ജോബി ബേബി എഴുതുന്നു
സ്വയം അറിയാനും തന്നിലേക്ക് തന്നെ നോക്കി തിരുത്താനും ഏറ്റവും നല്ലത് ഒറ്റയ്ക്കിരിക്കുക എന്നതാണ്.അങ്ങനെ ഇരിക്കാൻ എത്ര സമയം വേണമെന്ന് ആരെങ്കിലും നിശ്ചയിച്ചിട്ടുള്ളതായി അറിവില്ല.അങ്ങനെ ഉണ്ടെങ്കിൽ തന്നെ മണിക്കൂറുകളുടെ ആവശ്യം ഒന്നുമില്ല.നമുക്ക് നമ്മുടെ മനസ്സിലേക്ക് ഓടിയെത്താൻ വളരെ കുറഞ്ഞ നിമിഷങ്ങൾ മാത്രം മതി.അങ്ങനെ ഉള്ളുതുറന്ന് നോക്കി തുടങ്ങിയാൽ എന്തൊക്കെ കാര്യങ്ങൾ നമ്മെ വേവലാതിപ്പെടുത്തും?സന്തോഷിപ്പിക്കും ?ഒറ്റയ്ക്കായി പോയവരുടെ വേദനകളെ ലോകത്തിനുമുഴുവൻ ഈ കോവിഡ് കാലം കാണിച്ചു കൊടുത്തു.അങ്ങനെ ഏറിയസമയമൊന്നും ഒറ്റയ്ക്കിരിക്കാൻ നമ്മുടെ മനസ്സിന് ശക്തിയില്ലെന്ന് തൊന്നുന്നു.നമ്മിലേക്കും സ്ഥലപരിമിതിയിലേക്കും ചുരുങ്ങിപ്പോയ നിമിഷങ്ങൾ.നാം ആസ്വദിച്ച സ്വാതന്ത്ര്യം എത്രയോ വിലപ്പെട്ടതായിരുന്നുവെന്ന് കാണിച്ചുതന്ന ദിനങ്ങൾ,ക്ഷണിക്കാതെയെത്തിയ ഈ ഒറ്റപ്പെടലിന്റെ വേദനയിൽ നിന്നുമായിരിക്കണം ജീവിതത്തിന്റെ വിരസതയുടെ ഒറ്റപ്പെടലിനെ തുടച്ചു നീക്കാൻ നമുക്ക് സാധിക്കേണ്ടത്.
വാർദ്ധക്യത്തിലെ പരിപാലനം ഏറ്റെടുക്കാൻ കഴിയാതെ തനിച്ചായിപ്പോയ എത്രയോ മാതാപിതാക്കൾ നിറവയറിൽ ഇനിയും ഇടം കണ്ടെത്തി കഴിയ്ക്കുമ്പോഴും അലപ്പം ഭക്ഷണം കൊതിച്ചു ഒറ്റപ്പെട്ടുപോയവർ വാക്കുകൾ കൊണ്ട് ജീവിതത്തിലെ ശൂന്യതയെമാറ്റുവാൻ കഴിയുമരുന്നെങ്കിലും അതിനു നിൽക്കാതെ ഒറ്റപ്പെട്ടുപോയ ബന്ധങ്ങൾ.കൈയിൽ ഉണ്ടായിരുന്നത് വിലപ്പെട്ടതായിരുന്നുവെന്ന് തിരിച്ചറിയുന്ന നിമിഷങ്ങൾ.ഒറ്റയ്ക്കാവാതെ ചേർത്തുനിർത്താം എല്ലാവരേയും അതിർവരമ്പുകളില്ലതെ….
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ