​​തൊ​​​ക്കെ ഇ​​​​ന്ത്യ​​​​ക്കു സ്വാ​​​​ത​​​​ന്ത്ര്യം ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു 101 വ​​​​ർ​​​​ഷം മു​​​​ന്പാ​​​​യി​​​​രു​​​​ന്നെ​​​​ന്നും ഓ​​​​ർ​​​​മി​​​​ക്ക​​​​ണം. കേ​​​​ര​​​​ള സു​​​​റി​​​​യാ​​​​നി ക​​​​ത്തോ​​​​ലി​​​​ക്ക​​​​രു​​​​ടെ വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ളാ​​​​യ​​​​തി​​​​നു​​​​ശേ​​​​ഷം അ​​​​ദ്ദേ​​​​ഹം ന​​​​ട​​​​ത്തി​​​​യ​​​​ത് വി​​​​ദ്യാ​​​​ഭ്യാ​​​​സ വി​​​​പ്ല​​​​വ​​​​മാ​​​​യി​​​​രു​​​​ന്നു. ഇ​​​​ന്നും പ​​​​ള്ളി​​​​ക​​​​ളോ​​​​ടു ചേ​​​​ർ​​​​ന്നു​​​​ള്ള പ​​​​ള്ളി​​​​ക്കൂ​​​​ട​​​​ങ്ങ​​​​ളു​​​​ടെ തു​​​​ട​​​​ക്കം അ​ദ്ദേ​ഹ​ത്തി​ന്റെ ദീ​ർ​ഘ വീക്ഷ​ണ​ത്തി​ലാ​ണ്. ചാ​വ​റ​യ​ച്ച​നു​മു​ന്പു​ത​ന്നെ മ​ല​ബാ​റി​ലും തി​രു​വി​താം​കൂ​റി​ലും എ​ല്ലാ ജാ​തി​ക്കാ​രെ​യും ഒ​ന്നി​ച്ചി​രു​ത്തി വി​ദ്യാ​വെ​ളി​ച്ചം പ​ക​ർ​ന്ന വി​ദേ​ശ​ക്രൈ​സ്ത​വ മി​ഷ​ന​റി​മാ​രെ​യും വി​സ്മ​രി​ച്ചു​കൂ​ടാ.

വി​​​​ശ​​​​ക്കു​​​​ന്ന കു​​​​ട്ടി​​​​ക​​​​ൾ പ​​​​ഠി​​​​ക്കാ​​​​നെ​​​​ത്തി​​​​ല്ലെ​​​​ന്നു തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ ചാ​​​​വ​​​​റ​​​​യ​​​​ച്ച​​​​ൻ വ​​​​സ്ത്രം, ഭ​​​​ക്ഷ​​​​ണം, പു​​​​സ്ത​​​​കം എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ന​​​​ൽ​​​​കി. ആ ​​​​ക്രാ​​​​ന്ത​​​​ദ​​​​ർ​​​​ശി​​​​യു​​​​ടെ പാ​​​​ത പി​​​​ന്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് പി​​​​ന്നീ​​​​ട് സ​​​​ർ​​​​ക്കാ​​​​ർ സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ ഉ​​​​ച്ച​​​​ക്ക​​​​ഞ്ഞി ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള ​​​​ശി​​​​പാ​​​​ർ​​​​ശ ദി​​​​വാ​​​​ൻ സി.​​​​പി. രാ​​​​മ​​​​സ്വാ​​​​മി അ​​​​യ്യ​​​​ർ 1936 ന​​​​വം​​​​ബ​​​​ർ 26ന് ​​​​തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ മ​​​​ഹാ​​​​രാ​​​​ജാ​​​​വി​​​​നു സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​തെ​​​​ന്ന് കേ​​​​ര​​​​ള ച​​​​രി​​​​ത്ര​​​​കാ​​​​ര​​​​നാ​​​​യ ​​​​എ. ശ്രീ​​​​ധ​​​​ര​​​​മേ​​​​നോ​​​​ൻ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ജാ​​​​തി​​​​മ​​​​ത​​​​ഭേ​​​​ദ​​​​മെ​​​​ന്യേ സ്ത്രീ​​​​ക​​​​ൾ​​​​ക്കു വി​​​​ദ്യാ​​​​ഭ്യാ​​​​സം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി 1868ൽ ​​​​ബോ​​​​ർ​​​​ഡിം​​​​ഗ് സ്കൂ​​​​ൾ സ്ഥാ​​​​പി​​​​ച്ചു. അ​​​​ച്ച​​​​ടിയ​​​​ന്ത്രം സ്ഥാ​​​​പി​​​​ച്ച​​​​തു​​​​കൂ​​​​ടാ​​​​തെ സാ​​​​ഹി​​​​ത്യ​​​​രം​​​​ഗ​​​​ത്തും അ​​​​ദ്ദേ​​​​ഹം തി​​​​ള​​​​ങ്ങി​​​​യി​​​​രു​​​​ന്നു. മ​​​​ഹാ​​​​കാ​​​​വ്യ​​​​മാ​​​​യ അ​​​​ത്മാ​​​​നു​​​​താ​​​​പം, മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ലെ ആ​​​​ദ്യ ഖ​​​​ണ്ഡ​​​​കാ​​​​വ്യം “അ​​​​ന​​​​സ്താ​​​​സി​​​​യാ​​​​യു​​​​ടെ ര​​​​ക്ത​​​​സാ​​​​ക്ഷ്യം’’, ഇ​​​​ട​​​​യ​​​​നാ​​​​ട​​​​ക​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​ ര​​​​ച​​​​ന​​​​ക​​​​ൾ വി​​​​ല​​​​പ്പെ​​​​ട്ട​​​​താ​​​​യ​​​​തി​​​​നാ​​​​ലാ​​​​ണ് കേ​​​​ര​​​​ള സാ​​​​ഹി​​​​ത്യ അ​​​​ക്കാ​​​​ദ​​​​മി​​​​യു​​​​ടെ ചു​​​​വ​​​​രി​​​​ൽ ചാ​​​​വ​​​​റ​​​​യ​​​​ച്ച​​​​ന്‍റെ ചി​​​​ത്ര​​​​വും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ന്റെ സാം​​​​സ്കാ​​​​രി​​​​കനാ​​​​യ​​​​ക​​​​ൻ സു​​​​കു​​​​മാ​​​​ർ അ​​​​ഴീ​​​​ക്കോ​​​​ട് ചാ​​​​വ​​​​റ​​​​യ​​​​ച്ച​​​​നെ​​​​ക്കു​​​​റി​​​​ച്ചു പ​​​​റ​​​​ഞ്ഞ​​​​ത് “പ​​​​ത്തൊ​​​​ന്പ​​​​താം നൂ​​​​റ്റാ​​​​ണ്ടി​​​​ൽ ജീ​​​​വി​​​​ച്ചി​​​​രു​​​​ന്ന ഒ​​​​രാ​​​​ൾ ഇ​​​​രു​​​​പ​​​​താം നൂ​​​​റ്റാ​​​​ണ്ടി​​​​ൽ ആ​​​​ദ​​​​ര​​​​പൂ​​​​ർ​​​​വം അ​​​​നു​​​​സ്മ​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ൽ ആ ​​​​വ്യ​​​​ക്തി പ​​​​ത്തൊ​​​​ന്പ​​​​താം നൂ​​​​റ്റാ​​​​ണ്ടി​​​​ൽ ജീ​​​​വി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ ഇ​​​​രു​​​​പ​​​​താം നൂ​​​​റ്റാ​​​​ണ്ടും ഇ​​​​രു​​​​പ​​​​ത്തൊ​​​​ന്നാം നൂ​​​​റ്റാ​​​​ണ്ടും സൃ​​​​ഷ്ടി​​​​ച്ച​​​​യാ​​​​ളാ​​​​യി​​​​രി​​​​ക്കും.അ​​​​ങ്ങ​​​​നെ​​​​യു​​​​ള്ള​​​​വ​​​​രെ​​​​യാ​​​​ണ് യു​​​​ഗ​​​​സൃ​​​​ഷ്ടാ​​​​ക്ക​​​​ൾ എ​​​​ന്നു വി​​​​ളി​​​​ക്കു​​​​ന്ന​​​​ത്.’’ എ​​​​ന്നാ​​​​ണ്. ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ ഫെ​​​​ബ്രു​​​​വ​​​​രി 27-മാ​​​​ർ​​​​ച്ച് 5 മാ​​​​തൃ​​​​ഭൂ​​​​മി ആ​​​​ഴ്ച​​​​പ്പ​​​​തി​​​​പ്പി​​​​ൽ വെ​​​​ബി​​​​നി​​​​വേ​​​​ശം എ​​​​ന്ന കോ​​​​ള​​​​ത്തി​​​​ൽ രാംമോ​​​​ഹ​​​​ൻ പാ​​​​ലി​​​​യ​​​​ത്ത് കു​​​​റി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്, “ഭൂ​​​​മി​​​​യി​​​​ൽ സൂ​​​​ര്യ​​​​ന്റെ പ്ര​​​​തീ​​​​ക​​​​മാ​​​​യാ​​​​ണ് അ​​​​ഗ്നി ക​​​​രു​​​​ത​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.അ​​​​തു​​​​പോ​​​​ലെ യേ​​​​ശു​​​​ക്രി​​​​സ്തു​​​​വി​​​​ന്റെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​യി കാ​​​​ണാ​​​​വു​​​​ന്ന കു​​​​ര്യാ​​​​ക്കോ​​​​സ് ഏ​​​​ലി​​​​യാ​​​​സ് ചാ​​​​വ​​​​റ​​​​യി​​​​ലാ​​​​ണ് കേ​​​​ര​​​​ളീ​​​​യ ന​​​​വോ​​​​ത്ഥാ​​​​നം തു​​​​ട​​​​ങ്ങു​​​​ന്ന​​​​തെ​​​​ന്നു പ​​​​റ​​​​യാം’’ എ​​​​ന്നാ​​​​ണ്. ചാ​​​​വ​​​​റ​​​​യ​​​​ച്ച​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് കാ​​​​ൾ മാ​​​​ർ​​​​ക്സ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രു​​​​ടെ​​​​ ജ​​​​ന​​​​നം എ​​​​ന്നും അ​​​​ദ്ദേ​​​​ഹം തു​​​​ട​​​​ർ​​​​ന്നു പ​​​​റ​​​​യു​​​​ന്നു.ചാ​​​​വ​​​​റ​​​​യ​​​​ച്ച​​​​നെ​​​​ന്ന ന​​​​വോ​​​​ത്ഥാ​​​​നനാ​​​​യ​​​​ക​​​​നെ​​​​ക്കു​​​​റി​​​​ച്ചു പ​​​​റ​​​​യാ​​​​ൻ ഇ​​​​വി​​​​ടെ സ്ഥ​​​​ല​​​​പ​​​​രി​​​​മി​​​​തി​​​​യു​​​​ണ്ട്.പ​​​​ക്ഷേ, ന​​​​വോ​​​​ത്ഥാ​​​​നനാ​​​​യ​​​​ക​​​​രു​​​​ടെ നി​​​​ര​​​​യി​​​​ൽ പ്ര​​​​ഥ​​​​മ​​​​സ്ഥാ​​​​നി​​​​യാ​​​​ണ് ഈ ​​​​സ​​​​ന്യാ​​​​സി​​​​യെ​​​​ന്നു തീർത്തും പറയാം.

ജനാധിപത്യഭരണത്തിന്റെ ചരിത്രരേഖകളില്‍ അഭിമാനമുഹൂര്‍ത്തങ്ങള്‍ എഴുതിച്ചേര്‍ത്തവരാണു കേരളസമൂഹം.ഈ മണ്ണില്‍ നിലനിന്ന ജാതി വ്യവസ്‌ഥിതികളില്‍ മനംനൊന്ത്‌ ഭ്രാന്താലയമെന്നു മുദ്രകുത്തിയപ്പോഴും ഹൃദയങ്ങളില്‍ മാറ്റത്തിന്റെ ശംഖൊലി ഏറ്റുവാങ്ങി പുത്തന്‍ വ്യവസ്‌ഥിതിക്കു വേണ്ടി പോരാടി വിജയിച്ചവരാണു നമ്മുടെ പൂര്‍വികര്‍.വിശക്കുന്ന കുട്ടികള്‍ക്ക്‌ പഠിക്കാനാവില്ലെന്നു തിരിച്ചറിഞ്ഞ ചാവറയച്ചന്‍ വസ്‌ത്രവും ഭക്ഷണവും പുസ്‌തകങ്ങളും നല്‍കിയ മാതൃക പിന്തുടര്‍ന്നാണ്‌ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞി ഏര്‍പ്പെടുത്താനുള്ള ശിപാര്‍ശ നല്‍കാന്‍ അന്നത്തെ ഭരണകൂടം മുതിര്‍ന്നത്‌ എന്ന വസ്‌തുത ഇന്നും പ്രസക്‌തമാണ്‌.തീണ്ടലും തൊട്ടുകൂടായ്‌മയും അയിത്തവും പോലെയുള്ള കൊടിയ മനുഷ്യവിരുദ്ധ പ്രവൃത്തികള്‍ നടമാടിയ കാലത്ത്‌ ജാതിയോ മതമോ വര്‍ഗമോ വര്‍ണമോ കണക്കിലെടുക്കാതെ വിദ്യാഭ്യാസ വിപ്ലവത്തിനു നാന്ദികുറിച്ച ചാവറയച്ചന്റെ പ്രവര്‍ത്തനങ്ങള്‍ കുട്ടികളില്‍നിന്നു മറച്ചുപിടിക്കുന്നത്‌ അദ്ദേഹം പങ്കുവച്ച സാമൂഹികമാറ്റത്തിന്റെ നന്മകളെ ഇല്ലാതാക്കുന്ന പ്രവൃത്തിയാണ്‌.കേരളത്തിന്റെ സാമൂഹികതലങ്ങളില്‍ നിലനിന്ന അസമത്വം അവസാനിപ്പിക്കാന്‍വേണ്ടി സാര്‍വത്രികമായ വിദ്യാഭ്യാസം എന്ന ആശയം പ്രാവര്‍ത്തികമാക്കിയ ക്രിസ്‌ത്യന്‍ മിഷനറി സമൂഹത്തിന്റെ നെടുനായകത്വം ചാവറയച്ചനിലാണെന്നത്‌ ചരിത്രവസ്‌തുതയാണ്‌.

error: Content is protected !!