January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ക്രിസ്തുമസ് ചിന്തകൾ(കാലിത്തൊഴുത്തിന്റെ കാലിക പ്രസക്തി)

ജോബി ബേബി

വിശ്വാസവിഷങ്ങൾ സാംസ്കാരിക രൂപങ്ങളായി പരിണമിക്കാറുണ്ട്.അപ്പോൾ അവ മതങ്ങളുടെ പരിധിയിൽ നിന്ന് സമൂഹത്തിന്റെ പൊതു മേഖലയിലേക്ക് പ്രവേശിക്കും.ഉത്സവങ്ങൾ അങ്ങനെ രൂപം കൊള്ളുന്നവയാണ്.ഉത്തര ഭാരതത്തിൽ ദീപാവലി,കേരളത്തിൽ ഓണം എന്നിവ അങ്ങനെ രൂപം കൊണ്ടിട്ടുള്ള ആഘോഷങ്ങളാണ്.ക്രൈസ്തവരുടെ വിശ്വാസ വിഷയമായ ക്രിസ്തുമസ് മനുഷ്യ സമൂഹത്തിന്റെ മുഴുവൻ ഉത്സവമായി മാറിയിരിക്കുന്നു.ലോകജനസംഖ്യയിൽ ഏകദേശം 33ശതമാനം വരുന്ന ക്രൈസ്തവരുടെ പ്രധാന തിരുനാളായ ക്രിസ്തുമസ് അപ്രകാരം മനുഷ്യർക്ക് പൊതുവിൽ ഉത്സവമായത് സ്വാഭാവികം തന്നെ.ക്രിസ്തുമസിനോടനുബന്ധിച്ചു ഒരു കച്ചവട സംസ്കാരവും ഉയിർകൊണ്ടിട്ടുണ്ട്.സൗഹൃദങ്ങൾ പുതുക്കാൻ സമ്മാനങ്ങൾ കൈമാറുക ആഘോഷത്തിന്റെ ഭാഗമാണല്ലോ.ഇതു നല്ലതാണെങ്കിലും ഇന്നതിന് ആർഭാടത്തിന്റെ മുഖമാണുള്ളത്.ക്രിസ്തുവിന്റെ ആഘോഷങ്ങളിൽ ധനം ധൂർത്തടിക്കുന്ന അനേകരുണ്ട്;ഇതിനെ മുതലെടുക്കുന്ന കച്ചവടക്കാരും.തന്മൂലം ക്രിസ്തുമസ് ബാഹ്യാഘോഷങ്ങളുടെ ഉത്സവമായി മാത്രം പൊതുവിൽ കരുതപ്പെടുന്നു.

കലിത്തൊഴുത് ഭൂമിയുടെ പ്രതീകമാണ്.ഈ ഭൂമിയുടെ ലാളിത്യം കാത്തുസൂക്ഷിക്കാൻ കലിത്തൊഴുത് നമ്മോട് പറയുന്നുണ്ട്.അതിനെ സങ്കീർണ്ണമാക്കുന്ന എല്ലാറ്റിലും നിന്ന് നാം പിന്തിരിയണം.കൃഷിക്ക് രാസവളങ്ങൾ ആവർത്തിച്ച്ഉപയോഗിച്ചു അതിന്റെ ജൈവസ്വഭാവം നാം നഷ്ടപ്പെടുത്തുന്നു.വായു,ജലം എന്നിവയുടെ മലിനീകരണവും പരിസ്ഥിതിയെ രോഗാതുരമാക്കുന്നു:മനുഷ്യൻ പുതിയ പുതിയ രോഗങ്ങൾക്ക് വിധേയനാകുന്നു.ഗ്രീൻ ഹൗസ്‌ വാതകങ്ങളുടെ വർദ്ധനവ് ഭൂമിയുടെ താപനിലയെ ബാധിക്കുന്നു.പ്രകൃതിക്ഷോഭങ്ങൾ രൂക്ഷമാകുന്നു.വരൾച്ച,അതിവർഷം,പ്രളയം എന്നിവ ക്രമാതീതമാകുന്നു.ഭൂമിയുടെ ലോല പ്രദേശങ്ങൾക്ക് താങ്ങാനാകാത്ത സിമെന്റ് കൊട്ടാരങ്ങൾ അതിന്റെ സന്തുലിതാവസ്ഥയെ ഭ്രമിപ്പിക്കുന്നു.ഭൂമിയുടെ പ്രകൃതിയെ ലാളിത്യത്തിലേക്ക് തിരിച്ചു പിടിക്കാൻ മനുഷ്യൻ ഭഗീരഥ പ്രയത്നം നടത്തേണ്ടിയിരിക്കുന്നു.അതിനു ക്രിസ്തുമസ് നമ്മെ നിർബന്ധിക്കണം.

സാമൂഹിക സമ്മർദ്ദങ്ങളുടെ നടുവിലാണ് യേശുവിന്റെ ജനനം.ജനസംഖ്യാ കണക്കിനുവേണ്ടി ഗർഭിണിയായ മറിയം ബേത്ലഹത്തേക്ക് യാത്രയാകുന്നു.കാലിത്തൊഴുത്തിന്റെ പ്രതികൂലങ്ങളിൽ മറിയം ഉണ്ണിയെ പ്രസവിക്കുന്നു.ഉണ്ണിയുടെ ജീവിതത്തിന് ഹേറോദേസ് ഭീഷണി ഉണ്ടാകുന്നു.ഈജിപ്തിൽ തിരുകുടുംബം അഭയാർത്ഥികളാകുന്നു.ഈ കാലഘട്ടത്തിലെ അഭയാർത്ഥികളുടെ അനുഭവങ്ങൾ ഏറ്റുവാങ്ങിയവനാണ് യേശു.എല്ലാ ജീവിത സാഹചര്യത്തിലും യേശുവാണ് മനുഷ്യന്‌ രക്ഷപകരുന്ന വ്യക്തി.യേശു ഇന്നുo ജനിക്കുന്നു,ജീവിക്കുന്നു,മരിക്കുന്നു,ഉയിർക്കുന്നു.സന്മനസ്സുള്ള മനുഷ്യരിലൂടെ.ആയതിനാൽ “അത്യുന്നതങ്ങളിൽ മഹത്വം,ഭൂമിയിൽ സുമനസ്സുള്ളവർക്ക് സമാധാനം”.

(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ).

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!