January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

“ഭൂമിയുടെ നിലനിൽപ്പിനായി പരിസ്ഥിതി സംരക്ഷിക്കപ്പെടെട്ടെ”

ജോബി ബേബി(നഴ്‌സ്‌,കുവൈറ്റ്)

ആധുനിക കാലഘട്ടത്തിലെ ശാസ്ത്ര പുരോഗതിയുടെ നേട്ടങ്ങളും വികസനപ്രവർത്തങ്ങളുമായി മനുഷ്യരാശി വളരെ വേഗം മുന്നോട്ടു നീങ്ങുമ്പോൾ ഈ ഭൂമിയിൽ ജീവജാലങ്ങളുടെ നിലനിൽപ്പ് എത്ര നാളുകൂടിയാണെന്ന് നാം ചിന്തിക്കേണ്ടതുണ്ട്.ഭൂമിയിലെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്ന പ്രവർത്തനങ്ങളാണ് ഇന്ന് ലോകമെമ്പാടും കൂടുതലായി നടന്നു വരുന്നത്.ശക്തമായ നിയമങ്ങളുടെ അഭാവവും നിയമങ്ങൾ നടപ്പിലാക്കുന്നതിനുള്ള അലംഭാവവും ജനസമൂഹത്തിന്റെ വിവേചനരഹിതമായി പ്രവർത്തിയും എല്ലാമാണ് പാരിസ്ഥിതിക നാശത്തിനു വഴിവെയ്‌ക്കുന്നത്‌.

ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ജൂൺ അഞ്ച്‌ ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നു.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ജനസമൂഹത്തെയും സർക്കാരുകൾക്കും ഓർമ്മപ്പെടുത്താനും കൂടിയാണിത്.ഇന്ന് പ്രകൃതി വിഭവങ്ങളുടെ ചൂഷണം അനിയന്ത്രിതമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്.പ്രകൃതിജന്യമായ ഇന്ധനകളായാലും തടി പോലുള്ള പ്രകൃതിജന്യമായ വസ്തുക്കളായാലും ഭഷ്യവസ്തുക്കളായാലും അമിതമായ രീതിയിലാണ് ഉപയോഗിക്കപ്പെടുന്നത്.ഈ വസ്തുത തിരിച്ചറിഞ്ഞുകൊണ്ട് ഇതിനുള്ള പരിഹാര മാർഗ്ഗങ്ങളും നാം തിരിച്ചറിയേണ്ടതും അനിവാര്യമാണ്.

പ്രകൃതി ജന്യമായ പെട്രോളിയം ഉത്പന്നങ്ങളുടെ ശേഖരം അടുത്ത 30വർഷത്തിനുള്ളിൽ തീരുമെന്നത് യാഥാർഥ്യം.വനനശീകരണവും മറ്റും കടുത്ത കാലാവസ്ഥ വ്യതിയാനങ്ങൾക്ക് ഇടയാക്കുന്നു.ഒരു വിഭാഗം ജനങ്ങളും മറ്റ് ജീവജാലങ്ങളും ഭക്ഷണത്തിനായി ബുദ്ധിമുട്ടുമ്പോൾ മറ്റൊരു വിഭാഗം ജനങ്ങൾ ഭഷ്യവസ്തുക്കൾ അനാവശ്യമായി പാഴാക്കുന്നു.ഇതിനെല്ലാം ഒരു പരിഹാരം കണ്ടെ മതിയാകൂ.സൗരോർജം,കാറ്റ്,തിരമാല എന്നിവയിൽ നിന്നെല്ലാം വൈദ്യുതി നമ്മുക്കുൽപ്പാദിപ്പിക്കുവാൻ കഴിയും.ഭക്ഷ്യ വസ്തുക്കൾ പാഴാക്കി കളയാതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്.ഉപയോഗിച്ച വസ്തുക്കൾ പുനരുപയോഗിക്കുന്നതിനു മാർഗ്ഗങ്ങൾ കണ്ടത്തേണ്ടതുണ്ട്.നമ്മുടെയും നമ്മുടെ ഭാവി തലമുറയുടെയും നിലനിൽപ്പ് നമ്മുടെ പ്രവൃത്തിയിൽ നിഷിപ്തമാണെന്ന സത്യം മനസ്സിലാക്കി ഈ ദിശയിൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുവാൻ നമ്മുക്ക് കഴിയണം.

(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ).

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!