ജോബി ബേബി
ഒരു ചെറിയ ഗ്രാമം.അതിൽ ഒരു മുത്തശ്ശിയുണ്ട് ആയമ്മയ്ക്കൊരു പൂവൻ കോഴിയും.അതിന്റെ കൂവൽ കേട്ടാണ് ആ ഗ്രാമം ഉണർന്ന് പോന്നത്.കുറെകാലമായപ്പോൾ മുത്തശ്ശിയ്ക്ക് തോന്നി തന്റെ കോഴി കൂവാതിരുന്നാൽ ഈ ഗ്രാമത്തിൽ ഒന്നും നടക്കില്ലല്ലോ.എന്നിട്ടും ഇവറ്റകൾക്ക് എന്നോട് ആദരവൊന്നും ഇല്ലതാനും.ഒടുവിൽ മുത്തശ്ശി കടുത്ത ഒരു തീരുമാനമെടുത്തു.നാടുവിട്ടെക്കാം എന്റെ കോഴിയേയും കൊണ്ട്!!!രായ്ക്ക് രാമാനം നാടുവിട്ട മുത്തശ്ശി ദൂരെയൊരെടുത്ത് എത്തിയിട്ട് തന്നോട് തന്നെ പറഞ്ഞു “എന്റെ കോഴിക്കൂവൽ ഇല്ലാതെ അവറ്റകൾ ഇപ്പോൾ ഇരുട്ടിൽ തപ്പുന്നുണ്ടാവും.പഠിക്കട്ടെ ഒരു പാഠം!!!”ശരിക്കും ഞാൻ ഇല്ലേൽ പ്രളയം എന്ന മട്ടിലുള്ള നമ്മുടെ വമ്പു പറച്ചിലുകൾ വെച്ച് നോക്കുമ്പോൾ നാമൊക്കെ ഈ മുത്തശ്ശിയെക്കാൾ പരമ ബോറാണ് പ്രിയപ്പെട്ടവരേ.ഒരിത്തിരി മൗനം കൊണ്ട് തന്നത്താനൊന്ന് പൊതിഞ്ഞെടുക്കുന്ന നേരമാകണം ഓരോ നിമിഷവും.വക്കോളം നിറയുന്ന മൗനത്തിൽ നിന്നാണെടോ വാക്ക് അതിന്റെ വീര്യം തിരിച്ചു പിടിക്കുന്നതത്രെയും.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ