November 24, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മോഹങ്ങളെ ഉപേക്ഷിക്കാൻ തയ്യാറാണോ ?


ജോബി ബേബി

ഉപവാസത്തിലൂടെ ശരീരത്തിന്റെ വിഷാംശമൊക്കയും പുറംതള്ളപ്പെടുംമെന്നാണ് ആയുർവ്വേദം പറയുന്നത് .കെട്ടികിടക്കുന്ന മലം നിർമാർജ്ജനം ചെയ്യപെടുമ്പോൾ നിർമ്മലമായൊരു അവസ്ഥാന്തരത്തിലേക്കു ആണ് ശരീരം മരുകയത്രേ .അത് പോലെ പ്രധാനപെട്ടതാണ് മനസ്സിന്റെ മലങ്ങൾ ,മനസ്സിന്റെ മനോമാലിന്യങ്ങൾ ആറെണ്ണമാണുള്ളത് ,കാമം ,ക്രോധം ,ലോഭം ,മോഹം ,മതം ,മത്സരങ്ങൾ .ഇതിൽ ലോഭം ഒഴികെ മറ്റെല്ലാം നമുക്ക് പരിചിതമായ വാക്കുകളാണ് .

മനസ്സിന്റെ ആറ് ശത്രുക്കൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന lust,anger,greed,attachement,pride and jealousy.ഇവയിൽ ലോഭം അഥവാ അത്യാഗ്രഹം മറ്റെല്ലാ തിന്മകളിലേക്കും നയിക്കും എന്ന് പറയപ്പെടുന്നു അതിനുദാഹരണമായി ഈ ശ്ലോകം “Greed gives rise to anger,obsessive desire,delusion,ruin.Greed is the root of all evil “.അത്യാഗ്രഹം കോപത്തെ ഉളവാക്കുന്നു ,മോഹത്തെ ഉണർത്തുന്നു ,മായകളിലേക്കു നയിക്കും ,നാശത്തിലേക്ക് വീഴ്ത്തും .അത്യാഗ്രം സകല തിന്മയ്ക്കും കാരണമാകുന്നു .

ബൈബിളിൽ സെന്റ് പോളിന്റെ വരികൾ നോക്കുക. തിമോത്തിയോസിന് എഴുതിയ കത്താണ് “ഈ ലോകത്തിലേക്ക് നാം ഒന്നും കൊണ്ട് വന്നിട്ടില്ല ,ഇവിടെ നിന്നും യാതൊന്നും കൊണ്ട് പോകാൻ കഴിയുന്നതുംമല്ല ,ഉണ്ണുവാനും ഉടുക്കുവാനും ഉണ്ടെന്ന് വിചാരിക്കാം “.ധനികൻ മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകാൻ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇടയാകുവാൻ പോകുകയും ചെയ്‌യുന്നു .ഉപവാസങ്ങളും ,നോമ്പുകളും നമ്മെ ഓർമ്മിപ്പിക്കുന്നത് ലോഭങ്ങളെ ഉപേക്ഷിച്ചു ദൈവചിന്തയിൽ ജീവിക്കുക എന്നതാണ് .

(കുവൈറ്റിൽ നഴ്സായി ജോലി നോക്കുന്നു ലേഖകൻ ).

error: Content is protected !!