ജോബി ബേബി,(നഴ്‌സ്,കുവൈറ്റ്)
ഒരു എഴുത്തുകാരൻ തന്റെ മുറിയിൽ ഇരുന്ന് ഡയറിയിൽ ഇങ്ങനെ എഴുതി:
● കഴിഞ്ഞ വർഷം എനിക്ക് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നു.എന്റെ ഗാൾബ്ലാഡർ ഓർപറേറ്റ് ചെയ്ത് മാറ്റി.പല ആഴ്ചകൾ എനിക്ക് ഓപ്പറേഷൻ മൂലം കിടക്കയിൽ തന്നെ കഴിയേണ്ടി വന്നു.
● കഴിഞ്ഞ വർഷം തന്നെ എന്റെ പിതാവിന്റെ മരണദുഃഖം എനിക്ക് അറിയേണ്ടി വന്നു.
● കഴിഞ്ഞ വർഷം എനിക്ക് 60വയസ്സായി.എനിക്ക് എന്റെ പ്രിയപ്പെട്ട ജോലിയോട് വിടപറയേണ്ടി വന്നു.ഞാൻ എന്റെ 35നീണ്ട വർഷങ്ങൾ ഈ പ്രസിദ്ധീകരണ സ്ഥാപനത്തിൽ ജോലി ചെയ്യ്തിരുന്നതാണ്.
ഇത്രേയും എഴുതിയിട്ട് അതിന്റെ ഒടുവിലായി അദ്ദേഹം ഇങ്ങനെ എഴുതി:”ഓ ദൈവമേ,കഴിഞ്ഞ വർഷം എത്ര മോശം വർഷമായിരുന്നു”?
ഈ സമയം എഴുത്തുകാരന്റെ ഭാര്യ പിന്നിലൂടെ മുറിയിൽ പ്രവേശിച്ചു.ചിന്തയിൽ ലയിച്ചു കണ്ണടച്ചിരുന്ന ഭർത്താവിന്റെ മുമ്പിലെ കടലാസ്സിൽ അദ്ദേഹം കുട്ടികുറിച്ചതെല്ലാം അദ്ദേഹം വായിച്ചു.എന്നിട്ട് നിശബ്ദയായി മുറിവിട്ട് ഇറങ്ങിപ്പോയി.പിന്നെ മറ്റൊരു കടലാസ്സിൽ താഴെപ്പറയുന്ന വിധത്തിൽ എഴുതി ആ കടലാസ്സ് ഭർത്താവിന്റെ മുൻപിൽ കൊണ്ടുവച്ചു.
അദ്ദേഹം പെട്ടന്ന് ഞെട്ടി കണ്ണ് തുറന്ന് കടലാസ്സിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ വായിച്ചു:
● കഴിഞ്ഞ വർഷം എന്റെ ഗാൾബ്ലാഡർ കുഴപ്പമില്ലാതെ ശസ്ത്രക്രിയ ചെയ്ത് നീക്കാൻ ഇടയായി.അതുമൂലം ഞാൻ എത്രയോ വർഷങ്ങൾ വേദന അനുഭവിച്ചതാണ്!ഇപ്പോൾ എത്രയോ സുഖം!
● കഴിഞ്ഞ വർഷം തന്നെ 90വയസ്സുണ്ടായിരുന്ന എന്റെ പിതാവ് ആരേയും ഭാരപ്പെടുത്താതെ,കിടന്ന് കഷ്ടപ്പെടാതെ തികഞ്ഞ പ്രത്യാശയോടെ നിത്യതയിൽ പ്രവേശിച്ചു.ദൈവത്തിന്റെ സമയം എത്ര കൃത്യം.
● കഴിഞ്ഞ വർഷം 60വയസ്സിൽ ആരോഗ്യത്തോടെ എനിക്ക് ജോലിയിൽ നിന്ന് വിരമിക്കാൻ കഴിഞ്ഞു.ഇനി എനിക്ക് എന്റെ സമയം സമാധാനത്തോടെ കുറച്ചുകൂടി മെച്ചപ്പെട്ട,നിത്യതയെ സംബന്ധിക്കുന്ന കാര്യങ്ങൾ ഭംഗിയായി ഉപയോഗപ്പെടുത്താമല്ലോ!എത്ര വലിയ സാധ്യത!
അതിന്റെ അടിയിൽ ഇങ്ങനെയും കുറിച്ചിരുന്നു,”ഓ ദൈവമേ,ഇത്രേയും അനുഗ്രഹീതമായ ഒരു വർഷം എനിക്ക് തന്നുവല്ലോ.നന്ദി നന്ദി”.
എഴുത്തുകാരന്റെ കണ്ണ് നിറഞ്ഞു.എത്ര ശരി!l കഴിഞ്ഞ വർഷത്തെ സംഭവങ്ങളെ അദ്ദേഹം പുതിയൊരു വെളിച്ചത്തിൽ കാണാൻ തുടങ്ങി.
(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ).
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ