ജോബിബേബി
“ഇന്നു ഞാൻ നിങ്ങളോട് പറയട്ടെ സ്നേഹിതരേ,
എല്ലാ നിരാശകൾക്കും പ്രതിസന്ധികൾക്കുമപ്പുറം ഞാനിപ്പോഴും ഒരു സ്വപ്നം ഹൃദയത്തിൽ സൂക്ഷിക്കുന്നു”.
(ഡോ.മാർട്ടിൻ ലൂഥർ കിoങ് ജൂനിയർ, 1965)
“എനിക്കൊരു സ്വപ്നമുണ്ട്”എന്ന തന്റെ വിശ്വപ്രസിദ്ധമായ പ്രസംഗം ഡോ.മാർട്ടിൻ ലൂഥർ കിoങ് ജൂനിയർ ചെയ്യുന്നത്1963ലെ വാഷിങ്ടൺ മാർച്ചിലാണ്.1968ൽ മരണം സംഭവിക്കും വരെ തന്റെ പ്രഭാഷണങ്ങളിലെല്ലാം ഈ സ്വപ്നത്തിന്റെ പുനരാവർത്തനങ്ങൾ ഉണ്ടായിരുന്നു.പൗരാവകാശപ്രവർത്തനങ്ങൾക്കിടയിൽ പലപ്പോഴും തിരിച്ചടികൾ നേരിട്ടപ്പോഴും തടവിലാക്കപ്പെട്ടപ്പോഴും ആ സ്വപ്‍നം തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു.കാരണം തന്റെ നിയോഗത്തെക്കുറിച്ചു അദ്ദേഹം ബോധവാനായിരുന്നു.
ദുരിതങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടവരോടൊപ്പമുള്ള വഴിയാത്രയാണ് ഞാൻ തെരഞ്ഞെടുത്തത്.സ്വാതത്ര്യത്തിന്റെ വെള്ളിവെളിച്ചമാണെന്റെ സ്വപ്നം.അതെ…ഇതാണെന്റെ വഴി,എന്റെ നിയോഗം.ഇനി മരണമാണെന്റെ മുന്നിലെങ്കിൽപ്പോലും ഞാൻ ആ വഴിക്ക് തന്നെയാണ്;കാരണം ഞാൻ ആ ശബ്ദം കേട്ടിരിക്കുന്നു,”എന്നെ അനുഗമിക്കുക.
1968 ഏപ്രിൽ 3 ന് തന്റെ മരണത്തിന്റെ തൊട്ട് മുൻപ് മെംഫിസിൽ തടിച്ചുകൂടിയ ആൾക്കൂട്ടത്തോട് കിoങ് വിളിച്ചുപറഞ്ഞു,”നോക്കൂ,ഈ കടുത്ത അന്ധകാരത്തിലാണ് നാം പ്രതീക്ഷയുടെ നക്ഷത്രങ്ങൾ കാണേണ്ടത്”.ഡോ.കിoങ് വെടിയേറ്റ് വീഴുന്ന രംഗം ജീവചിത്രകാരൻ ഹാർവാർഡ് സിറ്റ്‌കോഫ് രേഖപ്പെടുത്തുന്നത് ഇപ്രകാരം:”എതിർവശത്തുനിന്നും പാഞ്ഞുവന്ന വെടിയുണ്ട കിoങിന്റെ കഴുത്തു തുളച്ചുകയറി.അദ്ദേഹം തെറിച്ചുവീണു.ഏറെപ്പേർ ഉന്നം വച്ച ആ വെടിയുണ്ട കിoങിന്റെ ശബ്ദത്തെ എന്നെന്നേക്കുമായി അവസാനിപ്പിച്ചു.പക്ഷേ അദ്ദേഹത്തിന്റെ ഒരിക്കലും മരണമില്ലാത്ത സ്വപ്നങ്ങളെ നെഞ്ചിലേറ്റിയ ഒരു ലോകജനത അവിടെ പിറവിയെടുക്കുകയായിരുന്നു”.
ജനുവരി 15 ഡോ.കിംങിന്റെ ജന്മദിനമാണ്.ഒരിക്കലും മരിക്കാത്ത പ്രതീക്ഷയുടെ അടയാളമായി ആ സഫലജനന്മം ഏവരുടെയും ഓർമ്മയിൽ എന്നും തിളങ്ങി നിൽക്കുന്നു.ഇതിൽ നിന്നും ഒരുകാര്യം വ്യക്തം”മരണമില്ലാത്ത പ്രതീക്ഷയുടെ അടയാളങ്ങളാവുക”.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ