January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

“സോഷ്യൽ മീഡിയയുടെ ഉപയോഗം : ഉത്തരവാദിത്വബോധം അനിവാര്യം”

ജോബി ബേബി(നഴ്‌സ്‌,കുവൈറ്റ്)

നമ്മുടെ നാട്ടിൽ വിവരസാങ്കേതിക വിദ്യയുടെ വരവോടെ വാർത്താവിനിമയ രംഗത്ത്‌ ഒരു വൻ കുതിച്ചുചാട്ടം തന്നെയുണ്ടായിട്ടുണ്ട്.സാധാരണ തപാലുകളെ തള്ളിമാറ്റി ഇമെയിലുകൾ വന്ന കാലഘട്ടത്തെ ബഹുദൂരം ഇപ്പോൾ തത്സമയം ഇവിടെ നിന്നും ഓൺലൈൻ ചാറ്റ് വീഡിയോ കാളുകൾ എന്നിവയിലൂടെ നേരിട്ട് ഇടപെടകമെന്നായി.ഫേസ്ബുക്ക്‌,ട്വിറ്റർ,വാട്സ്‌ആപ്പ് എന്നിങ്ങനെയുള്ള നവമാധ്യമങ്ങളിലൂടെ ഒറ്റയ്ക്കും കൂട്ടായ്മകളിലും ചിത്രങ്ങളും,വീഡിയോകളും സന്ദേശങ്ങളും തത്സമയം ദ്രുതഗതിയിൽ കൈമാറാവുന്ന സ്ഥിതിയിലാണ് നാമിപ്പോൾ ഞൊടിയിടയിൽ ആവശ്യവിവരങ്ങൾ അവയെത്തേണ്ടയാളിന്റെയടുത്ത്‌ എത്തിക്കാൻ സാധിക്കുന്നത് നല്ല കാര്യം തന്നെ.അമൃതായാലും അധികമായാൽ വിഷം തന്നെയെന്നതുപോലെ,സോഷ്യൽ മീഡിയയുടെ വൻ തോതിലുള്ള ഉപയോഗം നമ്മുക്കിടയിലെ വ്യക്തി ബന്ധങ്ങളെയും കുടുംബന്ധങ്ങളെയും വല്ലതെ ഉലയ്‌ക്കുന്നുണ്ടെന്ന് പറയാതെ വയ്യ.പൊതുജനരോഗ്യരംഗത്താകട്ടെ,നിരവധി നേട്ടങ്ങളുണ്ടായിട്ടുണ്ടെങ്കിലും അടുത്തകാലത്തായി വ്യാപകമായ ദുരുപയോഗങ്ങളാണ് കണ്ടുവരുന്നത് ഒറ്റനോട്ടത്തിൽ “മറ്റുള്ളവർക്ക് ഉപകാരപ്പെട്ടേക്കാവുന്നത്”തോന്നാവുന്ന ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും വിവിധ ചികിത്സകളെക്കുറിച്ചുമുള്ള സംശയങ്ങൾ നിമിഷനേരത്തിനുള്ളിൽ വൈറലായി ലക്ഷക്കണക്കിനാളുടെ അടുത്തേക്കെത്തുന്നു.ഓരോ സന്ദേശവും അത്‌ എത്തിച്ചേരുന്നിടത്തെയാൾ എങ്ങനെ മനസ്സിലാക്കുന്നുവെന്നത് വളരെ പ്രധാനമാണ്.

ദൈവത്തിന്റെ സ്വന്തം നാട്ടിലെ മലയാളി സാക്ഷരനെന്നും വിവരവും വിവേകവുമുണ്ടെന്നും അഭിമാനിക്കുന്ന മലയാളി സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ഉത്തരവാദിത്വം പുലർത്തേണ്ടതുണ്ട്.നമ്മുക്ക് ലഭിക്കുന്ന സന്ദേശങ്ങൾ ശരിയാണെന്നും അധികാരികമാണെന്നും ഉറപ്പുവരുത്താതെ ഫോർവേർഡ് ചെയ്‌യില്ലെന്ന ദൃഡനിശ്ചയം നാം കൈക്കൊള്ളണം.സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്ന ആരോഗ്യം സംബന്ധിച്ച വിവരങ്ങൾ കൈമാറുമ്പോൾ ഇക്കാര്യത്തിൽ സവിശേഷ ശ്രദ്ധ തന്നെ വേണം.നമ്മിലൂടെ മറ്റുള്ളവർക്ക് ലഭിക്കുന്ന സന്ദേശങ്ങൾ ഒരിക്കലും ആർക്കും അപകടം വരുത്തിവയ്ക്കരുത്.ഉപകാരം ചെയ്യ്തില്ലേലും ഉപദ്രവിക്കരുതെന്നല്ലോ പ്രമാണം.ഒരു പിടി നന്മകൾ ലോകത്തിനും സമ്മാനിച്ച് മലയാളി ഇക്കാര്യത്തിൽകൂടി ലോകത്തിന് മാതൃകയാവുക തന്നെ വേണം.

(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ).

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!