ജോബി ബേബി(നഴ്‌സ്,കുവൈറ്റ്)
നാലുവർഷത്തിൽ ഒരിക്കൽ നടക്കുന്ന രാജ്യാന്തര സാഹസിക ബോട്ട് റെയ്‌സാണ് “വെൻഡിഗ്ലോബ്”.1989ൽ ആരംഭിച്ച ഈ മത്സരത്തിൽ പങ്കെടുക്കുന്ന ബോട്ടുകളിൽ ഓരോരുത്തർ മാത്രമേ ഉണ്ടാകൂ.ഫ്രാൻസിന്റെ തീരത്തുനിന്നു ആരംഭിച്ചു കടലുകൾ ചുറ്റി ഫ്രാൻസിന്റെ തീരത്തുതന്നെ മടങ്ങി വരണം.
1996നവംബറിൽ “വെൻഡിഗ്ലോബ്”മത്സരത്തിൽ ബ്രിട്ടീഷ് സാഹസികനായ ടോണിബുള്ളിമൂറും പങ്കെടുത്തിരുന്നു.അദ്ദേഹം ബോട്ടിൽ ബഹുദൂരം പോയി.എന്നാൽ ജനുവരിയിൽ ദക്ഷിണ സമുദ്രത്തിൽ എത്തിയ അദ്ദേഹത്തിന്റെ ബോട്ട് ആഞ്ഞടിച്ച തിരമാലകളിൽപെട്ട് തലകീഴായി മറിഞ്ഞു.എന്നാൽ ബോട്ടിനുള്ളിൽ നിന്നും ബുള്ളിമൂർ തെറിച്ചുപോയില്ല.ബോട്ടിന്റെ പള്ളയിലുള്ള ഒരു ചെറിയ അറയിൽ അദ്ദേഹം കയറിക്കൂടി.ബോട്ട് മലക്കം മറിഞ്ഞിരുന്നതിനാൽ ഭക്ഷണമെല്ലാം നഷ്ടപ്പെട്ടിരുന്നു.അവശേഷിച്ചത് കുറച്ചു ചോക്കലേറ്റ് ബാറുകൾ മാത്രം.കടൽ വെള്ളം ശുദ്ധീകരിക്കുന്ന ചെറിയ യന്ത്രവും നഷ്ടപ്പെട്ടില്ല.അതുകൊണ്ടു കുടിവെള്ളത്തിനും ക്ഷാമമുണ്ടായില്ല.
എന്നാൽ കരകാണാക്കടലിൽ ഒരു പ്രതീക്ഷയും അവശേഷിച്ചില്ല.ജീവിച്ചിരിക്കുമെന്ന പ്രത്യാശ പോലും ബുള്ളിമൂറിന് നഷ്ടമായി.ഇങ്ങനെ മൂന്ന് ദിവസം കടന്നുപോയി.പക്ഷേ നാലാം ദിവസം ഓസ്‌ട്രേലിയൻ രാക്ഷസംഘം അദ്ദേഹത്തിന്റെ ബോട്ട് കണ്ടെത്തി.അദ്ദേഹത്തെ രക്ഷിച്ചു അവരുടെ കപ്പലിലാക്കി.അപ്പോഴാണ് ജീവന്റെ വില അദ്ദേഹം മനസ്സിലാക്കിയത്.ബുള്ളിമൂർ പറഞ്ഞു.”ഞാൻ ഒരു പുതിയ മനുഷ്യനായി,ദൈവം തന്ന ഈ ഇനിയുള്ള ജീവിതം കൂടുതൽ മെച്ചപ്പെടുത്തണം”.ജീവൻ നഷ്ടമാകുമെന്ന് കരുതിയ സമയത്തു ദൈവാനുഗ്രഹത്താൽ അദ്ദേഹം രക്ഷപെട്ടു.ജീവന്റെ വില മനസ്സിലാക്കിയ അദ്ദേഹം തന്റെ ഭാവി ജീവിതം കൂടുതൽ മെച്ചപ്പെടുത്താൻ ആളുകൾക്കും ദൈവത്തിനും പ്രയോജനമുള്ളതാക്കാൻ തീരുമാനിക്കുകയാണുണ്ടായത്.
(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ).
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ