January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുട്ടികൾക്കെതിരെയുള്ള ലൈംഗീകാതിക്രമങ്ങൾ

ജോബി ബേബി,(നഴ്‌സ്‌,കുവൈറ്റ്)

ആഗോളതലത്തിൽ തന്നെ ആശങ്കയുണർത്തുന്ന ഒരു പ്രശ്നമാണ് കുട്ടികൾക്കെതിരെയുള്ള ലൈംഗീകാതിക്രമങ്ങൾ.പല രാജ്യങ്ങളിലും ശക്‌തമായ നിയമ നടപടികളിലൂടെ ഇതിന് പരിഹാരം കാണുവാൻ കഴിഞ്ഞിട്ടുണ്ട്.അതേസമയം രാഷ്ട്രീയ സ്ഥിരതയില്ലാത്ത വളരെയധികം രാജ്യങ്ങളിൽ വൻവിപത്തായി തുടരുകയും ചെയ്യുന്നു.ശക്തമായ ഭരണസംവിധാനവും ജനാധിപത്യസംവിധാനവും നിലനിൽക്കുന്നുണ്ടെങ്കിലും കുട്ടികൾക്കെതിരെയുള്ള ലൈംഗീകാതിക്രമങ്ങൾ നമ്മുടെ നാട്ടിൽ പലപ്പോഴും വേണ്ട പരിഗണന ലഭിക്കാതെ പോകുന്നു.ആൺകുട്ടികളും പെൺകുട്ടികളും ഇതുപോലെ ഇത്തരം അതിക്രമങ്ങൾക്ക് ഇരയാകാറുണ്ട്.

പലപ്പോഴും അടുത്തിടപഴകുന്നവരോ ബന്ധുക്കളോ പരിചയക്കാരോ ആണ് ഈ കുറ്റകൃത്യം ചെയ്‌യുന്നത് എന്നതുകൊണ്ട് കുറ്റം മറച്ചുവയ്‌ ക്കാനുള്ള പ്രവണത പലപ്പോഴും കൂടുതലായി കാണുന്നു.ഈ വിഷയത്തെക്കുറിച്ചുള്ള വ്യക്തമായ അവബോധമില്ലായ്‌മ സമൂഹത്തിലും അധികാരികളിലും നിയമപാലകരിലും ഡോക്ടർമാരിലും നിലനിൽക്കുന്നു എന്നുള്ളതാണ് വാസ്തവം.അതുകൊണ്ട് തന്നെ കുറ്റവാളികൾക്കെതിരെ കർശനമായ നടപടികൾ പലപ്പോഴും ഉണ്ടാകുന്നില്ല.

നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപെടാനുള്ള അവസരങ്ങൾ ഇവർക്ക് ധാരാളം ലഭിക്കുകയും ചെയ്യും.ഈ വിഷയത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കലാണ് കുട്ടികൾക്കെതിരെയുള്ള ലൈംഗീകാതിക്രമങ്ങൾ തടയുന്നതിനുള്ള ആദ്യ പടി.(ഇതിനായി കുട്ടികൾക്കെതിരെയുള്ള അക്രമങ്ങളുടെ നിയമത്തെക്കുറിച്ച് അവബോധം വളർത്തുക).ആരോഗ്യപ്രവർത്തകർക്ക് ഇത്തരത്തിലുള്ള കേസുകൾ കൈകാര്യം ചെയ്‌യാൻ പരിശീലനം നൽകുക.ഇതുകൂടാതെ നിയമപാലകർക്കും സ്കൂൾ അധ്യാപകർക്കും,മാതാപിതാക്കൾക്കും ഇതേക്കുറിച്ചുള്ള അവബോധം നൽകുക.കൂട്ടായ പ്രവർത്തനങ്ങൾ വഴി ഈ സാമൂഹിക വിപത്തിനെ തുടച്ചുമാറ്റാനും കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കാനും സാധിക്കും.

പോക്സോ കേസുകളിൽ നിയമനടപടികൾ വൈകരുത്:-

ലോകത്ത്‌ ഏറ്റവുമധികം കുട്ടികൾ ലൈംഗീകകുറ്റകൃത്യങ്ങൾക്ക് ഇരകളാകുന്നത് ഇന്ത്യയിലാണ്.മാനവശേഷി വിഭവ മന്ത്രാലയം 2007ൽ 13സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിൽ പറഞ്ഞത് ഏതാണ്ട് 21%കുഞ്ഞുങ്ങൾക്ക് ലൈംഗീകപീഡനത്തിനു ഇരകളാകുന്നുവെന്നാണ്.പുതിയ പഠനങ്ങളും ഇക്കാര്യം ശരിവയ്ക്കുന്നു.കുട്ടികൾക്കെതിരായ ലൈംഗീക അതിക്രമങ്ങൾക്ക് വധശിക്ഷ ലഭിക്കുംവിധം കേന്ദ്രം നിയമഭേദഗതി കൊണ്ട് വരികയാണ്.മൂന്ന് വർഷത്തെ കേരളത്തിൽ മാത്രം കണക്കെടുത്താൽ അയ്യായിരത്തോളം കുട്ടികളാണ് ലൈംകീക അതിക്രമങ്ങൾക്ക് ഇരയായത്.പലകാരണങ്ങൾ കൊണ്ടും റിപ്പോർട്ട് ചെയ്യപ്പെടാത്ത കേസുകൾ ഇതിലും വരും.കുട്ടികൾക്കായി പ്രത്യേക കോടതികൾ വേണമെന്ന നിയമം ഉണ്ടായിട്ടുപോലും ജില്ലാ അടിസ്ഥാനത്തിൽ സ്പെഷ്യൽ സിറ്റിങ്ങുകളല്ലാതെ പ്രത്യേക കോടതികൾ വന്നിട്ടില്ല.അതിക്രമങ്ങളും ലൈംകീക പീഡനങ്ങളും കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.അതുകൊണ്ട് പരാതിക്കാർക്ക് ആവശ്യമായ കൗൺസിലിങ്ങും മാനസികവും വൈകാരികവുമായ ധൈര്യവും താങ്ങും നൽകാൻ പ്രാപ്തമായ സപ്പോർട്ടിങ് മെക്കാനിസം ഇവിടെ ഉണ്ടാകേണ്ടിയിരിക്കുന്നു.

(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ).

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!