January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ

ജോബി ബേബി

“ഏക സിവിൽ കോഡിന്റെ പേരിൽ ആളുകളെ ഭയപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.നിങ്ങൾ പറയൂ…ഒരു വീട്ടിൽ ഒരാൾക്ക് ഒരു നിയമവും മറ്റൊരാൾക്ക് വേറൊരു നിയമവും ആയാൽ ആ കുടുംബം നിലനിൽക്കുമോ?അപ്പോൾ ഒരേ കാര്യത്തിൽ പലതരം നിയമങ്ങളുമായി രാജ്യം എങ്ങനെ മുന്നോട്ടുപോകും?സുപ്രീംകോടതി ആവർത്തിച്ച് ആവശ്യപ്പെടുകയാണ് ഏക സിവിൽ കോഡ് കൊണ്ടുവരാൻ…”(27/06/23,നരേന്ദ്ര മോഡി,ഭോപ്പാൽ).2024പൊതുതിരഞ്ഞെടുപ്പിന് ബിജെപി കാഹളം മുഴക്കിക്കഴിഞ്ഞു.മുഖ്യ ആയുധം എന്തായിരിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി മുകളിൽ വിശദീകരിച്ചത്.ഏക വ്യക്തി നിയമം.ഇതിനുള്ള കളമൊരുക്കൽ പാർട്ടി നേരത്തെ ഒരുക്കിക്കഴിഞ്ഞതാണ്.

മതം, ലിംഗം, ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും തുല്യമായി ബാധകമാകുന്ന പൗരന്മാരുടെ വ്യക്തിഗത നിയമങ്ങൾ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഒരു നിർദേശമാണ് ഏകീകൃത സിവിൽ കോഡ്. വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവയ്‌ക്കെല്ലാം രാജ്യത്താകമാനം എല്ലാ മതവിഭാഗങ്ങള്‍ക്കും ബാധകമായ ഒരു നിയമം ഏകീകൃത സിവില്‍ കോഡ് വ്യവസ്ഥ ചെയ്യുന്നു.ഭരണഘടനയുടെ 44ആം അനുച്ഛേദം അനുസസരിച്ച് സംസ്ഥാനങ്ങള്‍ക്ക് ഒരു ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാം. ഭരണഘടനയുടെ നാലാം ഭാഗത്തില്‍ വിവരിച്ചിരിക്കുന്ന സംസ്ഥാന നയങ്ങളുടെ നിര്‍ദേശക തത്വങ്ങളില്‍ ഒന്നാണ് ആര്‍ട്ടിക്കിള്‍ 44. ആര്‍ട്ടിക്കിള്‍ 37 അനുസരിച്ചുള്ള വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ കോടതികള്‍ക്ക് അവകാശമില്ലെന്നും ഇവ നടപ്പിലാക്കേണ്ടത് ഭരണകൂടത്തിന്റെ മാത്രം കടമയാണെന്ന് വ്യക്തമാക്കുന്നു.

ചി​​ല മ​​ത​​വി​​ഭാ​​ഗ​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഇ​​പ്പോ​​ഴും തു​​ട​​രു​​ന്ന വി​​വേ​​ച​​ന​​ങ്ങ​​ളും അ​​നീ​​തി​​ക​​ളു​​മൊ​​ക്കെ പ​​രി​​ഹ​​രി​​ക്കാ​​ൻ ഏ​​ക​​ വ്യ​​ക്തിനി​​യ​​മം ന​​ട​​പ്പാ​​ക്കേ​​ണ്ട​​ത് അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്നാ​​ണ് ഇ​​തി​​നെ അ​​നു​​കൂ​​ലി​​ക്കു​​ന്ന​​വ​​ർ ഉ​​യ​​ർ​​ത്തു​​ന്ന പ്ര​​ധാ​​ന വാ​​ദ​​ഗ​​തി. മ​​ത​​പ​​ര​​മാ​​യ അ​​നു​​ശാ​​സ​​ന​​ങ്ങ​​ൾ​​ക്കും സാം​​സ്‌​​കാ​​രി​​ക വൈ​​വി​​ധ്യ​​ങ്ങ​​ൾ​​ക്കും ഇ​​ന്ത്യ​​ൻ ഭ​​ര​​ണ​​ഘ​​ട​​ന​​യും നി​​യ​​മ​​വും ന​​ൽ​​കി​​വ​​ന്നി​​രു​​ന്ന പ​​രി​​ഗ​​ണ​​ന​​യും അ​​നു​​ഭാ​​വ​​വും പൂ​​ർ​​ണ​​മാ​​യി ഇ​​ല്ലാ​​താ​​കു​​മെ​​ന്ന ആ​​ശ​​ങ്ക​​യാ​​ണ് ഏ​​ക​​ വ്യ​​ക്തിനി​​യ​​മ​​ത്തെ എ​​തി​​ർ​​ക്കു​​ന്ന​​വ​​ർ​​ക്കു​​ള്ള​​ത്. ര​​ണ്ടു വാ​​ദ​​ഗ​​തി​​ക​​ളി​​ലും ചി​​ല വാ​​സ്ത​​വ​​ങ്ങ​​ൾ ഉ​​ണ്ടെ​​ങ്കി​​ലും, ന​​ട​​പ്പാ​​ക്കി​​യേ​​ക്കാ​​വു​​ന്ന ഏ​​ക​​ വ്യ​​ക്തിനി​​യ​​മ​​ത്തി​​ന്‍റെ യ​​ഥാ​​ർ​​ഥ ചി​​ത്രം എ​​ന്താ​​ണ് എ​​ന്നു​​ള്ള​​തി​​നെ​​ക്കു​​റി​​ച്ചു​​ള്ള അ​​വ്യ​​ക്ത​​ത വ​​സ്തു​​നി​​ഷ്ഠമാ​​യ നി​​ല​​പാ​​ടു​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​ൽ ആ​​ശ​​യ​​ക്കു​​ഴ​​പ്പ​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കു​​ന്നു​​ണ്ട്. അ​​ത്ത​​രം ആ​​ശ​​യ​​ക്കു​​ഴ​​പ്പ​​ങ്ങ​​ളി​​ൽനി​​ന്നു​​ള​​വാ​​കു​​ന്ന ആ​​ശ​​ങ്ക​​ക​​ൾ ഏ​​ക ​​വ്യ​​ക്തിനി​​യ​​മ​​ത്തെ​​കു​​റി​​ച്ച് നി​​ഷ്പ​​ക്ഷ​​മാ​​യ ഒ​​രു നി​​ല​​പാ​​ട് സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​ന് ത​​ട​​സ​​മാ​​യി നി​​ല​​കൊ​​ള്ളു​​ന്നു.

ഭരണഘടനാ നിർമ്മാണ സഭയിൽ ഏക സിവിൽ കോഡിനെ അനുകൂലിച്ചും എതിർത്തും ആഴത്തിലുള്ള തീവ്രമായ ചർച്ചകൾ ഉണ്ടായിരുന്നു.ഭരണഘടനയുടെ 25ആം അനുച്ഛേദം ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാകും ഏക സിവിൽ കോഡ് എന്നായിരുന്നു ഒരു പ്രധാന വാദം.എന്നാൽ സാമൂഹിക പരിഷ്കാരം ലക്ഷ്യമിട്ട് മതേതര നിയമങ്ങളുണ്ടാക്കാൻ സർക്കാരിന് ഭരണഘടന അനുവാദം നൽകുന്നുണ്ടെന്ന് മറുവാദവും ഉയർന്നു.എന്നാൽ ഡോ.ബി.ആർ അംബേദ്‌കർ ഏറെക്കുറെ നിഷ്പക്ഷ നിലപാടാണ് കൈക്കൊണ്ടത്. ഏക വ്യക്‌തി നിയമം അഭിലഷണീയമാണെങ്കിലും ബാഹ്യ സമ്മർദ്ദങ്ങളില്ലാതെ സ്വമേധയാ സ്വാഭാവികമായി മാത്രമേ നടപ്പാക്കാവൂ എന്നാണ് അദ്ദേഹം എടുത്ത നിലപാട്.സർദാർ വല്ലഭായി പട്ടേൽ അധ്യക്ഷനായ മൗലീകാവകാശങ്ങളെ സംബന്ധിച്ച ഉപസമിതിയാണ് ഏക വ്യക്തി നിയമം മൗലീകാവകാശമാക്കേണ്ടെന്ന് തീരുമാനിച്ചത്.

ബ്രിട്ടീഷ് ഭരണകാലത്തുണ്ടായിരുന്ന ഹിന്ദു നിയമങ്ങളിൽ സ്വാതത്ര്യത്തിന് ശേഷം കാര്യമായ പരിഷ്‌കാരങ്ങൾ വരുത്തിയാണ് ഹിന്ദു കോഡ് തയ്യാറാക്കിയത്.യാഥാസ്ഥിതികരിൽ നിന്നും വലിയ എതിർപ്പുകൾ നേരിട്ടെങ്കിലും പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഹിന്ദു നിയമ പരിഷ്കാരത്തിൽ ഉറച്ചു നിന്നു.ഒട്ടേറെ വിട്ടു വീഴ്ചകൾക്കും വഴങ്ങേണ്ടിയും വന്നു.എന്നാൽ ഈ രീതിയിൽ മുസ്ലീം വ്യക്തി നിയമങ്ങൾ പരിഷ്ക്കരിക്കാൻ നീക്കം ഉണ്ടായില്ല.വിഭജനത്തിന്റെ മുറിവുകളിൽ നിന്ന് മോചിതരായിട്ടില്ലാത്ത മുസ്ലീം ജനതയെ കൂടുതൽ പ്രയാസപ്പെടുത്തേണ്ട ചിന്തയായിരുന്നു ഈ നിലപാടിന് പിന്നിൽ.പരിഷ്കരണം എന്ന അവശ്യം മുസ്ലിങ്ങളിൽ നിന്ന് തന്നെ ഉയർന്നു വരട്ടെ എന്ന് തന്നെയായിരുന്നു നെഹ്‌റുവിന്റെ അഭിപ്രായം.ഹിന്ദു കോഡ് രൂപീകരണത്തിന് പിന്നാലെയാണ് വലത് പക്ഷ ഹിന്ദു സംഘടനകൾ ഏക സിവിൽ കോഡ് രാഷ്ട്രീയ ആവശ്യമാക്കി മാറ്റിയത്.പിന്നീട് അത്‌ ആർ എസ് എസിന്റെയും ജനസംഘത്തിന്റേയും ബി ജെ പിയുടേയും പ്രധാന മുദ്രാവാക്യമായും തെരെഞ്ഞെടുപ്പ് വാഗ്ദാനമായി മാറി.

ഏക വ്യക്തി നിയമം ഉണ്ടാകണമെന്ന നിലപാടാണ് സുപ്രീം കോടതി പല വിധി ന്യായങ്ങളിലും മുന്നോട്ട് വെച്ചത്.1985ലെ ഷാ ബാനു കേസിലെ വിധിയും പരാമർശങ്ങളുമാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ടത്.മുത്തലാക്ക് ചൊല്ലി വിവാഹബന്ധം വേർപെടുത്തിയ ഭർത്താവിൽ നിന്ന് മുസ്ലീം സ്ത്രീയ്ക്ക് ജീവനാംശം നൽകാൻ ഉള്ള ചരിത്രപരമായ വിധിയിൽ കോടതി ഏക വ്യക്തി നിയമത്തിന്റെ ആവശ്യകത ഊന്നിപറഞ്ഞു.ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ മുസ്ലീം വുമൺ പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ്‌ ഓൺ ഡിവോഴ്സ്‌ നിയമം(1986)കൊണ്ട് വന്നത്.1995ലെ സരള മുഗ്‌ദൽ കേസിലും 2019ലെ മരിയ ലൂസിയ വാലന്റീന പെരേര കേസിലും സുപ്രീം കോടതി ഏക സിവിൽ കോഡിനെ അനുകൂലിച്ചു പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.

2016ൽ ഒന്നാം മോദി സർക്കാർ ദേശീയ നിയമ കമ്മീഷനോട് ആയിരക്കണക്കിന് വ്യക്തി നിയമങ്ങൾക്ക് പകരമായി ഏക സിവിൽ കോഡ് തയ്യാറാക്കാനുള്ള നിർദ്ദേശം വിലയിരുത്തുന്നതിനായി അഭ്യർത്ഥിച്ചിരുന്നു.2018ൽ കമ്മീഷൻ 185പേജുകൾ ഉള്ള കൺസൾട്ടെഷൻ പേപ്പർ സമർപ്പിച്ചു.ഏകീകൃത രാഷ്ട്രത്തിനു എല്ലാ കാര്യത്തിലും ഏക സ്വഭാവം ആവശ്യമില്ലെന്നായിരുന്നു കമ്മീഷന്റെ നിലപാട്.”ഈ ഘട്ടത്തിൽ ഏക വ്യക്തി നിയമം അഭിലഷണീയമോ ആവശ്യമുള്ളതോ അല്ല”എന്ന സുവ്യക്തമായ നിലപാട് കമ്മീഷൻ കൈക്കൊണ്ടു.ഏതെങ്കിലും മതവിഭാഗത്തിലോ അവരുടെ വ്യക്തി നിയമങ്ങളിലോ വിവേചനപരമായ നടപടികളും മുൻവിധികളും ഉണ്ടെങ്കിൽ പരിശോധിച്ച് ഭേദഗതി വരുത്തുകയാണ് വേണ്ടത്.വിവാഹം,വിവാഹ മോചനം തുടങ്ങിയ കാര്യങ്ങളിൽ എല്ലാ മതസ്ഥർക്കും സ്വീകരിക്കാൻ കഴിയുന്ന ഭേദഗതികളും കമ്മീഷൻ മുന്നോട്ട് വെച്ചു.ആൺ-പെൺ വ്യത്യാസം ഇല്ലാതെ വിവാഹപ്രായം 18വയസാക്കുക,ജാരവൃത്തി വിവാഹമോചനത്തിനുള്ള കാരണങ്ങളിൽ ഉൾപ്പെടുത്തുക,വിവാഹമോചന നാടപടിക്രമങ്ങൾ ലഘൂകരിക്കുക,അവിഭക്ത ഹിന്ദു കുടുംബങ്ങൾക്കുള്ള നികുതി ഒഴിവ് റദ്ദാക്കുക തുടങ്ങിയവയാണ് മറ്റു ശുപാർശകൾ.

2024ലെ തിരഞ്ഞെടുപ്പിൽ ഏക വ്യക്തി നിയമം മുഖ്യധാരയിലേക്ക്‌ കൊണ്ടുവരാനുള്ള നീക്കം പെട്ടന്നുണ്ടായതല്ല.2018ലെ നിയമ കമ്മീഷൻ റിപ്പോർട്ടിന് ശേഷം മൗനം പാലിച്ച ബി ജെ പി ഗുജറാത്ത്‌,ഹിമാചൽ,ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളോട് അനുബന്ധിച്ച് ആണ് ഇതു സംബന്ധിച്ച ചർച്ച സജീവമാക്കിയത്.മൂന്ന് സംസ്ഥാനങ്ങളും ഏക സിവിൽ കോഡ് തയ്യാറാക്കാൻ സമിതികളെ നിയോഗിച്ചു.ഗുജറാത്ത് സർക്കാർ പ്രഖ്യാപനം നടത്തിയതിനു പിന്നാലെ കേന്ദ്രം പുതിയ നിയമകമ്മീഷനോട് ഇക്കാര്യം പരിഗണിക്കാൻ വീണ്ടും അഭ്യർത്ഥിച്ചു.2020ൽ രൂപ വത്കരിച്ച 22ആം നിയമ കമ്മീഷന്റെ അംഗങ്ങളെ നിയമിച്ചത് മൂന്ന് വർഷം തീരാൻ മൂന്ന് ദിവസം മാത്രം ശേഷിക്കവേയാണ്.പിന്നീട് കമ്മീഷന്റെ കാലാവധി 2024ആഗസ്റ്റ് വരെ നീട്ടുകയും ചെയ്യ്തു.കമ്മീഷൻ പൊതുജനങ്ങളിൽ നിന്നും ബന്ധപ്പെട്ട മതസംഘടനകളിൽ നിന്നും അഭിപ്രായ രൂപീകരണവും തുടങ്ങി.ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ നടന്ന നിയമ സഭാ തിരഞ്ഞെടുപ്പുകളിൽ എല്ലാം ഏക സിവിൽ കോഡ് പ്രശ്നം ഉന്നയിച്ചിരുന്നു.ഒടുവിൽ ആദ്യമായി പ്രധാനമന്ത്രി ഈ അവശ്യം ഉന്നയിച്ചു രംഗത്ത് വന്നതോടെ കാര്യങ്ങൾ വ്യക്തമായി.21ആം നിയമ കമ്മീഷൻ വിശദമായി പഠിച്ച് ഇപ്പോൾ വേണ്ടെന്ന് നിർദ്ദേശിച്ച ഏക വ്യക്തി നിയമത്തിന്റെ കാര്യത്തിൽ മറിച്ചൊരു നിലപാടെടുക്കാൻ ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ പുതിയ കമ്മീഷന് കഴിയുമോ?അതോ സർക്കാരിന് ആവശ്യമായത് നൽകാനാണോ കമ്മീഷന്റെ നീക്കം.റിപ്പോർട്ട് കണ്ടാൽ മാത്രമേ ആ കാര്യം വ്യക്തമാകൂ.

ഏക വ്യക്തി നിയമം എന്ന് പറയാവുന്ന ഒന്നുള്ള ഇന്ത്യയിലെ ഏക പ്രദേശം ഗോവയാണ്.ഈ നിയമത്തെ സുപ്രീം കോടതി തിളങ്ങുന്ന ഉദാഹരണം എന്നാണ് വിശേഷിപ്പിച്ചത്.എന്നാൽ യഥാർത്ഥത്തിൽ ഗോവയിലും സ്ഥിതി വളരെ സങ്കീർണ്ണമാണ്.1867ൽ പോർച്ചുഗീസുകാരാണ് ഗോവ സിവിൽ കോഡ് നടപ്പാക്കിയത്.ഇപ്പോഴത്തെ ഗോവ സിവിൽ കോഡ് പ്രകാരം ഹിന്ദുക്കൾക്ക് പരിമിതമായ തോതിൽ ബഹുഭാര്യത്വം അനുവദിച്ചിട്ടുണ്ട്.മുസ്ലീങ്ങൾക്ക് പോർച്ചുഗീസ് നിയമവും ഹിന്ദു കോഡിലെ വ്യവസ്ഥകളുമാണ് ബാധകം.എന്നാൽ കത്തോലിക്കർക്ക് ചില ഇളവുകളുണ്ട്,അവർക്ക് വിവാഹം രെജിസ്റ്റർ ചെയ്‌യേണ്ട ആവശ്യമില്ല.കത്തോലിക്ക പുരോഹിതർക്ക് വിവാഹബന്ധം വേർപെടുത്താനുള്ള അധികാരവും ഉണ്ട്.വൈവിധ്യം അവിടേയും വിട്ടു വീഴ്ചകൾക്ക് കളമൊരുക്കി എന്ന് ചുരുക്കം.

ഏക വ്യക്തി നിയമത്തിന് മുന്നിലുള്ള വെല്ലുവിളികളിൽ ഏറ്റവും പ്രധാനം ഇന്ത്യയുടെ വൈവിധ്യവും വ്യക്തി നിയമങ്ങളുടെ ആധിക്യവും തന്നെയാണ്.നൂറ്റാണ്ടുകളായി പാലിക്കുകയും പിന്തുടരുകയും ചെയ്യുന്ന മത നിയമങ്ങളുടെയും രീതികളുടേയും ആചാരങ്ങളുടേയും അടിസ്ഥാനത്തിൽ ആണ് വ്യക്തി നിയമങ്ങൾ നിലനിൽക്കുന്നത്.അവയെല്ലാം മതത്തിന്റേയോ ജാതിയുടേയോ ഗോത്രത്തിന്റേയോ സ്വത്വവുമായി അങ്ങേയറ്റം ഇഴചേർന്ന് കിടക്കുകയുമാണ്.ക്രോഡീകരിക്കപ്പെട്ടതോ അല്ലാത്തതോ ആയ ആയിരക്കണക്കിന് വ്യക്തി നിയമങ്ങൾ ഇന്ത്യയിൽ ഉണ്ട്.ഈ സങ്കീർണ്ണത കൊണ്ടാണ് 70വർഷത്തോളം ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള കാര്യമായ ഒരു നടപടിയ്‌ക്കും സർക്കാരുകൾ മുതിരാതിരുന്നത്.നിയമ കമ്മീഷന്റെ ഏതാനും സിറ്റിങ്ങുകൾ കൊണ്ടോ ചർച്ചകൾ കൊണ്ടോ മാത്രം പരിഹരിക്കാവുന്ന പ്രശ്നങ്ങൾ അല്ല മുന്നിലുള്ളത്.

സങ്കീർണ്ണതയുടെ കാര്യം പറയുമ്പോൾ ഹിന്ദു വ്യക്തി നിയമങ്ങളിലെ വൈവിധ്യം തന്നെയാണ് ഏറ്റവും നല്ല ഉദാഹരണം.ഈ നിയമം അനുസരിച്ചു ഉറ്റ ബന്ധുക്കൾ തമ്മിൽ വിവാഹം പാടില്ല.എന്നാൽ ആന്ധ്രാപ്രദേശും തമിഴ് നാടും ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അമ്മാവൻമാർ മരുമക്കളായ പെൺകുട്ടികളെ വിവാഹം കഴിക്കുന്ന രീതി തടസ്സം കൂടാതെ തുടരുന്നു.1956ൽ ഹിന്ദു പിന്തുടർച്ച അവകാശ നിയമം പാസ്സായെങ്കിലും 2005ൽ മാത്രമാണ് പെണ്മക്കൾക്ക്‌ പിതൃസ്വത്തിൽ തുല്യ അവകാശം ലഭിച്ചു തുടങ്ങിയത്.മുസ്‌ലിം വ്യക്തി നിയമത്തിന്റെ കാര്യത്തിലും ഇത്തരം പരാധീനതകളും വൈരുധ്യങ്ങളും ധാരാളമുണ്ട്.ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വിടുക,ഇന്ത്യയിലെ അനേകം ഗോത്ര വിഭാഗങ്ങൾക്ക് അവരുടേതായ വ്യക്തി നിയമങ്ങളുണ്ട്.അവയെക്കൂടി ഉൾപ്പെടുത്തി വേണം ഏക വ്യക്തി നിയമം തയ്യാറാക്കാൻ.അതിനു ഗോത്ര വ്യക്തി നിയമങ്ങളെക്കുറിച്ചു വിശദമായി അറിയണം.അത്തരമൊരറിവ് എത്ര പേർക്കുണ്ട്?അഥവാ അതു മുഴുവൻ ക്രോഡീകരിക്കാൻ എത്ര സമയം എടുക്കും.അവരുമായി ചർച്ച നടത്താതെ അവരുടെ നിയമനകളെക്കുറിച്ചു അറിയാതെ ഒരു കരടുണ്ടാക്കി അവർക്ക് മേൽ അടിച്ചേൽപ്പിച്ചാൽ എന്തായിരിക്കും പ്രതികരണം?മണിപ്പൂരിലെ കനൽ അണഞ്ഞിട്ടില്ല എന്നോർക്കണം.

ഭരണ ഘടനയുടെ 371എ മുതൽ ഐ വരെയുള്ള അനുച്ഛേദങ്ങളും ഏക വ്യക്തി നിയമം എന്ന ആശയത്തിന് വിരുദ്ധമാണ്.നാഗാലാൻഡ്,ആസാം,മധ്യപ്രദേശ്,മിസോറാം,ഗോവ എന്നീ സംസ്ഥാനങ്ങളിലെ വ്യക്തി നിയമങ്ങൾക്കും കുടുംബ നിയമങ്ങകൾക്കും ആചാരങ്ങൾക്കും അനുഷ്ടാനങ്ങൾക്കും നൽകുന്ന പരിരക്ഷയാണ് ഇതിലുള്ളത്.ഉദാഹരണത്തിന് നാഗൻമാരുടെ മതപരമോ സാമൂഹികമോ ആയ അനുഷ്ടാനങ്ങൾ,ആചാരധിഷ്ഠിത നിയമവും നടപടിക്രമവും,ആചാരാധിഷ്ഠിതമായ നീതിന്യായ ഭരണം,ഭൂമിയുടേയും അതിലെ വിഭവങ്ങളുടേയും ഉടമസ്ഥതയും കൈമാറ്റവും എന്നിവ സംബന്ധിച്ചുള്ള ഒരു കേന്ദ്ര നിയമവും നാഗാലാ‌ൻഡ് നിയമസഭ പ്രമേയം വഴി സംസ്ഥാനത്തിന് ബാധകമാകും എന്ന് തീരുമാനിക്കാത്ത പക്ഷം അവിടെ നടപ്പാക്കാനാവില്ല എന്ന് ഭരണഘടന തന്നെ പറയുന്നു.ഏക വ്യക്തി നിയമം കൊണ്ട് വന്നാലും ഭരണഘടന പരിരക്ഷ ഉള്ള ഇത്തരം സംസ്ഥാനങ്ങളിൽ അത്‌ പ്രാബല്യത്തിൽ വരുത്തണമെങ്കിൽ അതത് സംസ്ഥാനങ്ങൾ തീരുമാനിക്കണം.

തനതായ കുടുംബ വ്യക്തി നിയമങ്ങൾ സംരക്ഷിക്കുന്നതിൽ മാത്രമല്ല ഇത്തരത്തിലുള്ള ഒഴിവാക്കലുകൾ ഉള്ളത്.സിവിൽ നടപടി നിയമമോ ക്രിമിനൽ നടപടി നിയമമോ പോലും രാജ്യത്തെമ്പാടും ഒരു പോലെ അല്ല നടപ്പാക്കുന്നത്.നാഗാലാന്റിലും ഗോത്ര മേഖലകളിലും സി പി സിയും സി ആർ പിസിയും ബാധകമല്ല.പല സംസ്ഥാനങ്ങളും സിവിൽ നടപടി നിയമവും സി ആർ പിസിയും ഒട്ടേറെ തവണ ഭേദഗതി ചെയ്യ്തിട്ടുണ്ട്.2018മെയിൽ രാജസ്ഥാൻ സർക്കാർ ക്രിമിനൽ നടപടി ചട്ടത്തിൽ ഒറ്റയടിക്ക് 29ഭേദഗതികളാണ് വരുത്തിയത്.2020നവംബറിൽ മഹാരാഷ്ട്ര സർക്കാർ സിവിൽ നിയമത്തിലും സമാന ഭേദഗതികൾ കൊണ്ട് വന്നു.കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ മറികടക്കാൻ അതേ മാസം തന്നെ മൂന്ന് പ്രത്യേക നിയമങ്ങളും രാജസ്ഥാൻ പാസാക്കിയിരുന്നു.ക്രോഡീകരിക്കപ്പെട്ട സിവിൽ ക്രിമിനൽ നിയമങ്ങളിൽ പോലും ഇത്തരത്തിൽ വൈരുധ്യം ഉണ്ടെന്ന് വരുമ്പോൾ അങ്ങേയറ്റം വൈവിധ്യമാർന്ന വ്യക്തി നിയമങ്ങളിൽ ഒരു രാജ്യം ഒരു നിയമം എന്ന തത്വം എങ്ങനെ നടപ്പാക്കാനാകും എന്ന ചോദ്യമാണ് വിദഗ്ധർ ഉയർത്തുന്നത്.ഏക സിവിൽ കോഡ് എന്നാൽ സമ്പൂർണ്ണ ഏകീകരണമല്ല ഭരണഘടനാ ശിൽപികൾ ഉദ്ദേശിച്ചത് എന്ന് ചുരുക്കം.കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ബി ജെ പി അവരുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് രാഷ്ട്രീയ സൈദ്ധാന്തിക ലക്ഷ്യങ്ങൾ നേടിക്കഴിഞ്ഞു.ഒന്ന് അയോധ്യയിലെ ക്ഷേത്രനിർമ്മാണം,രണ്ട് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ.എന്നാൽ അതിനേക്കാൾ ഒക്കെ ശ്രമകരമാണ് ഏക സിവിൽ കോഡ്.നിർഭാഗ്യവശാൽ സ്വാതന്ത്ര്യം കിട്ടിയ ശേഷം ഏക വ്യക്തി നിയമത്തിനു വേണ്ടി വാദിക്കുന്നവർക്കോ എതിർക്കുന്നവർക്കോ ഒരിക്കലും അതിന്റെ ഒരു കരട് തയ്യാറാക്കാൻ കഴിഞ്ഞിട്ടില്ല.അതിനു ആരും മുതിർന്നിട്ടില്ല എന്നതാണ് വാസ്തവം.ഇപ്പോഴത്തെ നീക്കം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു തന്നെയാണ് എന്ന് ഉറപ്പാണെങ്കിലും അതിന്റെ ഭാഗമായി തയ്യാറാക്കൻ ഇരിക്കുന്ന കരട് ഒരു പക്ഷേ ഈ ദിശയിൽ ആദ്യത്തെ സംരംഭമായിരിക്കും.ഈ നീക്കത്തെ നേരിടുക പ്രതിപക്ഷത്തിനും ശക്തമായ വെല്ലുവിളിയാണ്.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!