January 17, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സ്വത്വം നഷ്ടപ്പെടുന്ന മതങ്ങൾ

ജോബി ബേബി

മതം എന്നാൽ സമാധാനവും ശാന്തിയുമാണ്.അതിപുരാതന കാലം മുതൽ ഭാരതത്തിന്റെ ഹൃദയാന്തർഭാഗത്തു നിന്നുയരുന്നത് ശാന്തിയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകളായിരുന്നു.ഓരോ പ്രാർത്ഥനയും അവസാനിച്ചത് ഓം! ശാന്തി ശാന്തി!ശാന്തി എന്ന ശാന്തിമന്ത്രത്തോടെയായിരുന്നു.സെമെറ്റിക് മതങ്ങളിലും സമാധാനത്തിനു വേണ്ടിയുള്ള പ്രാർത്ഥനകൾക്കും മുഖ്യസ്ഥാനമുണ്ട്. മനുഷ്യമനസുകളിൽ മുളപൊട്ടുന്ന സ്വാർത്ഥത,അഹന്ത,അക്രമവാസന,തുടങ്ങിയ പൈശാചികഭാവങ്ങളെ കീഴടക്കികൊണ്ട് ദൈവീകചിന്തകളാൽ ഭൂമിയിൽ സ്വർഗം പടുത്തുയർത്തുവാനുള്ള ആഹ്വാനങ്ങളാണ് മതങ്ങളെല്ലാം നൽകുന്നത്. മധുരോധാരവും സ്നേഹമൃതവുമായ സമീപനം കൊണ്ട് ജീവിതത്തെ ഉദാത്തവത്കരിക്കുവാൻ മതങ്ങൾക്കുള്ള കഴിവ് ശ്ലാഘനീയം തന്നെയാണ്.

എന്നാൽ അടുത്തകാലത്തു കേരളത്തിലും ഇന്ത്യയിലും സങ്കുചിതമായ മതഭ്രാന്ത് സൃഷ്ടിക്കുന്ന ദുരന്തങ്ങൾ വർദ്ധിച്ചു വരികയാണ്.അക്രമവും മതത്തിന്റെ അന്തസത്തയെ അവഹേളിക്കുകയാണ് എന്ന തിരിച്ചറിവ് ചില സംഘടനകൾക്കെങ്കിലും നഷ്ടമായിട്ടുണ്ട്.പരസ്പരം സംശയദൃഷ്ടിയോടെ വീക്ഷിക്കുകയും പകരം വീട്ടുവാൻ അവസരം പാർത്തിരിക്കുകയും ചെയ്യുന്ന സംഘങ്ങളായി പല മതസംഘടനകളും നിലകൊള്ളുന്നു.ഇത്തരം സംഘങ്ങളുടെ നേർതൃത്വത്തിൽ ഓരോ ദിവസവും അരങ്ങേറുന്ന സംഭവങ്ങൾ സമൂഹത്തിൽ സമാധാനം ഇല്ലാതാക്കുകയാണ്.തങ്ങൾ ഏർപ്പെട്ടിരിക്കുന്നത് പൈശാചിക വൃത്തികളിലാണ് എന്ന് തിരിച്ചറിയുവാൻ മത വിശ്വാസം അവരെ സഹായിക്കുന്നില്ലേ എന്നതാണ് പരിതാപകരമായ അവസ്ഥ.മതത്തിന്റെ പേരിൽ പൈശാചിക തിന്മകളെ പിന്തുടരുന്നവർക്കു വിവേകമുണ്ടാവുകയാണ് ഇന്നത്തെ ആവശ്യം.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!