ജോബി ബേബി
കാലം അതിന്റെ സാഹചര്യങ്ങൾക്ക് അനുരൂപമായി നമ്മോട് അകലം പാലിക്കുവാൻ ആവശ്യപ്പെടുന്നു.ഈ നിബന്ധിത അകലം നമ്മളിൽ ജനിപ്പിച്ച സമ്മർദ്ദത്തെ കുറിച്ച് ആലോചിക്കുവാൻ പോലും കഴിയില്ല.ചുമരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ടിരുന്ന ദിവസങ്ങൾ ഓർക്കുമ്പോൾ തന്നെ കണ്ണിൽ ഇരിട്ടുപടരുന്നു.പിടിവാശികളുടെ പിൻബലത്തിൽ ചിലരോടും ചിലതിനോടും അകലം പാലിച്ച ഒരു ഭൂതകാലം എനിക്കും ഉണ്ടായിരുന്നു.ആ അകലം പ്രീയപ്പെട്ടവരിൽ രൂപപ്പെടുത്തിയ മുറിവിന്റെ ആഴം മനസ്സിലാക്കുവാൻ കാലം നൽകിയ കാവ്യനീതിപോലെ ഒരു കൊറോണക്കാലം.
ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ലാഞ്ജയില്ലെതെ ഞാൻ കാണുവാൻ ശ്രമിച്ചിരുന്ന ദൈവത്തെ കുറിച്ച് അപ്പോഴാണ് ഓർത്തത്.പലപ്പോഴും അകലുന്നത് പോലും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.കാതങ്ങൾ കുറെയേറെ താണ്ടിക്കഴിയുമ്പോൾ നിസ്സഹായനാകുന്നു.തിരിഞ്ഞുനോക്കുമ്പോൾ പരിഭവത്തിന്റെ തരിമ്പ് പോലും ഇല്ലാതെ അവൻ വീണ്ടും ചേർത്തുപിടിക്കുന്നു.പ്രദർശനങ്ങളുടെയും നേട്ടങ്ങളുടെയും ഓട്ടത്തിനിടയിൽ എന്നാണാവോ എനിക്കും ഇങ്ങനെ പരിഭവമില്ലാതെ ഒരാളെ ചേർത്തുപിടിക്കാൻ കഴിയുക?
ലഞ്ജയുണ്ട്…അതിൽ കൂടുതൽ ഭയവും …ഇനിയും എന്നാണ് അടുക്കുവാൻ കഴിയുക ?…..
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ