ജോബി ബേബി(നഴ്‌സ്,കുവൈറ്റ്)
അലസ മനസ്സ് പിശാചിന്റെ പണിപ്പുരയാണെന്ന് കേട്ടിരിക്കും.അതേപോലെ അലസമായ ശരീരം രോഗങ്ങളുടെ ഇൻക്യൂബേറ്ററാണ്.യാന്ത്രികവും ഉണർവില്ലാത്തതുമായ ജീവിതം സൃഷ്ടിക്കുന്ന അലോരസങ്ങൾ പലപ്പോഴും തിരിച്ചറിയില്ലെന്നതാണ് യാഥാർഥ്യം.
സദാ ഉന്മേഷ ഭരിതമാകണം ജീവിതം.പ്രഭാതത്തിൽ ശുദ്ധവായു ശ്വസിച്ചുണരുമ്പോൾ ലഭിക്കുന്ന ഊർജ്ജം ചില്ലറയല്ല.പുലർച്ചെയുള്ള ചെറിയ വ്യായാമങ്ങൾ ശരീരത്തെയും മനസിനെയും ഒരു പോലെ ചാർജ് ചെയ്‌യും.രക്തയോട്ടം വർധിക്കുമ്പോൾ തലച്ചോർ കൂടുതൽ പ്രവർത്തനക്ഷമമാകും.ചിന്തകൾക്ക് വ്യക്തതയും തീരുമാനങ്ങൾക്ക് ദൃഡതയും കൂടും.കർമ്മമേഖലകളിൽ കൂടുതൽ കരുത്തോടെ വ്യാപരിക്കാൻ ഇത് തുണയാകും.താത്പര്യമനുസരിച്ചു യോഗ,ആത്മീയചര്യകൾ തുടങ്ങിയവയും പ്രയോജനപ്പെടുത്താം.
വെറുതേ കിടന്നുറങ്ങുക,മേലനങ്ങാതെ ഭക്ഷിക്കുക…ശരീരത്തിലുണ്ടാകുന്ന ഈ മന്ദത മെല്ലെ മനസ്സിനെയും ചിന്തകളെയും ബാധിക്കും.വൈകാതെ ജീവിതശൈലീരോഗങ്ങളുടെ പാർപ്പിടമായും ശരീരം മാറും.ഉണർവും ഉന്മേഷവുമില്ലാത്ത ജീവിതം ചെറിയ പ്രതിസന്ധികൾക്ക് മുന്നിൽ പോലും പതറി വീഴും.
നിങ്ങൾ നിങ്ങളെ സ്നേഹിക്കുന്നുവെങ്കിൽ അലസവും യാന്ത്രികവുമായ ജീവിതത്തിൽ നിന്നും ഉടൻ പുറത്തു വരിക.കർമ്മോത്സുകത കാത്തുസൂക്ഷിക്കുക.അത് നിങ്ങളുടേ ചിന്തകൾക്ക് സദാ പോസിറ്റീവ് എനർജി പകരും,ജീവിതം കൂടുതൽ പ്രസാദാത്മകമാകും.നിങ്ങളിലെ വെളിച്ചം ചുറ്റുമുള്ളവരിലേക്കും പ്രസരിക്കും.
(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ).
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ