November 24, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

“ഹാപ്പി ബർത്ത് ഡേ റ്റു യു”എന്ന ഗാനം പിറവിയെടുത്ത കഥ

ജോബി ബേബി

പാറ്റി സ്മിത്ത് ഹിൽ ഒരു കിൻഡർ ഗാർഡൻ സ്കൂളിന്റെ പ്രിൻസിപ്പാൾ ആയിരുന്നു.അതേ സ്കൂളിലെ സംഗീതാദ്യാപികയായിരുന്നു മിൽറെഡ് ജെ ഹിൽ.ഇരുവരും സഹോദരിമാർ,പക്ഷേ ഇങ്ങനെയൊരു പരിചയപ്പെടുത്തലിലൂടെ ലോകം ഇവരെ അറിയണമെന്നില്ല.അമേരിക്കയിലെ കെന്റക്കി പട്ടണത്തിലെ ഒരു സാധാരണ ടീച്ചർമാർ,അത്രമാത്രം.എന്നാൽ ലോകം മുഴുവൻ പാടുന്ന ഒരു പാട്ടിന് സംഗീതം ഒരുക്കിയത് ഇവരാണ്. “Good morning to all”എന്ന നഴ്സറി ഗാനം ഇവരുടെ കുട്ടികൾക്ക് വേണ്ടിയാണ് ഒരുക്കിയത്.എന്നാൽ പിന്നീട് ഇതേ ഈണത്തിൽ അവരിൽ നിന്നും മറ്റൊരു ഗാനം പിറന്നു,”Happy birthday to you”.1893ൽ ആയിരുന്നു ഈ ഗാനത്തിന്റെ പിറവി.ഇംഗ്ളീഷിൽ ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ട ഗാനം,ഗിന്നസ് ബുക്കിൽ ഇടം നേടിയ ഗാനം,അനവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഗാനം,80വർഷത്തോളം പകർപ്പകവശത്തെ തുടർന്ന് കോടതി നടപടികൾക്ക് വിധേയമായ ഗാനം.പകർപ്പകവാശ നിയമപ്രകാരം ലക്ഷകണക്കിന് ഡോളർ വരുമാനം നേടിയിരുന്നു ഈ പാട്ടിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയ കമ്പനി.എന്നാൽ ഈ പാട്ട് പിറവികൊണ്ട അന്ന് മുതൽ ഹിൽ സഹോദരിമാർ മരിക്കുവോളം ഒരു നയാ പൈസപോലും അവർക്ക് ലഭിക്കുകയുണ്ടായില്ല.
“പണം ഒരു അവശ്യ ഘടകം തന്നെയാണ്,എന്നാൽ ചിലപ്പോൾ പണത്തേക്കാൾ പ്രാധാന്യം അർഹിക്കുന്ന ചിലതെല്ലാം സംഭവിക്കുന്നുണ്ട്”.ഓരോ തവണയും “Happy birthday”പാടുമ്പോൾ സൃഷ്ടിക്കപ്പെടുന്ന സന്തോഷവും ആഘോഷവും കരുതലും ഏതു യൂണിറ്റ് വെച്ചു അളന്നുനോക്കും…അപ്പോഴും കലാധീതമായി ഹിൽ സഹോദരിമാരുടെ സൃഷ്‌ടി കൂടുതൽ തിളങ്ങിക്കൊണ്ടിരിക്കും.ഇതൊരു ഓർമ്മപ്പെടുത്തലാണ്.”പ്രതിഫലം എപ്പോഴും പണം മാത്രമായിരിക്കില്ലെന്നും പണത്തേക്കാൾ മൂല്യവത്തായ പലതും പ്രതിഫലമായി നൽകാമെന്നും നേടാമെന്നുമുള്ള ഓർമ്മപ്പെടുത്തൽ”.

(വിവരങ്ങൾക്ക് ഉള്ള കടപ്പാട്:ഗൂഗിൾ).

error: Content is protected !!