ജോബി ബേബി, (നഴ്‌സ്,കുവൈറ്റ്)
45ആം വയലാർ അവാർഡ് ബെന്യാമിന്റെ’മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ’എന്ന നോവലിനെ തേടിയെത്തുമ്പോൾ അതേപ്പറ്റി അല്പം ചിന്തിക്കാതെ പോകുന്നത് ശരിയല്ല.യാഥാർഥ്യങ്ങളുടെ ചൂരും വിയർപ്പും പച്ചപ്പുമുള്ള കഥാപരിസരങ്ങളിൽ മലയാളി വായനയെ ആഘോഷവും ജനകീയവുമാക്കിയ എഴുത്തുകാരനെ തേടി വയലാർ പുരസ്‌കാരം.സാമ്പ്രദായികരീതിയിൽ നിന്ന് വ്യത്യസ്തമായി പുതിയ രചനാരീതി കൊണ്ടുവന്ന എഴുത്തുകാരൻ കൂടിയാണ് ബെന്യാമിൻ.പ്രത്യേക ഇടങ്ങൾ കേന്ദ്രീകരിച്ചുള്ള നോവൽ പരിസരങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയ പശ്ചാത്തല മേഖലകൾ കൊണ്ടുവന്നതാണ് അവാർഡിന് അർഹമായ ’മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങളെ’വ്യത്യസ്തമാക്കുന്നത്.’ആടുജീവിതത്തിലും’’മഞ്ഞവെയിൽ മരണങ്ങളിലുമെല്ലാം’ഈ രീതി ദൃശ്യമാണ്.
ഇരുപത് വർഷം വീതമുള്ള നാല് ഘട്ടങ്ങളെ കുറിച്ച നോവൽ സഞ്ചയത്തിലെ രണ്ടാം കണ്ണിയാണ് ’മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ’.മലയാളത്തിലെ പ്രാദേശിക നോവൽ ഹരമാകുന്നതിനു ഏറെ മുൻപ് 2005ൽ ആണ് ‘അക്കരപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ’എന്ന പേരിൽ മാന്തളിർ കഥകളുടെ ഒന്നാം ഭാഗം മലയാളത്തിലേക്ക് വരുന്നതെന്ന് മാതാപിതാക്കളും നോവലിന്റെ ആമുഖക്കുറുപ്പിൽ ബെന്യാമിൻ തന്നെ അടിവരയിടുന്നു.’നസ്രാണി വർഷങ്ങളിൽ നിന്ന്’കമ്മ്യൂണിസ്റ്റ് വർഷങ്ങളിലേക്ക് എത്തുമ്പോൾ കാലം,ദേശം,കഥാപാത്രങ്ങൾ എന്നിവ കൊണ്ട് തുടർച്ചയെന്നു വിളിക്കാമെങ്കിലും തനിയെ നിൽക്കുന്ന നോവലാണിത്.
സാധാരണ പ്രത്യേക വർഗങ്ങളെ മാത്രം അഭിമുഖീകരിക്കും വിധമാണ് നോവൽ രീതി കടന്ന് പോകാറുള്ളത്.ഇതിൽ നിന്ന് വ്യത്യസ്തമായി മറ്റ് വർഗങ്ങളെയും വൈവിധ്യങ്ങളെയും ബെന്യാമിന്റെ രചനാലോകം ഉൾക്കൊള്ളുന്നു.ആഗോള ജീവിതത്തിന്റെ പരിസരങ്ങളെ മലയാളത്തിന്റെ ദേശവുമായി ചേർത്തുനിർത്താനും ബെന്യാമിന് കഴിഞ്ഞിട്ടുണ്ട്.20വർഷം അടയാളപ്പെടുത്തി സംസ്കാരത്തിൽ അനുദിനം സംഭവിക്കുന്ന മാറ്റങ്ങളെ സമകാലീന ജീവിതവുമായി ചേർത്തുപറയുകയാണ് ബെന്യാമിൻ.
മധ്യതിരുവിതാംകൂറിലെ മാന്തളിർ എന്ന പ്രദേശത്തെ പച്ചമനുഷ്യരുടെ ജീവിതമാണ് നോവലിന്റെ പശ്ചാത്തലം.’സാധാരണക്കാരായ കുറച്ചു മനുഷ്യർ സ്നേഹിച്ചും കലഹിച്ചും ജീവിതത്തിന്റെ തിരുശേഷിപ്പുകളായ കഥകലാണ് മാന്തളിരിന്റെ സമ്പത്ത്’ എന്നാണ് ബെന്യാമിൻ നോവൽ പശ്ചാത്തലത്തെ വിശദീകരിക്കുന്നത്.ഒപ്പം’നേരിന്റെ നേർത്ത ചരട് ഇഴപൊട്ടാതെ വീണുകിടക്കുന്നുണ്ടെങ്കിലും ഈ കഥകൾ അത്രെയും അശുദ്ധ മനുഷ്യരുടെ ലളിതമായ ജീവിതത്തിനുമേൽ ഞാൻ ചരിത്രത്തിന്റെയും ഭാവനയുടെയും നിറം പുരട്ടിഎടുത്തവയാണെന്നും കഥാകാരൻ പറയുന്നു’.
(കുവൈറ്റിൽ നഴ്സായി ജോലി നോക്കുന്നു ലേഖകൻ).
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ