November 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

വൈദ്യശാസ്‌ത്രമേഖലയിലെ സമന്വയപാഠങ്ങൾ

ജോബി ബേബി

ആധുനിക മനുഷ്യൻ നേരിടുന്ന ഏറ്റവും ഗൗരവമുള്ള പ്രശ്നങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത് അവന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട പരാധീനതകളാണ്.ചികിത്സ വിവിധങ്ങളായ ശാസ്ത്ര രീതികളുമായിളുമായി വളരുന്നതിന് മുൻപേ തന്നെ രോഗപീഡകളുണ്ടായിരുന്നു.അന്നൊക്കെ മനുഷ്യൻ രോഗശമനത്തിനായി ആശ്രയിച്ചിരുന്നത് പ്രകൃതിയെത്തന്നെയാണ്.സാമൂഹിക ജീവിതവും മനുഷ്യന്റെ ജീവിതരീതികളും അപ്പാടെ മാറിമറിയുകയും വിവിധങ്ങളായ ചികിത്സാരീതികൾ ആരോഗ്യരക്ഷയ്ക്കായി രൂപപ്പെടുകയും വളരുകയും ചെയ്തു.

ആധുനികകാലത്തു സാങ്കേതിക വിദ്യകൾ ഏറ്റവുമധികം ഉപയോഗിക്കുന്നത് വൈദ്യശാസ്ത്രശാഖ അലോപ്പതിയാണെന്നതിനു രണ്ട്പക്ഷമില്ല.അതു പോലെ തന്നെ ആയുർവേദത്തിനും ഹോമിയോപ്പതിക്കും പ്രകൃതിജീവനത്തിനും ഭാരതത്തിൽ നന്നായി വേരോട്ടമുണ്ടായിട്ടുണ്ട്.ആയുർവേദത്തെപ്പോലെ സഹസ്രാബ്ദങ്ങളുടെ പാരമ്പര്യവുമായി ലോകം മുഴുവൻ പരന്ന മറ്റ് ചികിത്സാരീതികൾ ഒന്നും തന്നെയില്ലെന്ന് പറയാം.ഇതൊന്നുമല്ലാതെ പരമ്പരാഗതമായി കൈമാറിവന്ന പല ചികിത്സാ രീതികളെയും ഇന്നും ധാരാളമാളുകൾ രോഗശമനത്തിനായി ആശ്രയിക്കുന്നുണ്ട്.ഏതൊക്കെ ശരി ഏതൊക്കെ തെറ്റ് എന്നതിനപ്പുറം പാരമ്പര്യത്തിന്റ തനിമയും പ്രകൃതിയുമായുള്ള അടുപ്പവും പല ഗ്രാമീണ ചികിത്സാരീതികളേയും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പ്രീയപ്പെട്ട ചികിത്സാരീതിയാക്കി മാറ്റുന്നു.

ഓരോ ചികിത്സാരീതിയും ആത്യന്തികമായി മനുഷ്യന്റെ സുഖത്തിനാണെന്നിരിക്കെ അവ തമ്മിലുള്ള ആരോഗ്യകരമായ കൊടുക്കൽ-വാങ്ങലുകളും വ്യത്യസ്ത രീതികൾ തമ്മിലുള്ള സമന്വയം മുതലായ ആശയങ്ങളും പണ്ടുമുതലേ പലരും മുന്നോട്ട് വെച്ചിരുന്നു.ആധുനിക കാലത്തു നവ സാമൂഹിക മാധ്യമങ്ങളിലടക്കം വൈദ്യശാസ്ത്ര മേഖലയെക്കുറിച്ചു അടിസ്ഥാനപരമായ വിവരം പോലുമില്ലാത്തവർ അവരവർക്ക് താത്പര്യമുള്ള മേഖലയൊഴിച്ചു ബാക്കിയുള്ളവയെല്ലാം വിഡ്ഡിത്തമാണെന്നും മറ്റുള്ള എല്ലാവരും ആളുകളെ പറ്റിക്കുന്നവരാണെന്നും മറ്റുള്ള രീതിയിൽ അഭ്യസ്തവിദ്യർ എഴുതുന്നത് കാണാം.

വ്യത്യസ്തമായ രീതിയിൽ ആരോഗ്യത്തേയും മനുഷ്യശരീരത്തേയും ജീവിതത്തേയും നോക്കിക്കാണുന്ന ചികിത്സാരീതികളിൽ ശുദ്ധമായതേത് ആശാസ്യമല്ലാത്തതേത് എന്ന് ഇഴപിരിച്ചെടുക്കുക അത്ര ഏളുപ്പമല്ല.പ്രായോഗികമല്ല.അതിന്റെ ആവശ്യമില്ല.വിദ്യാഭ്യാസത്തിൽ ആരോഗ്യത്തിനുള്ള സ്ഥാനം കൂടുതൽ ഉയർന്നതായിരിക്കണം.ഏതെല്ലാം അവസരങ്ങളിൽ ഏതെല്ലാം ചികിത്സകൾ ഉചിതമായിരിക്കുവെന്നും ഏതെല്ലാം അവസരങ്ങളിൽ ചികിത്സകളെ ഇല്ലാതെ അവനവനുതന്നെ സ്വന്തം ആരോഗ്യത്തെ കാത്തു രക്ഷിക്കാമെന്നും സ്കൂൾ തലത്തിലുള്ള വിദ്യാഭ്യാസം കഴിയുമ്പോഴേക്കും അറിഞ്ഞിരിക്കാൻ ഓരോരുത്തരേയും പ്രാപ്തരാക്കണം.

രോഗങ്ങൾ കണ്ട് തുടങ്ങിയ കാലം തൊട്ടെ പറയുന്നതാണ് ചികിത്സയല്ല രോഗം വരാതെ നോക്കലാണ് ഏറ്റവും ഫലപ്രദമായതെന്ന്.എക്കാലത്തും പ്രാധാന്യമുള്ള ഒരാശയമാണിത്.ആരോഗ്യകരമായ ചുറ്റുപാടുകളും ജീവിത രീതികളും സ്വീകരിച്ചാൽ മാത്രമേ അസുഖങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ആധുനിക മനുഷ്യന്‌ സാധിക്കുകയുള്ളൂ.ആരോഗ്യം ആരും വെള്ളിത്തളികയിലാക്കി നിങ്ങൾക്ക് സമ്മാനിക്കാൻ പോകുന്നില്ല.സ്വജീവിതത്തിൽ അല്പം ശ്രദ്ധഇതിനായി കരുതിയേ മതിയാകൂ.

error: Content is protected !!